മാഹിയിൽ റീജിയണൽ ഓഫീസും മൊഹല്ല ക്ലിനിക്കുകളും സ്ഥാപിക്കാൻ ആവശ്യം

മാഹിയിൽ റീജിയണൽ ഓഫീസും മൊഹല്ല ക്ലിനിക്കുകളും സ്ഥാപിക്കാൻ ആവശ്യം
മാഹിയിൽ റീജിയണൽ ഓഫീസും മൊഹല്ല ക്ലിനിക്കുകളും സ്ഥാപിക്കാൻ ആവശ്യം
Share  
2026 Mar 15, 12:00 AM
Thankachan
marmma
anardhanan latest

പുതുച്ചേരി: പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ വി.പി. അബ്ദുൽ റഹ്മാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്നലെ ലഫ്റ്റനന്റ് ഗവർണർ ഡോ. കെ. കൈലാസനാഥനെ സന്ദർശിച്ച് വിവിധ ക്ഷേമപദ്ധതികൾ അടങ്ങിയ നിവേദനം സമർപ്പിച്ചു. വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സമുദായ അംഗങ്ങൾക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി ലഫ്റ്റനന്റ് ഗവർണർ ഒരുക്കിയ ഇഫ്താർ വിരുന്നിന് സംഘം ഹൃദ്യമായ നന്ദി അറിയിച്ചു.

വഖഫ് സ്ഥാപനങ്ങളുടെ ഭരണനിർവ്വഹണം ശക്തിപ്പെടുത്തുന്നതിനും കേന്ദ്രഭരണ പ്രദേശത്ത് കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങളാണ് ചെയർമാൻ മുന്നോട്ടുവെച്ചത്.

പ്രധാന ആവശ്യങ്ങൾ:

സൗജന്യ മൊഹല്ല ക്ലിനിക്കുകൾ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി അനുയോജ്യമായ വഖഫ് ഭൂമികളിൽ സൗജന്യ 'മൊഹല്ല ക്ലിനിക്കുകൾ' സ്ഥാപിക്കുക.

 മാഹിയിൽ റീജിയണൽ വഖഫ് ഓഫീസ്: മാഹി മേഖലയിലെ വഖഫ് സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനായി ഒരു റീജിയണൽ വഖഫ് ഓഫീസ് അനുവദിക്കുക.

 സമഗ്ര സർവ്വേയും രേഖപ്പെടുത്തലും: പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം എന്നിവിടങ്ങളിലെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും അവപൊതുനന്മയ്ക്കായി കൃത്യമായി ഉപയോഗപ്പെടുത്തുന്നതിനും വേണ്ടി ശാസ്ത്രീയമായ സർവ്വേ നടത്തി രേഖകൾ തയ്യാറാക്കുക.

വഖഫ് ബോർഡിന്റെ ഈ നീക്കങ്ങളെ ലഫ്റ്റനന്റ് ഗവർണർ അഭിനന്ദിച്ചതായും വഖഫ് ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തതായും ചെയർമാൻ വി.പി. അബ്ദുൽ റഹ്മാൻ അറിയിച്ചു. സർക്കാരിന്റെ സഹകരണത്തോടെ സമുദായത്തിനും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ വഖഫ് ബോർഡ് ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 

 ചിത്രവിവരണം:ലഫ്: ഗവർണ്ണർക്ക് നിവേദനം നൽകുന്നു

mh1

മത്സ്യതൊഴിലാളികൾക്ക് നൈപുണ്യ വികസന പരിശീലനം നൽകി


മാഹി: മത്സ്യതൊഴിലാളികളുടെ സുരക്ഷയും സാങ്കേതിക അറിവും വർധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച നൈപുണ്യ വികസന പരിശീലന പരിപാടി സമാപിച്ചു. NFDBയുടെ ധനസഹായത്തോടെ നടന്ന ത്രിദിനപരിശീലനം CIFNET കൊച്ചി, ഭാരത സർക്കാർ മത്സ്യബന്ധന വകുപ്പും പുതുച്ചേരി മത്സ്യബന്ധന വകുപ്പും സംയുക്തമായാണ് സംഘടിപ്പിച്ചത്.

മാഹിയിലെ 25 വീതം മത്സ്യതൊഴിലാളികൾക്കായി “കടൽസുരക്ഷ, സീമാൻഷിപ്പ്, നാവിഗേഷൻ അടിസ്ഥാനങ്ങൾ, മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ” എന്ന വിഷയത്തിലും “ബോട്ട് എഞ്ചിൻ തകരാറുകൾ പരിഹരിക്കലും പരിപാലനവും” എന്ന വിഷയത്തിലും പരിശീലനം നൽകി.

സമാപന സമ്മേളനം മാഹി സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് പി.എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മാഹി മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് വളവിൽ രതീഷ് അധ്യക്ഷത വഹിച്ചു.

മാഹി ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ശിവകുമാർ സ്വാഗതം പറഞ്ഞു. CIFNET സീനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്) എം. എൻ. ഗിരീഷ് നന്ദി പറഞ്ഞു. തുടർന്ന് പരിശീലനത്തിൽ പങ്കെടുത്ത മത്സ്യതൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ മുഖ്യാതിഥി വിതരണം ചെയ്തു.

CIFNET ലെ അദ്ധ്യാപകരായ എം. എൻ. ഗിരീഷ്, എസ്. ഷാജി, എസ്. കെ. ശ്രീകാന്ത്, മോഹൻകുമാർ എം. എസ്. എന്നിവരാണ് പരിശീലന ക്ലാസുകൾ നയിച്ചത്.


ചിത്രവിവരണം: മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽ കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

capture_1773512409

അംഗ സമാശ്വാസ നിധി വിതരണം ചെയ്യ്തു.

കതിരൂർ : സംസ്ഥാനസഹകരണ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ അംഗ സമാശ്വാസ ഫണ്ട് അർഹരായവർക്കുള്ള ധനസഹായം കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് വിതരണം ചെയ്യ്തു. വിവിധ രോഗങ്ങൾ ബാധിച്ചിട്ടുള്ള ബേങ്കിൻ്റെ A ക്ലാസ്സ് മെമ്പർമാർക്കാണ് അംഗസമാശ്വാസനിധിയിൽ നിന്നും ഫണ്ട് ലഭിക്കുക. കതിരൂർ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സാമ്പത്തിക സഹായ വിതരണ പരിപാടി റബ് കോ ചെയർമാൻ ശ്രീ കാരായി രാജൻ ഉദ്ഘാടനം ചെയ്യ്തു. അസിസ്റ്റൻ്റ് രജിസ്ട്രാർ തലശ്ശേരി ശ്രീ. പി രാജേഷ് മുഖ്യാതിഥി ആയി. ബേങ്ക് പ്രസിഡൻ്റ് ശ്രീ ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷനായി. കതിരൂർ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ശ്രീ.കെ.വി. പവിത്രൻ,ഡയറക്ടർ ശ്രീ.പ്രസന്നൻ, ശ്രീ.കെ.വി അനീഷ്കുമാർ ,ശ്രീ ആലക്കാടൻ രമേശൻ ബേങ്ക് സെക്രട്ടറി ശ്രീ എം രാജേഷ് ബാബു എന്നിവർ സംസാരിച്ചു.

capture_1773512533

കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ബംഗ്‌ളൂരൂ-കണ്ണൂർ എക്സ്പ്രസ്സ് കോഴിക്കോട്ടെക്ക് നീട്ടി


മലബാറിലെ യാത്രാ ദുരിതത്തിനു പരിഹാരമേന്നോണം16511/16512 ബാംഗ്ളൂരൂ സിറ്റി-കണ്ണൂർ എക്സ്പ്രസ്സ് കോഴിക്കോട്ടെക്ക് നീട്ടി റെയിൽവേ ഉത്തരവിറങ്ങി.15.3.2026 നാണ് ട്രെയിൻ കോഴിക്കോട്ടേക്കുള സർവ്വിസ് ആരംഭിക്കുന്നത്.തലശ്ശേരി,വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടി രണ്ട് വർഷം മുമ്പെ തന്നെ റെയിൽവേ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും നടപ്പിലായില്ല.

മറ്റിടങ്ങളിലുള്ള യാത്രക്കാരുടെ സംഘടനകളും,തലശ്ശേരി റെയിൽവേ പാസ്സഞ്ചർ അസോസിയേഷനും ഇക്കാര്യം ചൂണ്ടി കാട്ടി പല തവണ ദക്ഷിണമേഖലാ റെയിൽവേ ജനറൽ മാനേജർക്കും,റെയിൽവേ ഡിവിഷണൽ മാനേജർക്കും നിവേധനം സമർപ്പിച്ചിരുന്നു. ദീർഘനാളത്തെ ആവശ്യം റെയിൽവേ അംഗികരിച്ചു.

ബാംഗ്ളൂരുവിൽ നിന്നും മംഗ്ളൂരു വഴി രാവിലെ 10.55 നു കണ്ണൂരിൽ എത്തുന്ന 16511നമ്പർ ട്രെയിൽ 11 നു പുറപ്പെട്ട്.11.20നു തലശ്ശേരിയിലെത്തും.വൈകുന്നേരം 3.30നു കോഴിക്കോട് നിന്നും ബാംഗ്ളൂരിലേക്ക് പുറപ്പെടുന്ന16512 നമ്പർ ട്രെയിൻ 4.34 നാണ് തലശ്ശേരിയിലെത്തുക.

ഇപ്പോൾ രാവിലെ 9.55നുള്ള ഏറനാട് എക്സ്പ്രസ്സ് പോയി കഴിഞ്ഞാൽ കോഴിക്കോട് ഭാഗത്തേക്ക് പോകാൻ 12.15 വരെ യാത്രക്കാർ കാത്തിരിക്കേണ്ട അവസ്ഥയിലാണ്.11.20നുപുതിയ ട്രെയിനിൻ്റെ വരവോടെ കാത്തിരിപ്പിൻ്റെ നീളം കുറയും.കണ്ണൂർ കോഴിക്കോട് റൂട്ടിലെ തിരക്ക് കുറയ്ക്കാനും,കോഴിക്കോട് നിന്നും ബംഗ്ളൂരൂ സിറ്റിയിലേക്കുള്ള യാത്രക്കാർക്കും ട്രെയിൻ പ്രയോജനപ്പെടും.

ഇടയിൽ പീടിക–പുല്ലമ്പിൽ മഠം റോഡ് പണി തിങ്കളാഴ്ച മുതൽ


മാഹി: ഇടയിൽ പീടിക–പുല്ലമ്പിൽ മഠം റോഡിന്റെ നിർമാണ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു. ഇന്റർലോക്ക് കല്ലുകളുടെ ലഭ്യതക്കുറവും ഡ്രൈനേജ് നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ ആശയകുഴപ്പവും കാരണം റോഡ് നിർമാണം കുറച്ചുകാലമായി നിർത്തിവെച്ചിരുന്നു. ഡ്രൈനേജ് നിർമാണ പ്രവർത്തനങ്ങളോടൊപ്പം റോഡിന്റെ പൂർത്തീകരണവും ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

വെള്ളിയാഴ്ച (13.03.2026) ബിജെപി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കളായ അംഗവളപ്പിൽ ദിനേശൻ , മിഥുൻ കൊറോൾ, ജിജിൽ ഇടയിൽ പീടിക എന്നിവരുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചതെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള എം.എൽ.എയുടെയും സിപിഎമ്മിന്റെയും നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. വർഷങ്ങളായി മയ്യഴിയിൽ പണിതീർക്കാതെ പൊട്ടിപ്പൊളിഞ്ഞുകിടന്നിരുന്ന നിരവധി റോഡുകൾ എൻ.ഡി.എ സർക്കാരിന്റെ കീഴിൽ നവീകരിച്ചു വരികയാണെന്നും, അതിനെ ഇകഴ്ത്തിക്കാണിക്കാൻ ഇടതുപക്ഷവും എം.എൽ.എ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ശ്രമിക്കുന്നതായി പൊതുജനങ്ങൾ തിരിച്ചറിയണമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

capture_1773512681

ഇഫ്താർ സംഗമം മുൻ ഡിജിപി അഡ്വ.ടി. ആസഫലി ഉദ്ഘാടനം ചെയ്തു.


തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടന്ന ഇഫ്താർ സംഗമം മുൻ ഡിജിപി അഡ്വ.ടി. ആസഫലി ഉദ്ഘാടനം ചെയ്തു. ദീപു മാവിലായി അദ്ധ്യക്ഷത വഹിച്ചു. കണ്ടോത്ത് ഗോപി, കെ പി സാജു, എ.വി. ശൈലജ, ഡോ. കെ.പി.എ സിദ്ദീഖ്, ഡോ. ശ്യാം മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

capture_1773512769

HPV വാക്‌സിനേഷൻ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 


PV വാക്‌സിനേഷൻ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം  ചൊക്ലി കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ ബഹുമാനപ്പെട്ട ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ അനൂപ് ഉദ്‌ഘാടനം നിർവഹിച്ചു.


ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. കെ. ടി. കെ പ്രദീപൻ അധ്യക്ഷത വഹിച്ചു. ഡോക്ടർ എം നീതു വിഷയാവതരണം നടത്തി.  പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ശ്രീമതി. കെ. എം സപ്ന,വാർഡ് മെമ്പർ കെ.റിജിന എന്നിവർ ആശംസകൾ അറിയിച്ചു.


വാക്സിൻ സ്വീകരിച്ച കുട്ടികൾക്ക് പ്രസിഡന്റ്‌ സർട്ടിഫിക്കറ്റ് നൽകി.

14 വയസ്സുള്ള പെൺകുട്ടികൾക്ക് HPV വാക്‌സിൻ നൽകുന്നത് വഴി ഗർഭാശയ ഗള കാൻസർ തടയാവുന്നതാണ്. വിപണിയിൽ 4000 രൂപയോളം വില വരുന്ന 'Gardasil ' എന്ന വാക്സിൻ, ഒറ്റ കുത്തിവെപ്പിലൂടെ 95% പ്രതിരോധം ഉറപ്പ് വരുത്തുന്നു.


2026 ഫെബ്രുവരി 28 ന് രാജ്യത്താകെ ആരംഭിച്ച 90 ദിവസം നീണ്ടു നിൽക്കുന്ന HPV വാക്സിനേഷൻ ക്യാമ്പയിന് ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു. 


https://uwin.mohfw.gov.in/home  

എന്ന വെബ്പോർട്ടൽ വഴി മുൻകൂട്ടി വാക്‌സിൻ ബുക്ക്‌ ചെയ്യാവുന്നതാണ്.


ഹെൽത്ത് ഇൻസ്പെക്ടർ ആർ ദീപലേഖ സ്വാഗതം പറഞ്ഞ ചടങ്ങിൽ പബ്ലിക് ഹെൽത്ത് നേഴ്‌സ് ശ്രീമതി അനീഷ നന്ദി പറഞ്ഞു

vb

പ്രകടനം നടത്തി

പാചകവാതക പ്രതിസന്ധി -ഉടൻ പരിഹരിക്കുക

ഗ്യാസ് വില വർദ്ധനവ് പിൻവലിക്ക -ണമെന്നും ആവശ്യപ്പെട്ട്

CPI (M) ന്റെ ആഭിമുഖ്യത്തിൽമാഹി ടൗൺ, ചാലക്കര, പള്ളൂർ

കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.വിവിധ കേന്ദ്രങ്ങളിൽ

വടക്കൻ ജനാർദ്ദനൻ, കെ. പി. നൗഷാദ്,കെ. പി. സുനിൽ കുമാർ, എം.എം . അഭിഷേക്,ഹാരിസ് പരന്തിരാട്ട്, വി. ജയബാലു,

യു. ടി. സതീശൻ, കെ. പി. രമേശൻ,കെ. കെ. ദാമോദരൻ, അജിത,

വി. പി. രഞ്ജിത എന്നിവർനേതൃത്വം നൽകി.

whatsapp-image-2026-03-14-at-11.48.45-pm
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles