ഫ്ളൈയിങ് സ്ക്വാഡുകൾ സജീവമായിട്ടുണ്ട്.
മാഹി:തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടൻ മാഹിയിൽ ചെക്ക് പോസ്റ്റുകൾ സജീവമായി. മാഹിയുടെ അതിർത്തി പ്രദേശങ്ങളായ പൂഴിത്തല, മാഹി പാലം, പാറാൽ,ഗ്രാമത്തി, മാക്കുനി, കോപ്പാലം എന്നിങ്ങനെ ആറു ഇടങ്ങളിൽ ചെക്ക് പോസ്റ്റുകൾ 24 മണിക്കൂറും സജീവമായിട്ടുള്ളത്. ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ഒരു പൊലീസ്, രണ്ട് സായുധ സേനാംഗങ്ങൾ എന്നിവരാണ് ചെക്ക്പോസ്റ്റ് ഡ്യൂട്ടിയിൽ ഉള്ളത്. ഇതുകൂടാതെ ഫ്ളൈയിങ് സ്ക്വാഡുകൾ എന്നിവയും സജീവമായിട്ടുണ്ട്.
ചിത്രവിവരണം: അധികൃതർ വാഹന പരിശോധന നടത്തുന്നു
പുതുച്ചേരിയിൽ സാഹിത്യ അക്കാദമി സ്ഥാപിക്കണം.
മാഹി: മാഹി ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്ത് സാഹിത്യ അക്കാദമി സ്ഥാപിക്കണമെന്ന് വനിതാ സാഹിതി മാഹി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ഒരുക്കും"
സാഹിത്യ സംഗമം ആവശ്യപ്പെട്ടു.
പള്ളൂർ ആലി സ്ക്കൂൾ അങ്കണത്തിൽ ഒരുക്കിയ സംഗമം അഡ്വ: ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
ചാലക്കര പുരുഷു, ഉത്തമരാജ് മാഹി, പി.കൃഷ്ണപ്രസാദ്, വിമൽമാഹി,രാജേഷ് പനങ്ങാട്ടിൽ, സി.കെ. രാജലക്ഷ്മി,ഹരീഷ് പന്തക്കൽ,ഡേലീഷ്യ മുരളി, സുഗതരവിശങ്കർ, റീജേഷ് രാജൻ, പ്രദീപ് കൂവ,രതീ രവി, ആനന്ദ്കുമാർ പറമ്പത്ത്', കാഞ്ചന , വിനയൻ പുത്തലം , ബിജിഷ , കെ കെ ലതിക ,
ജില്ലാ സെക്രട്ടരി ഇ.ഡി. ബീന, മേഖല സെക്രട്ടരി ടി.കെ. ബിന്ദു. മാഹി യൂണിറ്റ് സെക്രട്ടറി പ്രേമകുമാരി ,ശ്രീജ ശ്രീകുമാർ ഭാനു, സംസ്ഥാന ട്രഷാർകെ.കെ.ലതിക സംസാരിച്ചു.
ചിത്രവിവരണം:
മയ്യഴിയിലെ എഴുത്തുകാരുടെ സംഗമം അഡ്വക്കറ്റ് ടി.അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
അനുസ്മരണവും ഇഫ്താർ വിരുന്നും നടത്തി
ന്യൂമാഹി: പുന്നോൽ സത്യൻ ആട്സ് ക്ലബ്ബിന്റെ ' ആഭിമുഖ്യത്തിൽ ശ്രീനിവാസൻ അനുസ്മരണവുംഇഫ്താർ സംഗമവും നടത്തി.
പ്രസിഡണ്ട് പി.രാഗേഷിന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.
ശ്രീനിവാസൻ സിനിമകളിലെ ഗാനാർ ച്ചനയും നടന്നു. സിറാജ് അനുസ്മരണ ഭാഷണം നടത്തി. കെ. അശോകൻ സ്വാഗതവും, അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഇഫ്താർ വിരുന്നുമുണ്ടായി.
ചിത്ര വിവരണം:ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു
പ്രിയദർശിനി യുവകേന്ദ്ര: ഇഫ്താർ സ്നേഹ സംഗമം നടത്തി
മാഹി: വിശുദ്ധ റംസാന്റെ 25ാം നാളിൽ പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഇഫ്താർ സ്നേഹ സംഗമം നടത്തി. പള്ളൂർ എ.വി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്ന സ്നേഹ സംഗമത്തിൽ ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. റാഷിദ്.പി.ടി.കെ, ടി.ഇബ്രാഹിം കുട്ടി, റുബീസ് ചാലക്കര, ആനന്ദ് കുമാർ പറമ്പത്ത്, ചാലക്കര പുരുഷു, പി.ടി.സി.ശോഭ, കെ.വി.ഹരിന്ദ്രൻ, അലി അക്ബർ ഹാഷിം സംസാരിച്ചു. വിവിധ മേഖലയിൽ അംഗീകാരം നേടിയ ആശ്രയ എസ് പ്രശാന്ത്, സാൻവിയ, സാധിക എന്നീ യുവ വനിതകളെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.
വീണാധരി ധഞ്ജിത് ദേശീയ യൂത്ത് പാർലമെൻ്റ് മത്സരത്തിലേക്ക്
പോണ്ടിച്ചേരി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെൻ്റിൻ്റെ സംസ്ഥാനതല മത്സരത്തിൽ വീണാധരി ധഞ്ജിത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വികസിത ഭാരത സങ്കപ്പങ്ങൾക്ക് യുവജനങ്ങളുടെ ആശയങ്ങളുടെ രൂപീകരണം സാധ്യമാക്കുനതിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ മത്സരത്തിൽ പോണ്ടിച്ചരി സംസ്ഥാനത്തെ വീണാധരി പ്രതിനീധികരിക്കും. മാഹി മഹാത്മാഗാന്ധി ഗവൺമെൻ്റ് ആർട്സ് കോളേജിലെ മൂന്നാം വർഷ ഫിസിക്സ് വിദ്യ ത്ഥിനിയായ വീണാധരി ധഞ്ജിത് ചാലക്കര സ്വദേശിയാണ്.
നിയമസഭാ തിരെഞ്ഞെടുപ്പ്: മാഹിയിൽ ഏപ്രിൽ 9 ന് വോട്ടെണ്ണൽ മെയ് 4 ന്
പുതുച്ചേരി സംസ്ഥാനത്ത് നിയമസഭ തിരെഞ്ഞെടുപ്പ് ഏപ്രിൽ 9 ന് നടക്കും. പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം ഉൾപ്പെടെയുള്ള 30 നിയോജകമണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് 4 നായിരിക്കും. ഗസറ്റ് വിജ്ഞാപനം നാളെ (16.03.2026) പുറപ്പെടുവിക്കുന്നതോടെ തിരെത്തെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരും. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 നാണ്. സൂക്ഷ്മപരിശോധന 24 നും പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 26 നുമാണ്. കേരളത്തിലും 9 നാണ് തിരെഞ്ഞടുപ്പ് . തമിഴ് നാട്ടിൽ ഏപ്രിൽ 23 നാണ് നടക്കുക്കുക.
രാജലക്ഷ്മി (രാജി)നിര്യാതയായി
ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുംകാട് അങ്കണവാടിക്ക് സമീപം രായരോത്ത് ശ്രീവത്സത്തിൽ രാജലക്ഷ്മി (രാജി - 61) അന്തരിച്ചു.
അച്ഛൻ: പരേതനായ ബാലൻ പണിക്കർ.
അമ്മ: പരേതയായ ജാനകി അമ്മ.
ഭർത്താവ് :ഹരിഹരൻ.
മക്കൾ :ഹർഷ രതീഷ് (ശ്രീരാം ഫിനാൻസ്, തലശ്ശേരി), ഹരിത വിപിൻ (സ്റ്റാൻസ്റ്റേർഡ് ചാർട്ടേർഡ് ബേങ്ക്, ബംഗളൂരു), ഹിത കുമരൻ (സ്മാർട് കിഡ്സ് സ്കൂൾ, കൊളശ്ശേരി).
മരുമക്കൾ : രതീഷ് (വജ്റ ടൈൽസ് മാഹി), വിപിൻ (ഇൻഡസ് ബേങ്ക്, ഇരിട്ടി), കുമരൻ (സ്റ്റാൻസ്റ്റേർഡ് ചാർട്ടേർഡ് ബേങ്ക്, ബംഗളൂരു),
സഹോദരങ്ങൾ : ഉഷ, മനോഹരൻ (മണി), ശശീന്ദ്രൻ, പരേതരായ രാജൻ, രവീന്ദ്രൻ.
പി.വി.ജനാർദ്ദനൻ നിര്യാതനായി
കോടിയേരി: കരിങ്ങൽ മീത്തൽ പി.വി. ജനാർദ്ദനൻ (79) അന്തരിച്ചു.
ബി.എച്ച്.ഇ.എൽ മുൻ ജീവനക്കാരനാണ്.
അച്ഛൻ: പരേതനായ കുഞ്ഞമ്പു
അമ്മ: പരേതയായ നാരായണി.
ഭാര്യ : പുഷ്പവല്ലി.
മക്കൾ : അനിൽകുമാർ, ലീന, പരേതനായ അജീഷ് കുമാർ. മരുമക്കൾ :ശ്യാംകുമാർ (കോഴിക്കോട്), സംഗീത അനിൽകുമാർ.
സംസ്ക്കാരം തിങ്കൾ രാവിലെ 11 ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ. പൊതുദർശനം രാവിലെ 10.30 വരെ കരിങ്ങൽ മീത്തൽ വീട്ടിൽ.
ലക്ഷം ദീപ സമർപ്പണം
ന്യൂമാഹി:ശ്രീ തൃക്കൈ ശിവ ക്ഷേത്രത്തിൽ ലക്ഷം ദീപം സമർപ്പണം നടന്നു.
പ്രസിഡൻ്റ് അഡ്വ: സി കെ ശ്രീനിവാസൻ , എ രഞ്ജിത്ത് , വി വിമേഷ് നേതൃത്വം നൽകി
ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ശ്രീ തൃക്കൈ ശിവക്ഷേത്രം
പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു
മാഹി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ. സീറ്റ് ധാരണയായി.
എൻ.ആർ. കോൺഗ്രസ്സ് 16 സീറ്റിലും ബിജെപിയും മറ്റു സഖ്യകക്ഷികളും 14 സീറ്റിലും മൽസരിക്കും
മാഹി അസംബ്ലി മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി സിറ്റിങ്ങ് എം എൽ എ രമേശ് പറമ്പത്ത് എം എൽ എ യും, ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായിഅഡ്വ ടി. അശോക് കുമാറും മത്സരിക്കും. ബി.ജെ.പി. സ്ഥാനാർത്ഥിയെ നിർണ്ണയിച്ചിട്ടില്ല.
ജാനകി നിര്യാതയായി
മാഹി:ഈസ്റ്റ് പള്ളൂർ കിഴക്കെ കൂലോത്ത് ജാനകി ( 95 ) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ വിജയൻ. ( ഈസ്റ്റ് പള്ളൂർ ) ബാബു (ഈസ്റ്റ് പള്ളൂർ), പരേതനായ ജയൻ.
ജാമാതാക്കൾ ഷഗീല, ശ്യാമള, ബീന. സഹോദരങ്ങൾ പരേതരായ നാണി, ദേവൂട്ടി.
ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് :നീരജ്.പി ക്ക് സെഞ്ച്വറി. ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബിന് 62 റൺസ് വിജയം,സെമിയിൽ
ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ് 62 റൺസിന് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ്ബ് നിശ്ചിത 45 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 268 റൺസെടുത്തു. സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ്ബിന് വേണ്ടി നീരജ്.പി 127 പന്തിൽ 143 റൺസെടുത്തു പുറത്താവാതെ നിന്നു. മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബ് 40.4 ഓവറിൽ 206 റൺസിന് ഓൾ ഔട്ട് ആയി. ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബിനായി വിലാസ്.എൻ.കുട്ടി 58 പന്തിൽ 64 റൺസും ജലീൽ.എ 66 പന്തിൽ 50 റൺസുമെടുത്തു. സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബിന് വേണ്ടി നീരജ്.പി 5 വിക്കറ്റ് വീഴ്ത്തി.
കളിയിലെ കേമനായി ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ്ബിലെ നീരജ്.പി യെ തിരഞ്ഞെടുത്തു.
നിയമസഭാ തിരെഞ്ഞെടുപ്പ്: മാഹിയിൽ ഏപ്രിൽ 9 ന് വോട്ടെണ്ണൽ മെയ് 4 ന്
പുതുച്ചേരി സംസ്ഥാനത്ത് നിയമസഭ തിരെഞ്ഞെടുപ്പ് ഏപ്രിൽ 9 ന് നടക്കും. പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം ഉൾപ്പെടെയുള്ള 30 നിയോജകമണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് 4 നായിരിക്കും. തിരെത്തെടുപ്പ് പെരുമാറ്റചട്ടംഇന്ന് മുതൽ നിലവിൽ വരും. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 നാണ്. സൂക്ഷ്മപരിശോധന 24 നും പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 26 നുമാണ്. കേരളത്തിലും 9 നാണ് തിരെഞ്ഞടുപ്പ് . തമിഴ് നാട്ടിൽ ഏപ്രിൽ 23 നാണ് നടക്കുക്കുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













