ജഗന്നാഥ സവിധം സംഗീത സാന്ദ്രമായി

ജഗന്നാഥ സവിധം സംഗീത സാന്ദ്രമായി
ജഗന്നാഥ സവിധം സംഗീത സാന്ദ്രമായി
Share  
2025 Mar 23, 11:48 PM
NISHANTH
kodakkad rachana
man

ജഗന്നാഥ സവിധം സംഗീത സാന്ദ്രമായി

തലശ്ശേരി:ഭക്തമാനസങ്ങളിൽ ആത്മീയതയുടെ ആന്ദോളനങ്ങൾ തീർത്ത്, തലശ്ശേരി ഓർക്കസ്ട്രയിലെ പ്രശസ്ത ഗായകർ ഒരുക്കിയ ഭക്തി ഗാനസുധ ആസ്വാദകമാനസങ്ങൾ കവർന്നു.

അഷ്ട ബന്ധകലശം രണ്ടാം നാളിന്റെ സായന്തനമാണ് സംഗീത സാന്ദ്രമായത്.

ജ്ഞാനോദയയോഗം ഡയറക്ടർ രാജീവൻ മാടപ്പീടികയുടെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.

 കെ.പി. മനോജ് കുമാർ , കെ.കെ.പ്രദീപ്, നീതാസുനീഷ്, പ്രദീപ് സ്റ്റാർ ,കെ.പി. അദിബ്, സുഷമ മനോജ് എന്നിവർ ശ്രുതിസുഭഗങ്ങളായ ഭക്തി ഗാനങ്ങളാലപിച്ചു.


ചിത്രവിവരണം: ചാലക്കരപുരുഷു ഭക്‌തി ഗാനസുധ ഉദ്ഘാടനം ചെയ്യുന്നു

mk

ലഹരിക്കെതിരെ മനുഷ്യ സ്നേഹികൾ ഒന്നിക്കണം:

സ്വാമി അംബികാനന്ദ


തലശ്ശേരി:ലഹരി വിപത്തിനെതിരെ മനുഷ്യസ്നേഹികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ശിവഗിരി മഠത്തിലെ അംബികാനന്ദ സ്വാമികൾ ഉദ്ബോധിപ്പിച്ചു. . തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ശ്രീനാരായണ ഹാളിൽചേർന്ന ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷനിൽ അനുഗ്രഹ ഭാഷണം നടത്തുകയായിരുന്നു സ്വാമികൾ യോഗത്തിൽ. ജില്ലാ പ്രസിഡന്റ് സി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി പി.ജെ. ബിജൂ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ടി. അജയ് കുമാർ, പി.പി ദാസൻ കണ്ണൂർ, പി.കെ. ഗൗരി ടീചർ, നാണി ടീച്ചർ, സീന സൂർജിത്ത് സംസാരിച്ചു. രഞ്ജിത്ത് പുന്നോൽ നന്ദി പറഞ്ഞു.


ചിത്രവിവർണം: ശിവഗിരി മഠത്തിലെ അംബികാനന്ദ സ്വാമികൾ അനുഗ്രഹ ഭാഷണം നടത്തുന്നു


whatsapp-image-2025-03-23-at-21.07.16_09a08b76_1742789454

ഗുരുവിന്റെ ഈശ്വരതയെ ബോധപൂർവ്വം വിസ്മരിക്കുന്നു: അരയാക്കണ്ടി


തലശ്ശേരി: പുതുകാലത്ത് ഗുരുദേവന്റെ ഈശ്വരീയതയെ കാണാതിരിക്കുകയും , നവോത്ഥാന നായകന്റേയും, സാമൂഹ്യപരിഷ്ക്കർത്താവിന്റേയും ചട്ടക്കൂട്ടിൽ ഒതുക്കി നിർത്താനുമാണ് പലരും ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടരി അരയാക്കണ്ടി സന്തോഷ് അഭിപ്രായപ്പെട്ടു. ആത്മീയവും ഭൗതികവുമായ മനുഷ്യന്റെ പരിവർത്തനത്തിന് വേണ്ടി ഇരുളടഞ്ഞ ഒരു കാലഘട്ടത്തിൽ മണ്ണിൽ അവതരിച്ച ജൻമ പുണ്യമാണ് മഹാഗുരു. മനുഷ്യമോചനത്തിന്റെ ആധാരശിലയിട്ട ഗുരു എക്കാലത്തെയും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

എസ് എൻ ഡി പി യോഗം തലശ്ശേരി യൂണിയൻ്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ബി.ഇ.എം.പി ഹയർ സെക്കൻഡറി സ്കൂളിൽ ശാഖാ ഭാരവാഹികളെയും ' യൂണിയൻ പോഷക സംഘടനാ ഭാരവാഹികളെയും ശ്രീ നാരായണീയരെയും പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ശ്രീ നാരായണ കൺവെൻഷൻഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

    " ശ്രീ നാരായണ ദർശനങ്ങളുടെ പ്രസക്തി ഇന്നത്തെ കാലത്ത്" എന്ന വിഷയത്തിൽ കതിരൂർ ശാഖാ സിക്രട്ടറി ശ്രീ രജീഷ് മുഖ്യ പ്രഭാഷണം നടത്തി "ഗുരുസാഗര പുരസ്കാരം"-2024-അവാർഡിനർഹനായ അരയാക്കണ്ടി സന്തോഷിനെ യോഗത്തിൽ 'അഭിനന്ദിച്ചു. കതിരൂർ ശാഖാ പ്രസിഡൻ്റ് രവീന്ദ്രൻ മുരിക്കോളി യൂണിയൻ്റെ സ്നേഹാദരവ് ഫലകവും. വിവിധ ശാഖാ ഭാരവാഹികൾ പൊന്നാടയും അണിയിച്ചു.. 

യൂണിയൻ പ്രസിഡൻ്റ് 'ജിതേഷ് വിജയൻ്റെഅദ്ധ്യക്ഷതവഹിച്ചു. സിക്രട്ടറി കെ ശശിധരൻ സ്വാഗതവും യോഗം ഡയറക്ടർ കെ.ജി ഗിരീഷ് നന്ദിയുംപറഞ്ഞു.  യൂത്ത് മൂവ്മെൻ്റ് മേഖലാ കോ ഓർഡിനേറ്റർ അർജ്ജുൻ അരയാക്കണ്ടി, കെ. പി പത്മനാഭൻ ' രവീന്ദ്രൻ

 മുരിക്കോളി,രതീശൻ മാസ്റ്റർ'. ശശീന്ദ്രൻ പാട്യം. ഇ. മനീഷ് ,കെ. സുന്ദരൻ -മഹിജ ടെംപിൾ ഗെയ്റ്റ് സംസാരിച്ചു

സിക്രട്ടറി കെ ശശിധരൻ സ്വാഗതവും യോഗം ഡയറക്ടർ കെ.ജി ഗിരീഷ് നന്ദിയുംപറഞ്ഞു. 


ചിത്രവിവരണം. എസ്.എൻ.ഡി.പി. ദേവസ്വം സെക്രട്ടരി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-03-23-at-21.07.36_0d11fde4

തലശ്ശേരി: പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഹരിത പഞ്ചായത്തായും അതിദാരിദ്ര്യമുക്ത പഞ്ചായത്തായും പ്രഖ്യാപിച്ച് നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ.

 ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഉപകരണ വിതരണവും നടത്തി.

എൽഡിഎഫ് സർക്കാർ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം എല്ലാകാര്യത്തിലും ഒന്നാമതാണ്. അതിന്റെ പേരിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട ന്യായമായ ധനവിഹിതം പോലും നൽകാതിരിക്കുകയാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. പൊതുസ്ഥലത്ത് മാലിന്യം പുറന്തള്ളുന്നവർക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കണമെന്നും മാലിന്യ സംസ്കരണത്തിൽ കൃത്യമായ അവബോധം ജനങ്ങൾക്ക് ഉണ്ടാകണമെന്നും ഹരിത കർമ്മ സേനാ പ്രവർത്തകർക്ക് കൃത്യമായ യൂസർ ഫീ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

 കേരളത്തിൽ ഏറ്റവും കൂടുതൽ മിനി എംസിഎഫുകൾ സ്ഥാപിച്ചിരിക്കുന്നത് പന്ന്യന്നൂർ പഞ്ചായത്തിലാണ്. ഇവിടെ 91 മിനി എംസിഎഫുകളാണുള്ളത്. പഞ്ചായത്തിലെ അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ 33 ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ, എംസിഎഫ് കെട്ടിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ട്. 16 അംഗ ഹരിതകർമ്മ സേനയാണ് ഇവിടെ പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും അംഗൻവാടികളും സർക്കാർ ഓഫീസുകളും ഹരിത സ്ഥാപനങ്ങളായി മുന്നേതന്നെ സ്വയം പ്രഖ്യാപനം നടത്തിയിരുന്നു. കൂടാതെ പന്ന്യന്നൂർ, ചമ്പാട്, മേലെ ചമ്പാട് പ്രദേശങ്ങളും ശുചിത്വടൗണുകളായി പ്രഖ്യാപിച്ചിരുന്നു.

പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹരിത മിത്രം ആപ്പ് ഉപയോഗിച്ചാണ് സേവനം നടത്തിവരുന്നത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് എൻഫോഴ്സ്മെന്റ് രൂപീകരിച്ച്‌ പരിശോധനകൾ നടത്തിവരുന്നുണ്ട്.ഇവർ ഈ വർഷം ഇതുവരെയായി വിവിധ സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച് 1,66,500 രൂപ പിഴ ഈടാക്കിയിട്ടുമുണ്ട്. 

 അതിദാരിദ്ര്യമുക്ത പഞ്ചായത്തിനായി അതിദാരിദ്ര്യവിഭാഗത്തിൽപ്പെട്ട 57 കുടുംബങ്ങളെ കണ്ടെത്തി പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും അതിൽ അഞ്ചുപേർ മരണപ്പെട്ടു. ശേഷിച്ച 52 ഗുണഭോക്താക്കൾക്കും പാർപ്പിട സൗകര്യം, ആവശ്യമായ ചികിത്സ, ഭക്ഷണം, മരുന്ന്, വീട് അറ്റകുറ്റപ്പണി തുടങ്ങിയ സേവനങ്ങൾ നൽകി, ആദ്യഘട്ടത്തിൽ 44 പേരെയും രണ്ട്, മൂന്ന് ഘട്ടങ്ങളിലായി നാലു പേരെ വീതവുമാണ് അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചത്.


പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മണിലാൽ അധ്യക്ഷനായി.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.ശൈലജ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വിഇഒ കെ.വി ജലാലുദ്ദീൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രമ, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ.വിജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ പി.പി സുരേന്ദ്രൻ,മൂന്നാം വാർഡ് മെമ്പർ ശരണ്യ സുരേന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എം.ഷീജ, രാഷ്ട്രീയ - ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് അതിദാരിദ്ര്യമുക്ത / മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപന പരിപാടി

പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ 

 ഉദ്ഘാടനം ചെയ്യുന്നു




whatsapp-image-2025-03-23-at-21.08.47_2ef2ab42

അന്ധവിശ്വാസ,അനാചാര

നിരോധന നിയമം നടപ്പിലാക്കണം

 തലശ്ശേരി:: കേരളത്തിൽ മുമ്പില്ലാത്ത വിധം വളർന്നുവരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കുന്നതിന് നിയമം പാസാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. 

പാനൂർ ബസ് സ്റ്റാൻഡിൽ  ഉദ്ഘാടനം പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം സിപി ഹരീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. പാനൂർ മേഖലയിലെ ഏറ്റവും മികച്ച യുറീക്കാ വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട കൊളവല്ലൂർ എൽ പി സ്കൂളിന് ചടങ്ങിൽ വച്ച് ഉപഹാരം നൽകി. ഇരുൾ പടരാതിരിക്കാൻ ശാസ്ത്രാവബോധ ക്യാമ്പയി ഭാഗമായി ഹരിദാസൻ ചമ്പാട് ക്ലാസ് എടുത്തു 

   ഗവൺമെന്റ് എൽ പി സ്കൂൾ പാനൂരിൽ വച്ച് നടന്ന പ്രതിനിധി സമ്മേളനത്തിൽ യുറീക്ക എഡിറ്റർ ശ്രീ കെ ആർ അശോകൻ മാസ്റ്റർ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ എൻ.കെ ജയപ്രസാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു മേഖലാ പ്രസിഡണ്ട് സുരേഷ് ബാബു സി കെ അധ്യക്ഷത വഹിച്ചു. പി ബാബുരാജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പത്മനാഭൻ മാസ്റ്റർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം ജ്യോതി കേരളത്ത് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയും ക്രോഡീകരണവും നടന്നു. ചർച്ചകൾക്ക് അശോകൻ മാസ്റ്ററും ബാബുരാജ് മാഷും മനോജ് കുമാറും മറുപടി പറഞ്ഞു. പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിന് ജ്യോതി കേളോത്ത് നേതൃത്വം നൽകി. പുതിയഭാരവാഹികളായിസി.കെസുരേഷ്ബാബു(പ്രസിഡണ്ട്)ശിവദാസൻകെ.പി(വൈ.പ്രസിഡണ്ട്)എംസി ശ്രീധരൻ (സിക്രട്ടറി)ലിജിനജയേഷ്(ജോ:സിക്രട്ടറി)എന്നിവരെതിരഞ്ഞെടുത്തു.ശിവദാസൻ മാസ്റ്റർ കെ.പി നന്ദി പറഞ്ഞു.


whatsapp-image-2025-03-23-at-21.08.19_12be7501

പി.ശ്രീധരൻ നിര്യാതനായി.             

 മാഹി: ഇടയിൽ പീടികയിലെ പറമ്പത്ത് ഹൗസിൽ പി.ശ്രീധരൻ (86 ) നിര്യാതനായി. മാഹിയിലെ പഴയകാല ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: രജിത, രാജീവൻ, രാജേഷ്, രഞ്ചിത്ത്

jp

സാംസ്ക്കാരിക സദസ്സും

ആദരവും സംഘടിപ്പിച്ചു


ന്യൂമാഹി : പുരോഗമന കലാ സാഹിത്യ സംഘം ന്യൂമാഹി യൂണിറ്റിൻ്റെയും അക്ഷരമുറ്റം മങ്ങാടിൻ്റെയും ആഭിമുഖ്യത്തിൽ  തുഞ്ചൻ സ്മാരക ട്രസ്റ്റിൻ്റെ കൊൽക്കത്ത  കൈരളി സമാജം എൻ്റോവ്മെൻ്റ് കവിതാ പുരസ്കാരം ലഭിച്ച ആർ ആതിര ക്ക് ആദരവും കേരളം  

പ്രത്യക്ഷത്തിനുമപ്പുറം സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന മ സെക്രട്ടറി എം കെ മനോഹരൻ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നിർവ്വഹിച്ചു. കെ എം രഘുരാമൻ അധ്യക്ഷത വഹിച്ചു. സാഹിത്യ നിരൂപകനും അധ്യാപകനുമായ റഫീഖ് ഇബ്രാഹിം അനുമോദന ഭാഷണം നടത്തി. ആർ ആതിര , ഇ ഡി ബീന, ടി എം ദിനേശൻ , കെ സിജു, പി വിനീഷ് സംസാരിച്ചു.


ചിത്രവിവരണം:പു.ക.സ.സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു


z1

ബോധവൽക്കരണ ക്ലാസ് നടത്തി


ന്യൂമാഹി: ഒളവിലം സഫ്ദർ ഹാശ്മി വായനശാല രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാരന്റിംഗ് പാഠങ്ങൾ എന്ന വിഷയത്തിൽ ബൈജു പാലയാട് പ്രഭാഷണം നടത്തി. ലഹരിയിലേക്കും അക്രമത്തിലേക്കും വിദ്യാർഥികൾ തെറ്റി സഞ്ചരിക്കുന്നതിന്റെ മുഖ്യകാരണം അരാഷ്ട്രീയതയും കുടുംബാന്തരീക്ഷവും ആണെന്ന് അദ്ദേഹം പ്രഭാഷണത്തിൽ സൂചിപ്പിച്ചു.വായനശാല ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വായനശാല പ്രസിഡൻ്റ് വൈ ചിത്രൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ചൊക്ലി പഞ്ചായത്ത് സെക്രട്ടറി എം കെ വിശ്വനാഥൻ മാസ്റ്റർ,എൻ പ്രകാശൻ മാസ്റ്റർ സംസാരിച്ചു.വായനശാല സെക്രട്ടറി സാജു പത്മനാഭൻ സ്വാഗതവും, വായനശാല ട്രഷറർ കെ എം ശശിധരൻ നന്ദിയും പറഞ്ഞു.ലഹരിക്കെതിരെ അക്ഷരദീപം തെളിയിക്കുകയും, പ്രതിജ്ഞ എടുക്കുകയും ചെയ്തു.


ചിത്ര വിവരണം:ബൈജു പാലയാട് പ്രഭാഷണം നടത്തുന്നു


whatsapp-image-2025-03-23-at-23.32.58_d5bc1a7d

കുഞ്ഞിരാമൻ മക്കാടത്ത് നിര്യാതനായി

തലശ്ശേരി ': ടെമ്പിൾഗേറ്റ് രുമാലയത്തിൽ പരേതരായ മാക്കാടത്ത് ചോയിക്കുട്ടിയുടെയും ചിരുതക്കുട്ടിയുടെയും മകൻ കുഞ്ഞിരാമൻ മക്കാടത്ത് ( 78 ) നിര്യാതനായി

ഭാര്യ : റീന

മക്കൾ : റിനിൽ , റിഖിത

മരുമകൻ : രാഹുൽ. എം സി

സഹോദരങ്ങൾ : പ്രഭാകരൻ , സരോജിനി ജാനകി , ശ്രീമതി , രജനി , പരേതരായ ദാമോദരൻ , ഭാസ്കരൻ , കാർത്ത്യായനി


whatsapp-image-2025-03-23-at-23.35.02_4dae4d3f

ഇഫ്ത്താർ വിരുന്ന് സ്നേഹ സംഗമമായി.

മാഹി: മയ്യഴിയിലെ ഭിന്ന ശേഷിക്കാരുടെ കൂട്ടായ്മയായ കരുണ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്ത്താർ വിരുന്നു സ്നേഹ സംഗമമായി.

നൂറോളം ഭിന്ന ശേഷിക്കാരുടെ സംഗമം കൊണ്ട് ശ്രദ്ധേയമായ കരുണ ഇഫ്ത്താർ മീറ്റ് സിനിമാ പിന്നണി ഗായകനും പ്രഭാഷകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

നൂറുദ്ദീൻ സഖാഫി റംസാൻ സന്ദേശം നൽകി.

കരുണ അസോസിയേഷൻ പ്രസിഡണ്ട് സുരേഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ നടന്ന ഇഫ്ത്താർ സമ്മേളനത്തിൽ പ്രദീപ് കൂവ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി ശിവൻ തിരുവങ്ങാടൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സെക്രട്ടറി സെജീർ സ്വാഗതവും രതി കോട്ടായി നന്ദിയും പറഞ്ഞു.

തുടർന്നു മാഹി കരുണ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഇഫ്ത്താർ വിരുന്നുമുണ്ടായി

പള്ളൂരിൽ ശീട്ടുകളി സംഘത്തെ അറസ്റ്റ് ചെയ്തു

മാഹി : മാഹി പോലീസ് സുപ്രണ്ട് ജി ശരവണൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ പള്ളൂരിൽ ആളില്ലാത്ത വീട്ടിൽ പണം വെച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട പതിനൊന്നംഗ സംഘത്തെ മാഹി സർക്കിൾ ഇൻസ്പെകടർ ആർ ഷൺമുഖത്തിൻെറ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. പള്ളൂർ സ്വദേശികളായ സിജേഷ് കെ , പ്രണീഷ്, രാജേഷ്, പ്രണവ് പി , ചാലക്കര സ്വദേശി ആനന്ദ്, കോടിയേരി സ്വദേശിയായ രമിത്ത്, ചൊക്ലി സ്വദേശിയായ വിജേഷ് കെ, എബിൻ ദാസ്, എടക്കാട് സ്വദേശീ ബഷീർ സി , ന്യൂ മാഹി സ്വദേശി കെ. പി റയീസ് , തലശ്ശേരി പാലയാട് സ്വദേശി പ്രീണീഷ് എന്നിവരയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇവരിൽ നിന്നും 12100 രൂപയും, മൊബയിൽ ഫോണും, വാഹനങ്ങൾളും മറ്റും പോലീസ് പിടിച്ചെടുത്തു. പള്ളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സി വി റെനിൽ കുമാർ, എസ് ഐ നദീർ, ക്രൈം സ്വകാഡ് അഗംങ്ങളായ എസ്മാരായ കിഷേർ കുമാർ, മഹേഷ് വി , എ എസ് ഐ ശ്രീജേഷ് സി വി , ഹെഡ് കോൺസ്റ്റമ്പിൾ രോഷിത്ത് പാറമേൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.


whatsapp-image-2025-03-23-at-23.51.56_93e39a3b

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തി 


തലശ്ശേരി:കൊളശ്ശേരി സർഗം കലാക്കുട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തി പി.പി.ഐശ്വര്യ. (സിവിൽ എക്സൈസ് ഓഫീസർ)ഉദ്ഘാടനം ചെയ്തു.

ഡിലിൻ പറായി 

അധ്യക്ഷൻ : ഷിജിൻ മുല്ലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.: അജിത്ത്, സംജോത്, പ്രജിത്ത്.സംസാരിച്ചു.

ഡിലിൻ പറായി സ്വാഗതവും' രതീശൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം:സിവിൽ എക്സൈസ് ഓഫീസർ പി.പി.ഐശ്വര്യ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-03-23-at-23.30.12_fe9e699a_1742794103

പി.കെ. ഉസ്മാൻ മാസ്റ്റരെ നാട് അനുസ്മരിച്ചു


മാഹി: മയ്യഴി വിമോചന സമര നായകൻ പി.കെ. ഉസ്മാൻ മാസ്റ്റരുടെ 67 - മത് രക്തസാക്ഷി ദിനം ആചരിച്ചു.

ചാലക്കര പി.എം. ശ്രീ. ഉസ്മാൻ മാസ്റ്റർ ഹൈസ്കൂൾ അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനം ചരിത്രകാരൻ പി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു ചാലക്കര പുരുഷു മുഖ്യ ഭാഷണം നടത്തി കെ.വി.മുരളി മാസ്റ്റർ, ഐ. അരവിന്ദൻ, രവീന്ദ്രൻ കളത്തിൽ, ആനന്ദ് കുമാർ പറമ്പത്ത്, എം. മുസ്തഫ മാസ്റ്റർ, കെ. ചിത്രൻ, എം.വി.റിസബ്

സംസാരിച്ചു.

ചാലക്കര എം.എ എസ്.എം വായനശാല ഉസ്മാൻ മാസ്റ്റരെ അനുസ്മരിച്ചു. പി.ഗംഗാധരൻ മാസ്റ്റർ, എം.ശ്രീജയൻ ,കീഴന്തൂർ പത്മനാഭൻ, സത്യൻ കേളോത്ത്, എം. സദാനന്ദൻ സംസാരിച്ചു.


മാസ്റ്റരുടെ ഛായാപടത്തിൽ പുഷ്പാർച്ചനയും. പ്രതിജ്ഞയെടുക്കലുമുണ്ടായി.

കെ.പി.വത്സൻ സ്വാഗതവും, കെ.പി. മനോജ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ഉസ്മാൻ മാസ്റ്റരുടെ ഛായാപടത്തിൽ നടന്ന പുഷ്പാർച്ചന


w

തകർന്ന സ്ലാബിൽ വീണ് പരിക്കേറ്റു


തലശ്ശേരി: മട്ടാമ്പ്രംഇന്ദിരാ പാർക്കിന് സമീപം ഓവ് ചാലിന് മുകളിൽ പതിച്ച കോൺക്രീറ്റ് സ്ലാബിനിടയിൽ കാല് കുടുങ്ങി യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതര മണിക്ക് റോഡിലൂടെ കാൽനടയായി പോവുകയായിരുന്ന നഫ്സൽ എന്ന യുവാവിനാണ് പൊട്ടിയ സ്ലാബിനിടയിൽ കാല് കുടുങ്ങി വീണ് പരിക്കേറ്റത്.

വിവരമറിഞ്ഞെത്തിയ സാമൂഹ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പുറമാണ് നഫ്സലിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയത്.

മട്ടാമ്പുറം റോഡിലെ ഓവ് ചാലിന് മുകളിലിട്ട സ്ലാബുകൾ.. പൊട്ടിപൊളിഞ്ഞതിന്റെ വീഡിയോ ദിവസങ്ങൾക്ക് മുമ്പ് സാമൂഹ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പുറം സോഷ്യൽ മീഡിയകളിലിട്ടിരുന്നു.


കൈക്കൂലി പണം കണ്ടെത്തി: പുതുച്ചേരി ചീഫ് എഞ്ചിനീയറടക്കം അറസ്റ്റിൽ


മാഹി: വീടുകളിലും ഓഫീസുകളിലും,. സി.ബി.ഐ. നടത്തിയ റൈഡിൽ കൈക്കൂലി വാങ്ങിയ 73 ലക്ഷം രൂപയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പുതുച്ചേരിപി.ഡബ്ല്യു ഡി ചീഫ് എഞ്ചിനീയർ , എക്സി.എഞ്ചിനീയർ, സ്വകാര്യ കോൺട്രാക്ടർ എന്നിവരെയാണ് മാർച്ച് 22 ന് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. കാരിക്കലിൽ 7, 44,59,009 രൂപ ചിലവുള്ള റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിയിലാണ് അറസ്റ്റ് . 65 ലക്ഷം രൂപ ചീഫ് എഞ്ചിനീയറുകയും 8 ലക്ഷം രൂപ എക്സി.എഞ്ചിനീയറുടേയും വീടുകളിൽ നിന്നാണ് കണ്ടെത്തിയത്. ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.


എ.പി.ലീല നിര്യാത യായി


തലശ്ശേരി:കോട്ടയംകാരക്കുന്ന്

ആശിർവാദ് വീട്ടിൽ എ പി ലീല ( 89) നിര്യാത യായി. ഭർത്താവ് പരേതനായ അനന്തൻ 

മക്കൾ, എപി പത്മനാഭൻ, എപി അശോകൻ, എപി പ്രഭാകരൻ പരേതയായ ലക്ഷ്മി

മരുമക്കൾ : രജിത, ഷീന, ഉഷ

സംസ്കാരം നാളെ രാവിലെ 11-30 നു

കുണ്ടുചിറ ശ്മശാനത്തിൽ


SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW