ജീവത്തായ ആവശ്യങ്ങളുയർത്തി രമേശ് പറമ്പത്ത് താരമായി

ജീവത്തായ ആവശ്യങ്ങളുയർത്തി രമേശ് പറമ്പത്ത് താരമായി
ജീവത്തായ ആവശ്യങ്ങളുയർത്തി രമേശ് പറമ്പത്ത് താരമായി
Share  
2025 Mar 24, 11:12 PM
NISHANTH
kodakkad rachana
man

ജീവത്തായ ആവശ്യങ്ങളുയർത്തി

രമേശ് പറമ്പത്ത് താരമായി



മാഹി: മയ്യഴിയുടെ സുപ്രധാനമായ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് മാഹി എം.എൽ.എ

നിയമസഭയിൽ മയ്യഴിയുടെ കരുത്തുറ്റ ശബ്ദമായി. വിഷയങ്ങൾ പഠിച്ച് ആവശ്യങ്ങൾസമർത്ഥമായി അവതരിപ്പിച്ച് ചെയറിന്റേയും, അംഗങ്ങളുടേയും ശ്രദ്ധ പിടിച്ചു പറ്റിയ എം എൽ എ .രമേശ് പറമ്പത്ത്. 



കണ്ണൂർ കോഴിക്കോട് ജില്ലകളിൽ മാഹിക്ക് സമീപമുള്ള സ്വകാര്യ ആശുപത്രികളിൽ ആയുഷ്മാൻ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് പൊതു ചികിത്സക്ക് സൗകര്യമൊരുക്കണമെന്നും,ഗുണഭോക്താക്കൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശിച്ച എല്ലാ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കണമെന്നുംരമേശ് പറമ്പത്ത് നിയമസഭാ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതി ഇത് വരെ നടപ്പായിട്ടില്ലന്നും പദ്ധതി ഉടൻ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാഹിയിലെ ആയുർവേദ, സിദ്ധ .ഹോമിയോപ്പതി ഡോക്ടർമാർ 2005 മുതൽ ശമ്പളമില്ലാതെ ജോലി ചെയ്തു വരികയാണെന്നും. ഇവരുടെ കാര്യം സർക്കാർ ഉടനടി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

മാഹിയിലെ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിൽ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെങ്കിലും, ആവശ്യത്തിന് അദ്ധ്യാപകരില്ലന്നും അദ്ധ്യാപക നിയമനത്തിനുള്ള നടപടികൾ ഉടൻനടത്തണമെന്നും , പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കമ്മ്യൂണിറ്റി കോളേജിന്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടവും കഴിഞ്ഞ 12 വർഷമായി മാഹിയിലില്ലെന്നും , നിലവിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സർക്കാർ അവരോത്ത് മിഡിൽ സ്കൂൾ അടച്ചുപൂട്ടി കമ്മ്യൂണികോളേജിന് കൈമാറാനുള്ള ശ്രമത്തെ ശക്തമായി എതിർക്കുമെന്നും,സ്കൂളിന്റെ സ്ഥലം മാറ്റിയാൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുമെന്നും പള്ളൂരിൽ സര്ക്കാര് ഉടമസ്ഥതയിൽ സ്ഥലം ഉണ്ടെങ്കിലും, അതേറ്റെടുക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നും, അതിനാൽ ഈ സ്കൂൾ നിർത്തലാക്കാനുള്ള നടപടിയിൽ നിന്നും സർക്കാർ ഉടൻ പിന്മാറണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

മാഹിയിലെ ഹൈ മാസ് ലൈറ്റുകൾ വർഷങ്ങളായി കത്തുന്നില്ലന്നും . പ്രവർത്തന ക്ഷമമാകാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും 

പുതുച്ചേരിയിൽ നിന്ന് വരുന്ന വി ഐ പി കൾക്ക് മാഹിയിൽ താമസിക്കാൻ ഇടമില്ലന്നും അതുകൊണ്ടു തന്നെ റീജിയണൽ അഡ്മിനിസ്ട്രേഷൻ ഓഫീസിന് തൊട്ടടുത്തുള്ള ടൂറിസം വകുപ്പിന്റെ സ്ഥലം ടൂറിസം വഴിയോ പി ബി എ മാതൃകയിലോ സ്ഥലം ഏറ്റെടുത്ത് അവിടെ കെട്ടിടം പണിയാൻ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതുച്ചേരി - കണ്ണൂർ വിമാന സർവീസ് ആരംഭിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും ടൂറിസം മന്ത്രിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ വര്ഷങ്ങളായി മാഹിയിൽ സാമൂഹ്യക്ഷേമ ഓഫീസർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ഇവരുടെ നിയമനത്തിനുവേണ്ട നടപടികൾ പെട്ടെന്ന് തന്നെ പൂർത്തിയാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.


whatsapp-image-2025-03-24-at-21.57.27_df340c30

അഷ്ട ബന്ധ കലശത്തിന്

ഭക്തജനപ്രവാഹം


തലശ്ശേരി:വിശ്വാസ സമൂഹത്തെ സാക്ഷി നിർത്തി

ജഗന്നാഥക്ഷേത്രത്തിൽ നടക്കുന്ന അഷ്ട ബന്ധ കലശത്തിന്റെ മൂന്നാം നാളിൽ മഹാഗണപതി ഹോമവും ത്രികാല പുജയായി ഭഗവതി സേവ, ലഘു സുദർശന ഹോമവുമുണ്ടായി. വൈകീട്ട് ലളിത സഹസ്രനാമാർച്ചനയും നടന്നു. പരവൂർ രാകേഷ് തന്ത്രിയാണ് മുഖ്യ കാർമ്മികത്വംവഹിക്കുന്നത്. ജഗന്നാഥ് ഭജന സമിതിയുടെ കീർത്തനാലാപനവുമുണ്ടായി.

മാർച്ച് 30 വരെ അഷ്ടമംഗല പ്രശ്നപരിഹാരവും, അഷ്ട ബന്ധ കലശവും തുടരും.


ചിത്രവിവരണം:വിവിധ കലശങ്ങൾക്കുള്ള മൺ പാനികൾ ഒരുക്കുന്നു

whatsapp-image-2025-03-24-at-21.57.57_2d26d334

ഒഡിഷ സ്വദേശിയെ

ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


തലശ്ശേരി : യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ഒഡിഷ സ്വദേശി സിലയ് ഹേംമ്പ്രാം (30) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം 

തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പച്ചക്കറി മാർക്കറ്റിന് സമീപത്താണ് യുവാവിനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

 മംഗലാപുരത്തുനിന്നും കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിൻ കടന്ന് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിമോർച്ചറിയിലേക്ക് മാറ്റി.


whatsapp-image-2025-03-24-at-21.58.10_a3fe8226

എം.ടി. അനുസ്മരണവും

യാത്രയയപ്പും.


വിദ്യാരംഗം കലാ സാഹിത്യ വേദി തലശ്ശേരി നോർത്ത് ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ടി. അനുസ്മരണവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ പ്രശസ്ത സാഹിത്യകാരൻ ഡോ: വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു.തലശ്ശേരി നോർത്ത് ബിപിസി കെ.കെ.ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. കെ.പി.രാമചന്ദ്രൻ, സി.സാവിത്രി, വി.റീന,കെ.വൽസല, കെ.ഷീജിത്ത്,സുശാന്ത് കൊല്ലറക്കൽ, സി.ജലചന്ദ്രൻ സംസാരിച്ചു.സർവ്വീസിൽ നിന്നും വിരമിക്കുന്ന വിദ്യാരംഗം ഭാരവാഹി കളായ പി.പി.ഷീനകുമാരി, അരങ്ങേറ്റു പറമ്പ സ്കൂൾ)കെ.സ്മിത കോഴൂർ യു.പി സ്കൂൾ എന്നിവർക്ക് കഥാകൃത്ത് വി.ആർ സുധീഷ് ഉപഹാരം നൽകി. ജില്ലാതലത്തിൽ മികച്ച കൈയ്യഴുത്ത് മാഗസിൻ തയ്യാറാക്കിയ പിണറായി ഗണപതി വിലാസം യുപി, പാനുണ്ട യുപി.(യു. പി.വിഭാഗം),കതിരൂർ ജി വി എച്ച് എസ് എസ്, പാതിരിയാട് കെ.ആർ.എച്ച്.എസ് ( ഹൈസ്കൂൾ വിഭാഗം)എന്നീ വിദ്യാലയങ്ങളെയും ഉപഹാരം നൽകി അനുമോദിച്ചു.



ചിത്രവിവരണം:പ്രശസ്ത സാഹിത്യകാരൻ ഡോ: വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-03-24-at-21.59.43_847797c3

സംഘ പരിവാർ പ്രവർത്തകൻ സൂരജ് വധം : എട്ട് സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തവും, പിഴയും.


 വിസ്തരിച്ചത് 28 സാക്ഷികളെ- 51 രേഖകൾ മാർക്ക് ചെയ്തു. കുറ്റം ചുമത്തിയ 12 പ്രതികളിൽ 2 പേർ മരണപ്പെട്ടിരുന്നു പ്രതികൾക്കെതിരെ ചുമത്തിയത് കൊലപാതകം, ഗുഡാലോചന കുറ്റങ്ങൾ 


തലശേരി: സി.പി.എം. അനുഭാവിയും പിന്നീട് സംഘ പരിവാറിന്റെ സജീവ പ്രവർത്തകനുമായി മാറിയ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജ് (32) കൊല്ലപ്പെട്ട കേസിൽ എട്ട് സി. .പി.എം. പ്രവർത്തകർക്ക് ജീവപര്യന്തം തടവും പിഴയും

 കൊലപാതകം, വധഗൂഡാലോചന വകുപ്പുകളിലാണ് ശിക്ഷ. തലശ്ശേരി ജില്ല സെഷൻസ് കോടതിജഡ്ജ് കെ.ടി.നിസാർ അഹമ്മദാണ് വിധി പ്രസ്താവം നടത്തിയത്. ഒരാളെ ജാമ്യത്തിൽ വിട്ടു.


2005 ആഗസ്റ്റ് 7 ന് രാവിലെ 8.40 ഓടേ മുഴപ്പിലങ്ങാട് ടെലിഫോൺ ഭവന് അടുത്ത് വെച്ചാണ് സൂരജ് കൊല്ലപ്പെട്ടിരുന്നത്.

സി.പി.എം.പ്രവർത്തകരായ പാനൂർ പത്തായക്കുന്നിലെ കാരായിന്റവിട വീട്ടിൽ . ടി.കെ.രജീഷ് (50) കൂത്ത് പറമ്പ് പഴയ നിരത്തിലെ പി.എം.മനോരാജ് (49) എന്ന നാരായണൻ, മുഴപ്പിലങ്ങാട് ലക്ഷം വീട് കോളനിയിലെ പള്ളിക്കൽ വീട്ടിൽ പി.കെ.ഷംസുദ്ദീൻ (53) എന്ന ഷംസു, മുഴപ്പിലങ്ങാട് വാണിയൻ വളപ്പിൽ നെയ്യോത്ത് സജീവൻ (55),പണിക്കന്റവിട പ്രഭാകരൻ മാസ്റ്റർ (65),പുതുശേരി വീട്ടിൽ കെ.വി.പത്മനാഭൻ (67), കരിയില വളപ്പിൽ മനേമ്പത്ത് രാധാകൃഷ്ണൻ (59) പുതിയപുരയിൽ പ്രദീപൻ (58),എടക്കാട്ടെ കണ്ണവത്തിൻ മൂല നാഗത്താൻ കോട്ടയിൽ പ്രകാശൻ ( 56 ),, എരഞ്ഞോളി കോമത്ത് പാറാലിലെ പുതിയേടത്ത് എം.വി. യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റ് പറമ്പിലെ കണ്ട്യൻ വീട്ടിൽ കെ.ഷംജിത്ത് എന്ന ജിത്തു ( 47 ),മക്രേരിയിലെ തെക്കുംമ്പാടൻ പൊയിൽ പ്രദീപൻ (68)എന്നിവരാണ് കേസിൽ പ്രതിസ്ഥാനത്തുണ്ടായത്. ഇതിൽ ഒന്നാം പ്രതി മുഴപ്പിലങ്ങാട്ടെ ഷംസുദീനും 12- പ്രതി മക്രേരി കിലാലൂരിലെ ടി.പി. രവീന്ദ്രനും സംഭവശേഷം മരണപ്പെട്ടതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു എടക്കാട്ടെ കണ്ണവത്തിൽ മൂല നാഗത്താൻ കോട്ടയിൽ പ്രകാശനെയാണ് തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കിയത്. 2005 ആഗസ്റ് ആഗസ്റ്റ് 7 ന് രാവിലെ 8.40 ഓടെ ഓട്ടോയിലെത്തിയ പ്രതികൾ മുഴപ്പിലങ്ങാട് ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിൽ വച്ച് സൂരജിനെ കൊലപെടപ്പെടുത്തിയെന്നാണ് കേസ്.- ഇതിന് ആറ് മാസം മുൻപും സൂരജ് ആക്രമിക്കപ്പെട്ടിരുന്നു. അന്ന് ഇരുകാലുകൾക്കും വെട്ടേറ്റതിനെ തുടർന്ന് മാസങ്ങളോളം കിടപ്പിലായിരുന്നു. തുടക്കത്തിൽ പത്ത് പേർക്കെതിരെയായിരുന്നു കേസ്-ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ പിടിയിലായ സമയം ടി.കെ.രജീഷ് നൽകിയ കുറ്റസമ്മത മൊഴി പ്രകാരം മനോരാജ്, രജീഷ് എന്നീ രണ്ട് പേരെ വീണ്ടും പ്രതി പട്ടികയിൽ ഉൾപെടുത്തി. 2010 ൽ കേസ് വിചാരണക്ക് പരിഗണിച്ചെങ്കിലും, സാക്ഷിവിസ്താരം തുടങ്ങാനായില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സൂരജിന്റെ അമ്മ സതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് അഡ്വ.പി. പ്രേമരാജനെ നിയമിച്ചു. പ്രതിഭാഗത്തിനായി പ്രമുഖ ക്രിമിനൽ അഭിഭാഷകൻ കാഞ്ഞങ്ങാട്ടെ അഡ്വ.സി. കെ.ശ്രീധരനും തലശ്ശേരിയിലെ അഡ്വ. എൻ. ആർ.ഷാനവാസുമാണ് വാദിച്ചത്. എ.സി.പി. ടി. കെ.രത്നകുമാറാണ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.

രത്‌നകുമാറിനെ പുറമേ ഡി.വൈ.എസ്.പി.കെ.വി.സന്തോഷ്, മറ്റ് പൊലീസ് ഓഫീസർമാരായ കെ.ദാമോദരൻ, രഘുനാഥൻ, വിജയകുമാർ, വൽസൻ, സുരേഷ്, സുനിൽ കുമാർ, സയിന്റ്ഫിക് ഓഫിസർ എ. ബാബു, വില്ലേജ് ഓഫീസർ കെ. വർഷ, തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.മമ്പള്ളി സത്യന്റെ പരാതിയിലാണ് പൊലീസ് പ്രാഥമിക വിവരം രേഖപ്പെടുത്തിയത്. നേരത്തെ സി.പി.എം. പ്രവർത്തകനായിരുന്ന സൂരജ് പാർട്ടി മാറി ബി.ജെ.പി., ആർ.എസ്.എസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുവെന്ന രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കാരണമായി രേഖപ്പെടുത്തിയിരുന്നത്. ആകെ 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകളും മാർക്ക് ചെയ്തിരുന്നു.കൊലപാതകം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.


പ്രതികളുടെ പടങ്ങൾ അയക്കുന്നു


whatsapp-image-2025-03-24-at-21.59.44_19d728de
whatsapp-image-2025-03-24-at-21.59.46_4f8d970f
whatsapp-image-2025-03-24-at-21.59.45_e9d3a8a0
asdfgh
capture_1742837815

അംബുജാക്ഷി  നിര്യാതയായി


തലശ്ശേരി:മഞ്ഞോടി കണ്ണിച്ചിറ റസിഡൻഷ്യൽ അസോസിയേഷൻ A7 നാരായണ ഹൗസിൽ അംബുജാക്ഷി (80)  നിര്യാതയായി.

ഭർത്താവ്:പരേതനായ വാസു

സഹോദരങ്ങൾ: വിമല, പരേതനായ ഗംഗാധര‍ൻ


കൈക്കൂലി പണം കണ്ടെത്തി: പുതുച്ചേരി ചീഫ് എഞ്ചിനീയറടക്കം അറസ്റ്റിൽ


മാഹി: വീടുകളിലും ഓഫീസുകളിലും,. സി.ബി.ഐ. നടത്തിയ റൈഡിൽ കൈക്കൂലി വാങ്ങിയ 73 ലക്ഷം രൂപയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പുതുച്ചേരിപി.ഡബ്ല്യു ഡി ചീഫ് എഞ്ചിനീയർ , എക്സി.എഞ്ചിനീയർ, സ്വകാര്യ കോൺട്രാക്ടർ എന്നിവരെയാണ് മാർച്ച് 22 ന് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. കാരിക്കലിൽ 7, 44,59,009 രൂപ ചിലവുള്ള റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിയിലാണ് അറസ്റ്റ് . 65 ലക്ഷം രൂപ ചീഫ് എഞ്ചിനീയറുകയും 8 ലക്ഷം രൂപ എക്സി.എഞ്ചിനീയറുടേയും വീടുകളിൽ നിന്നാണ് കണ്ടെത്തിയത്. ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.


SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW