
ജഗന്നാഥ ക്ഷേത്രത്തിൽ
അഷ്ടബന്ധകലശത്തിന് ഇന്ന് തുടക്കം
തലശ്ശേരി: ഒൻപത് നാൾ നീണ്ടു നിൽക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ഇന്ന് മുതൽ മാർച്ച് 30 വരെ നടക്കുന്ന
അഷ്ടമംഗല പ്രശ്നപരിഹാരം, അഷ്ട ബന്ധ കലശം എന്നിവയ്ക്കുളള യജ്ഞശാലയുടെ കാൽ നാട്ടുകർമ്മം ജ്ഞാനോദയയോഗം പ്രസിഡൻറ് അഡ്വ: കെ. സത്യൻ നിർവൃഹിച്ചു മേൽശാന്തി ഉദയകുമാർ, വിനു ശാന്തി, വിനോയ് ശാന്തി രജനീഷ്ശാന്തി, തുടങ്ങിയവർ കാർമ്മികത്വംവഹിച്ചു ഒട്ടേറെഭക്തജനങ്ങളും പങ്കെടുത്തിരുന്നു. ജ്ഞാനോദയയോഗം ഡയറക്ടർമാരയ രാഘവൻ പൊന്നമ്പത്ത്, രാജിവൻ മാടപ്പിടികനേതൃത്വം നൽകി
ആണ്ട് മഹോത്സവത്തിന് തൊട്ടുപിറകെ നടക്കുന്ന അതിവിശിഷ്ടമായ ഈ ചടങ്ങ് മറ്റൊരു മഹോത്സവമായി മാറും. ഇതോടൊപ്പം എല്ലാ ദിവസവും 6.30 ന് സംഗീത - നൃത്ത പരിപാടികളും അരങ്ങേറും.
22 ന് വൈ ഗുരു പൂജാനന്തരം ആചാര്യവരണം 23 ന് ഉഷസ്സിന് മഹാഗണപതി ഹോമം, ത്രികാല പൂജ ഭഗവതിസേവ മൃതുഞ്ജയ ഹോമം, സുദർശനഹോമം വൈ ലളിത സഹസ്രനാമാർച്ചന
6.30.ഭക്തി ഗാനസുധ
24 ന് ഉഷസ്സിന് മഹാഗണപതി ഹോമം. ത്രികാല പൂജ
വൈ ലളിത സഹസ്രനാമാർച്ചന
25 ന് മഹാഗണപതി ഹോമം ത്രികാല പൂജ. സായൂജ്യപൂജ.വൈ മുളയിടൽ പ്രസാദ ശുദ്ധി, വാസ്തു രക്ഷോഘ്ന ഹോമങ്ങൾ, വാസ്തു കലശാഭിഷേകം, പുണ്യാഹം അത്താഴപൂജ
26 ന് മഹാഗണപതിഹോമം, മുളപൂജ , ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നീ ബിംബശുദ്ധിക്രിയകൾ, പ്രോക്ത ഹോമം പ്രായശ്ചിത്ത ഹോമം, ഹോമകലശാഭിഷേകങ്ങൾ, വിശേഷാൽ പൂജ.വൈ.ഭഗവതിസേവ, സ്ഥല ശുദ്ധി, മുളപൂജ അത്താഴപൂജ.
27 ന് മഹാഗണപതിഹോമം, അത്ഭുത ശാന്തി ഹോമം, ഹോമകലശാഭിഷേകം, വിശേഷാൽ പൂജ വൈ ഭഗവതിസേവ സ്ഥല ശുദ്ധി, മുളപൂജ ,അത്താഴപൂജ
28 ന് ഗണപതിഹോമം, ശ്വശാന്തി ഹോമം, ഹോമകലശാഭിഷേകം, വിശേഷാൽ പൂജ വൈ: ഭഗവതിസേവ, സ്ഥലശുദ്ധി, മുളപൂജ ,അത്താഴപൂജ.
29 ന് മഹാഗണപതിഹോമം, മുളപൂജ , ജലദ്രോണി പൂജ കുടോശകർക്കരി പൂജകൾ, തത്വ ഹോമം, തത്വ കലശപൂജ വൈ:പരികലശപൂജ, അധിവാസഹോമം,കലശാധിവാസം അത്താഴപൂജ
30 ന് ഗണപതി ഹോമം, അധിവാസം വിടർത്തി പൂജ, പരികലശാഭിഷേകം തുടർന്ന് 9.10 നും 11.10നു മധ്യേ അഷ്ടബന്ധ ലേപനം ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികൾ നിർവ്വഹിക്കുന്നു. തുടർന്ന് ബ്രഹ്മകലശാഭിഷേകം, വിശേഷാൽ പൂജ, ശ്രീഭൂതബലി, ആചാര്യ ദക്ഷിണ. കലശപൂജകൾ, താന്ത്രിക പൂജകൾ , വിശേഷാൽ പൂജകൾ , വിവിധ വഴിപാടുകൾ എന്നിവയുണ്ടാകും.
ചിത്രവിവരണം.
യജ്ഞശാലയുടെ കാൽ നാട്ടുകർമ്മം ശ്രീ ജ്ഞാനോദയയോഗം പ്രസിഡൻറ് അഡ്വ: കെ. സത്യൻ നിർവൃഹിക്കുന്നു

ട്രാഫിക്ക് പൊലീസിനും, ഹോംഗാർഡിനും കുടകൾ
തലശ്ശേരി: ജെ.സി.ഐ. അലുംനി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാർക്കും , ഹോംഗാർഡുകൾക്കും കുടകൾ വിതരണം ചെയ്തു. ട്രാഫിക് എസ്.ഐ. പി.കെ.മനോജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ സുരേഷ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് അലങ്കാർ, പി.സത്യൻ സംസാരിച്ചു.
ചിത്രവിവരണം:ട്രാഫിക് എസ്.ഐ. പി.കെ.മനോജൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു
ശ്രീ നാരായണ കൺവൻഷൻ 23 ന്
തലശ്ശേരി: എസ്.എൻ.ഡി.പി.യോഗം തലശ്ശേരി യൂണിയൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 23 ന് കാലത്ത് 9.30ന് തലശ്ശേരി ബി.ഇ.എം.പി ഹയർ സെക്കൻഡറി സ്കൂളിൽ ശ്രീ നാരായണ കൺവെൻഷൻ നടക്കും. പ്രസിഡണ്ട് ജിതേഷ് വിജയൻ്റെ അദ്ധ്യക്ഷതയിൽ ദേവസ്വം സെക്രട്ടരി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. സ്വാമി പ്രേമാനന്ദ അനുഗ്രഹ ഭാഷണം നടത്തും.

ചീര കൃഷി വിളവെടുപ്പ് നടത്തി.
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കർഷക കൂട്ടത്തിൻ്റെ നേതൃത്വത്തിൽ വടക്കുമ്പാട് പരയത്ത് വയലിൽ ചീര കൃഷി വിളവെടുപ്പ് നടത്തി.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. വസന്തൻ മാസ്റ്റർ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു.എരഞ്ഞോളി കൃഷി ഓഫീസർ ടി.കെ കാവ്യ,കെ.പി പ്രഹീദ്, എം.സുരേന്ദ്രൻ,പി.സുജല കർഷക കൂട്ടം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പരേത്ത് വയലിൽ വാഴകൃഷിക്ക് പുറമെ ചീര, വെണ്ട,പയർ,വെള്ളരി, കക്കിരി,മുത്താറി എന്നിവയെല്ലാം ഈ വയലിൽ കൃഷി ചെയ്യുന്നുണ്ട്.യതീന്ദ്രനാഥ്,സുരേന്ദ്രൻ,എം.യമുന എന്നിവരാണ് കർഷക കൂട്ടത്തിൽ കൃഷി ചെയ്യുന്നത്.2 ഏക്കർ സ്ഥലത്താണ് കൃഷി ചെയ്തുവരുന്നത്.
പരയത്ത് വയലിൽ ചീര കൃഷി വിളവെടുപ്പ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ. വസന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

സ്വാതന്ത്ര്യ സമര സേനാനി
സി.ഇ.ഭരതൻ അനുസ്മരണം നടത്തി
മാഹി: സ്വാതന്ത്ര്യ സമര സേനാനിയും മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന സി.ഇ.ഭരതൻ്റെ 49ാം ചരമ വാർഷിക ദിനത്തിൽ മാഹി സ്റ്റാച്യുവിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ഐ.കെ.കുമാരൻ മാസ്റ്റർ മെമ്മോറിയൽ സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രസിഡന്റ്
ഐ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. കീഴന്തൂർ പത്മനാഭൻ, പി.പി.വിനോദ്, കെ. മോഹനൻ, സത്യൻ കോളോത്ത്, ടി. എം. സുധാകരൻ കെ.ഹരീന്ദ്രൻ, എം.ശ്രീജയൻ, നളിനിചാത്തു, എം.എ.കൃഷണൻ സംസാരിച്ചു.
ചിത്രവിവരണം: സ്വാതന്ത്ര്യ സമര സേനാനി സി.ഇ.ഭരതൻ അനുസ്മരണം

എംവി മുഹമ്മദ് ഷാഹിദ് നിര്യാതനായി
ന്യൂമാഹി: മാഹി പാലം ഹിറാ സെന്ററിന് പിറകി ൽ സറീനാസിൽ താമസിക്കുന്ന വാഴയിൽ കുന്നു മ്മൽ എംവി മുഹമ്മദ് ഷാഹിദ്(62).
വർഷളോളം ദുബായ് നായിഫിൽ ടെയ്സ്റ്റി റസ്റ്റോ റന്റ്, മാഹി റസ്റ്റോറന്റ് എന്നിവ നടത്തിയിരുന്നു.
പരേതരായ കുഞ്ഞഹമ്മദിന്റെയും, സാറോമ്മയു ടേയും മകനാണ്.
ഭാര്യ: റഹമ്മത്ത് ചങ്ങരോത്ത് (ചൊക്ലി).
മക്കൾ: ഷാഹിൻ (ഷനൂ - ഒമാൻ), പരേതരായ ഫജാസ്, ഷജാസ്, സഹൽ.
മരുമകൻ: ഷനൂബ് ചന്ദ്രോത്ത് കുനിയിൽ (ഒമാൻ).
സഹോദരങ്ങൾ: സഫിയ, സറീന, സലീം, താജു ദ്ദീൻ, പരേതയായ സുഹറ.

സി. പത്മനാഭനും പി.എം. സോമസുന്ദരനും
ലൈബ്രറി പുരസ്കാരം
തലശ്ശേരി: മികച്ച ഗ്രന്ഥശാല പ്രവർത്തകനും ലൈബ്രേറിയനും താലൂക്ക് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ എൻ.പി. നാണു മാസ്റ്റർ സ്മാരക പുരസ്കാരത്തിന് സി. പത്മനാഭനും പി.എം. സോമസുന്ദരനും അർഹനായി. 3,000 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്ന പുരസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക് തലശ്ശേരി കോസ്മോ പൊളിറ്റൻ ക്ലബിൽ നടക്കുന്ന തായാട്ട് ശങ്കരൻ അനുസ്മരണ ചടങ്ങിൽ വിതരണം ചെയ്യും

മുകുന്ദൻ മഠത്തിൽ, സുധ അഴീക്കോടൻ, ഇ. നാരായണൻ, സി. സോമൻ, പവിത്രൻ മൊകേരി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മികച്ച ഗ്രന്ഥശാല പ്രവർത്തകനായി തെരഞ്ഞെടുത്ത പത്മനാഭൻ കോവൂർ ശ്രീ നാരായണഗ്രന്ഥാലയത്തിൻ്റെ ദീർഘകാല പ്രവർത്തകനായിരുന്നു. മമ്പറം ടാഗോർ ലൈബ്രറിയിലെ ലൈബ്രേറിയനാണ് പി.എം. സോമസുന്ദരം.
തായാട്ട് ശങ്കരൻ അനുസ്മരണം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്യും. 'തായാട്ടും മാധ്യമ ലോകവും' എന്ന വിഷയം മാധ്യമ പ്രവർത്തകൻ എം.വി. നികേഷ് കുമാർ അവതരിപ്പിക്കും. മുൻ നഗരസഭ ചെയർമാൻ സി.കെ. രമേശൻ പുരസ്കാര സമർപ്പണം നിർവഹിക്കും. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
ചിത്ര വിവരണം:
സി. പത്മനാഭൻ, പി.എം. സോമസുന്ദരം
ഡി.എ.കുടിശ്ശിക ഉടൻ ലഭ്യമാക്കണം
തലശ്ശേരി:സർക്കാർ ജീവനക്കാർക്ക് മൂന്ന് ശതമാനം ഡിഎ ഏപ്രിൽ 1 മുതൽ പ്രഖ്യാപിച്ചെങ്കിലും 39 മാസത്തെ ഡി.എ കുടിശ്ശിക നൽകാതെ മൂന്നാം തവണയാണ് സർക്കാർ ഉത്തരവ് ഇറക്കുന്നത്. വർഷങ്ങളായി ജീവനക്കാർക്ക് ഡിഎ നൽകിയിരുന്നപ്പോൾ . കുടിശ്ശികയും നൽകിയിരുന്നു എന്നാൽ ഈ അടുത്തകാലത്ത് മൂന്ന് തവണ വിവിധ ഉത്തരവുകളിലായി ഡി എ അനുവദിച്ചപ്പോൾ , കുടിശ്ശിക നൽകാൻ സർക്കാർ തയ്യാറായില്ല. ജീവനക്കാരന് നിലവിൽ യഥാ സമയം ലഭിക്കേണ്ട ആനുകൂല്യമാണ് ശേഷം ലഭിക്കുന്നത് എന്നാൽ ഈ കുടിശ്ശിക നൽകാറുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജീവനക്കാരന് നൽകേണ്ട ആനുകൂല്യം നൽകാതിരിക്കുന്നതിൽ എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഇനിയും ഡി എ 16 ശതമാനം നിലവിൽ നൽകാൻ ഉണ്ട്. കാലാകാലങ്ങളിലെ വില വർദ്ധനനുസരിച്ച് നൽകേണ്ട ആനുകൂല്യമായ ഡി എ ലഭിക്കാത്തത് .ജീവനക്കാർക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിത്യോപയോഗ സാധനങ്ങൾ അടക്കം . വളരെ വലിയ വിലവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ നിലവിൽ നൽകാനുള്ള ഡിഎ കുടിശ്ശികയും അനുവദിക്കാനുള്ള 16 ശതമാനം ഡിഎയും ഉടൻതന്നെ അനുവദിക്കണമെന്ന് സർക്കാരിനോട്അസോസിയേഷൻ ആവശ്യപ്പെട്ടു. നിലവിൽ
മൂന്ന് ഗഡു 8%(2+3+3) നൽകിയിട്ട്
118 മാസത്തെ കുടിശികയാണ്
ഇനിയും ആറു ഗഡു നൽകാനുമുണ്ട്. ജീവനക്കാർക്ക് കൃത്യമായി നൽകേണ്ട 2019 പേ റിവിഷൻ അരിയർ അടക്കം തടഞ്ഞു വച്ചിരിക്കുകയാണ്. അതിനും ഉടൻതന്നെ പരിഹാരം കാണണം. അതേപോലെ 2024 ലെ പേറിവിഷൻ കമ്മീഷനെ ഇതുവരെ നിയമിച്ചിട്ടില്ല, ഉടൻതന്നെ കമ്മീഷനെ നിയമിച്ച് ജീവനക്കാർക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്ന് സർക്കാരിനോട് ASMSA സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
. സംസ്ഥാന പ്രസിഡണ്ട്. മുന്നാസ് വി.പി അധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രശോഭ് കൃഷ്ണൻ ജി.പി ട്രഷറർ ഗോപീകൃഷ്ണൻ എൻ സി.ടി , ഓർഗനൈസിംഗ് സെക്രട്ടറി പൊന്നു മണി , മനോജ് ജോസ്. ഷിബു വി.ആർ ,വഹാബ് കുന്നിക്കോട്, രാജേഷ് കുമാർ സംസാരിച്ചു.

പുഴയിൽ 5 ലക്ഷം ചെമ്മീൻ
കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ധർമ്മടം - അഞ്ചരക്കണ്ടി പുഴയിലെ ജല ആവാസവ്യവസ്ഥയിൽ സമഗ്ര മത്സ്യ സംരക്ഷണം പദ്ധതിയുടെ ഭാഗമായി തലശ്ശേരി മുനിസിപ്പാലിറ്റിയിലെ കുയ്യാലി പുഴയിൽ 5 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി ടീച്ചർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.തലശ്ശേരി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എം.വി.ജയരാജൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എ.കെ.സംഗീത,എൻ. രേഷ്മ,സി.പ്രശാന്ത്, പി.കെ.വിജില,എസ്.സീന തുടങ്ങിയവർ സംസാരിച്ചു.
തലശ്ശേരി കുയ്യാലി പുഴയിൽ നഗരസഭാധ്യക്ഷ കെ.എം.ജമുനാ റാണി ടീച്ചർ ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group