ഇഫ്താർ സ്നേഹ സംഗമവും, ആദര സമർപ്പണവും
മാഹി:ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സ്നേഹ സംഗമവും, ആദരചടങ്ങും സംഘടിപ്പിച്ചു.
ശിശിരം ബംഗ്ലാവിൽ നടന്ന ചടങ്ങ് ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എ.വി.യൂസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.സി. ശോഭ , ശ്രീധരൻ മാസ്റ്റർ,'അനുപമ സഹദേവൻ,
എം.എ. കൃഷ്ണൻ,ടി.എ.ലതീപ് , കെ കെ. അനിൽകുമാർ, ഷാജി പിണക്കാട്ട് ,.സോമൻ മാഹി , ഷൈനി ചിത്രൻ സംസാരിച്ചു. ഋഷികേശ് പവർ ഫ്ളയർ ദേശീയ അവാർഡ് ജേതാവ് ആർട്ടിസ്റ്റ് സതീ ശങ്കറിനെ ടി.എം.സുധാകരൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
ഇ.കെ. റഫീഖ് സ്വാഗതവും,. ദാസൻ കാണി നന്ദിയും പറഞ്ഞു. തുടർന്ന് നോമ്പ് തുറയുമുണ്ടായി.
ചിത്ര വിവരണം: ടി.എം.സുധാകരൻ ആർട്ടിസ്റ്റ് സതീശങ്കറിന് ഉപഹാരം നൽകുന്നു
ബംഗ്ളൂരൂ സിറ്റി-കോഴിക്കോട് എക്സ്പ്രസ്സിനു തലശ്ശേരിയിൽ വരവേൽപ്പ് നൽകി.
ബംഗ്ളൂരൂ സിറ്റിയിൽ നിന്നും മംഗ്ളൂരൂ വഴി കോഴിക്കോട്ടേക്ക് പുതുതായി സർവ്വിസ് ആരംഭിച്ച എക്സ്പ്രസ്സ് ട്രെയിനിനു റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ്റെ വരവേൽപ്പ്. അസോസിയേഷൻ ഭാരവാഹികളായ എ.പി.രവീന്ദ്രൻ,ഡോ.എൻ.സാജൻ, ശശികുമാർ കല്ലിഡുംബിൽ തുടങ്ങിയവർ ലോക്കോ പൈലറ്റ് മാരായ വിഗ്‌നേഷ്, ദേശ് രാജ്, എന്നിവരെ പൂച്ചെണ്ടും മധുര പലഹാരങ്ങളും നൽകിയാണ് സ്വീകരിച്ചത്..
ആർ.പി.എഫ്.ഉദ്യോഗസ്ഥനായ പവിത്രൻ,റെയിൽവേ ഹെൽപ്പർമാരായ മഹേഷ്,റനിബ്, താജുദ്ദീൻ,ഹർഷാദ്,ശ്രീജ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
മറിയം നിര്യാതയായി
മാഹി: ചൊക്ലി പള്ളിക്ക് സമീപം നട്ക്കിയത്ത് മറിയം (80). പരേതരായ പോക്കറിന്റെയും ആച്ചുവിന്റെയും മകളാണ് ഭർത്താവ്: പരേതനായ വലിയ ടയിൽ ഉമ്മർ.
മക്കൾ: സീനത്ത്, അബ്ദുൽ സലാം, നൗഫൽ.
മരുമക്കൾ: ഇസ്മായിൽ, ആയിഷ സഹോദരങ്ങൾ: സുലൈഖ, പരേതനായ കുഞ്ഞി മൂസ്സ.
മാഹിയിൽ അഖിലേന്ത്യാ മായാജാല സമ്മേളനം
മാഹി: മലബാർ മാജിക് സർകിളിന്റെ 21-ാം വാർഷികാഘോഷത്തി ന്റെ ഭാഗമായി MMC FEST-2026 എന്ന പേരിൽ അഖിലേന്ത്യാ മായാജാല സമ്മേളനം മാഹി ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പ്രശസ്ത സീനിയർ മാന്ത്രികനായിരുന്ന ദാമോദർ എൽ. ഭണ്ഡാരിയുടെ സ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാന്ത്രികർ പങ്കെടുത്ത സമ്മേളനത്തിൽ രജിസ്ട്രേഷൻ ചെയ്ത മാന്ത്രികർക്കായി പഠന ക്ലാസുകളും ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മായാജാല മത്സരങ്ങളും നടത്തി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ മാന്ത്രികർ ക്ലാസുകൾ കൈകാര്യം ചെയ്തു.
വൈകിട്ട് നടന്ന സമാപനച്ചടങ്ങ് മാഹി ഫയർ ഫോഴ്‌സ് HSO രതീഷ് ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്തു. സീനിയർ വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശിയായ കാർത്തിക് ഒന്നാം സ്ഥാനവും അൽബിൻ വർമ്മൻ എം. എ. രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ സാധിക ഒന്നാം സ്ഥാനവും അഭിനവ് രണ്ടാം സ്ഥാനവും നേടി.
രാജേഷ് ചന്ദ്ര, പ്രദീപ് കേളോത്ത്, എം. പി. വിജയകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സമാപനച്ചടങ്ങിൽ വിസ്മയകരമായ മായാജാല കാഴ്ചകളോടെ ഗാലാ ഷോയും അരങ്ങേറി. പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമുണ്ടായിരുന്നു.
ചിത്രവിവരണം: സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം സ്വദേശിയായ കാർത്തിക്കിന് സമ്മാനം വിതരണം ചെയുന്നു
നേഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി വനിതാ ഫോറം പുതിയ കമ്മിറ്റി
പള്ളൂർ: നേഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി മാഹി യൂണിറ്റ് വനിതാ ഫോറത്തിന്റെ അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.
റഷിത രവിയെ പ്രസിഡന്റായും, ശ്രീജ സജീവനെ വൈസ് പ്രസിഡന്റായും, അജിത രജീഷിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി പ്രീത മധുസൂദനൻ, സുഭാഷിണി വിജയൻ എന്നിവരും ഖജാൻജിയായി ശ്രീജ സതീഷും തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് അംഗങ്ങളായി രാജലക്ഷ്മി, ജലജ, റീന ഹരീന്ദ്രൻ, പ്രേമലത, നളിനി ടീച്ചർ, ചന്ദ്രിക മോഹൻ, പ്രസന്ന കെ.കെ. എന്നിവർ പ്രവർത്തിക്കും.
ചന്ദ്രൻ നിര്യാതനായി
മാഹി: ഇടയിൽ പീടികയിലെ കോമത്ത് .മഠത്തിൽചന്ദ്രൻ (78) .
ഭാര്യ :ഹേമമാലിനി.പിതാവ് :പരേതനായ കൃഷ്ണൻ നായർ.
അമ്മ: പരേതയായ കല്യാണി അമ്മ.
സഹോദരങ്ങൾ:പരേതരായ ബാലൻ,ജാനകി, കാർത്യായനി,
ലക്ഷ്മി, ലക്ഷ്മണൻ,രാഘവൻ, രാജൻ,കൃഷ്ണൻ,ലീല.
മക്കൾ:ഷൈമ.ഷിജിത്.ഷജിൽ കുമാർ .
മരുമക്കൾ.മനോജ് കുമാർ.രമ്യ.,അമൃത.സംസ്കാരം ഇന്ന് കാലത്ത്
11.30 ന് വീട്ടു വളപ്പിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













