തലശ്ശേരി:കുംഭ മാസവേനൽ ചൂടിന്റെ കാഠിന്യത്തെ രാഗലയങ്ങളുടെ കുളിരിൽ ചാലിച്ച് ആലാപ് ഭജൻസ് കണ്ണൂർ അവതരിപ്പിച്ച ഭക്തി ഗീതങ്ങൾ, അമൃതവർഷിണിയായി ആസ്വാദക മാനസങ്ങളിൽ പെയ്തിറങ്ങി.
ഗണേശസ്തുതിയോടെ ആരംഭിച്ച സംഗീത നിശയിൽ പ്രകൃതിയുടെ അപാരമായ സർഗ്ഗ വൈഭവത്തിന് മുന്നിൽ മനസ്സർപ്പിച്ച് നിന്നപ്പോൾ, ജഗന്നാഥ സവിധമാകെ സംഗീതമയമായി.
സംഗീത പ്രേമികളെ അവാച്യമായ ഏതോ ഒരു ശാന്തി തീരത്തെത്തിച്ചത്പോലെ.അനുഗ്രഹീത ശാരീരത്തിൽ, രാഗങ്ങളുടെ മനോധർമ്മ പ്രസ്താരത്തിൽ, ഭക്തിയും ഭാവവും, നിറഞ്ഞു തുളുമ്പിയ വിളംബര കാലത്തിലുള്ളതായിരുന്നു ഗീതങ്ങളേറെയും. ഇവയാകട്ടെ,
യഥാർത്ഥ സംഗീത ആസ്വാദനത്തിന്റെ ദിവ്യഭാവങ്ങളിലേക്ക് ആസ്വാദകമാനസങ്ങളെ ആനയിച്ചു
രജിലേഷ്കുമാർ , അഡ്വ. ഹരിദാസ് , ജോഷി എടക്കാട്, മീന രാജൻ, എന്നിവർ
ഭക്തമാനസങ്ങളുടെ ഹൃദയം കവർന്നു. നിശയിൽ പ്രകൃതിയുടെ അപാരമായ സർഗ്ഗ വൈഭവത്തിന് മുന്നിൽ മനസ്സർപ്പിച്ച് നിന്നപ്പോൾ എല്ലാം സംഗീതമയായി
കെ.വി. നിഷ, ജയശ്രീ ഷമ്യ എന്നിവർ ആലാപന സൗഭഗം,യഥാർത്ഥ സംഗീത ആസ്വാദനത്തിന്റെ ദിവ്യഭാവങ്ങളിലേക്ക് ആസ്വാദകമാനസങ്ങളെ ആനയിച്ചു
ഹാർമ്മോണിയത്തിൽ പ്രേമാനന്ദും, കീബോർഡിൽ വേണുഗോപാലും, മൃദംഗത്തിൽ അനിൽ കുമാറും, തബലയിൽ റിനേഷ് പിണറായിയും, റിഥം പാഡിൽ അക്ഷയ് രാജ്യം, മഹേഷ് കുമാർ പിണറായിയും വിസ്മയം തീർത്തു.
ഭക്തമാനസങ്ങളുടെ ഹൃദയം കവർന്ന ആലാപ് കണ്ണൂരിന്റെ ഭജൻസ് പരിപാടി ശ്രീ ജ്ഞാനോദയയോഗം പ്രസിഡണ്ട് അഡ്വ. കെ.സത്യന്റെ അദ്ധ്യക്ഷതയിൽ സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ സി. ഗോപാലൻ സ്വാഗതം പറഞ്ഞു.
ചിത്ര വിവരണം: കണ്ണൂർ ആലാപിന്റെ ഭജൻസ്
ആത്മീയ ദീപ്തി
ചൊരിഞ്ഞ്ഗുരുദേവ വിഗ്രഹപ്രതിഷ്ഠയുടെ ശതവാർഷികത്തിന് പ്രൗഢമായ തുടക്കം
തലശ്ശേരി:തൊണ്ണൂറ്റിഒൻപത് വർഷങ്ങൾക്ക് മുമ്പ് . തലശ്ശേരി ദർശിച്ചആത്മീയ സാംസ്ക്കാരിക ചരിത്രത്തിലെ ഒരിക്കലും മായ്ക്കാനാവാത്ത മുഹൂർത്തങ്ങളുടെ പുനരാവിഷ്ക്കാരം പോലെ ,നഗരത്തെ ആനന്ദ നിർവൃതിയിൽ ആറാടിച്ചു. ഒരു വർഷം നീളുന്ന വിഗ്രഹപ്രതിഷ്ഠാ ശതവാർഷിക ആഘോഷങ്ങളുടെ തുടക്കം കുറിച്ച് പുതിയ ബസ്സ് സ്റ്റാന്റിൽ നിന്നുമാരംഭിച്ച വിളംബര ഘോഷയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ലോകത്താദ്യമായി മഹാ ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രതിഷ്ഠിതമായ
ജഗന്നാഥ ക്ഷേത്ര സവിധത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷത്തിന് പ്രൗഢമായ തുടക്കം കുറിക്കുകയായിരുന്നു
വാദ്യഘോഷങ്ങളും, മുത്തുക്കുടകളും പീത പതാകകളുമേന്തിനടത്തിയ വിളംബര ഘോഷയാത്രക്ക് ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ, ഡയറക്ടർമാരായഅഡ്വ: കെ. അജിത് കുമാർ ,രാജീവൻ മാടപ്പീടിക., സി.ഗോപാലൻ, ടി.സി. ദിലീപ്, സി.പി.സുധീർ നേതൃത്വം നൽകി.
തുടർന്ന്കണ്ണൂർ ആലാപ് ഭജൻസ് ഒരുക്കിയ ഭജൻസും അരങ്ങേറി. ഇന്ന് കാലത്ത് 10 മണിക്ക് സഹസ്ര ഗുരുപൂജായജ്ഞം' ഗുരുദേവ വിഗ്രഹത്തിൽ മാല ചാർത്തൽ, സമൂഹപ്രാർത്ഥന എന്നിവയും 12.30ന് പ്രസാദ ഊട്ടും നടക്കും.
വൈ. 4. മണിക്ക് അഡ്വ: കെ.സത്യൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ശ്രീമദ് ധർമ്മചൈതന്യ സ്വാമികൾ ഉദ്ഘാടനം ചെയ്യും.സുരേശ്വരാനന്ദ സ്വാമികൾ അനുഗ്രഹ ഭാഷണം നടത്തും. ടി.വി. വസുമിത്രൻ എഞ്ചിനീയർ മുഖ്യഭാഷണം നടത്തും ഗോകർണ്ണക്ഷേത്രത്തിലെ പത്മരാജ് ആർ.പൂജാരി വിശിഷ്ടാതിഥിയായിരിക്കും. സത്യശീലൻ ചാലാട് (കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം) പി.വിനയകുമാർ (ശ്രീകണ്ഠേശ്വര ക്ഷേത്രം കോഴിക്കോട്) സംസാരിക്കും.
ചിത്രവിവരണം: ഗുരുദേവ വിഗ്രഹപ്രതിഷ്ഠാ വിളംബര ഘോഷയാത്ര.
ശ്രീകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന വാർഷികാഘോഷം മാർച്ച് 24ന്
മാഹി : ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാദിന വാർഷികാഘോഷം മാർച്ച് 24ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തപ്പെടും. കാലത്ത് മുതൽ വിശേഷാൽ പൂജകൾ രാത്രി 8:00 മണിക്ക് ശീവേലിയോടുകൂടി സമാപിക്കുന്നതാണ്.
വിമല നിര്യാതയായി.
പെരിങ്ങാടി:ശ്രീമാങ്ങോട്ടുംകാവ് ക്ഷേത്രപരിസരത്ത് ഓടുവാതുക്കൽ പരേതരായ ഗോവിന്ദൻ അമ്മുകുട്ടിഅമ്മ എന്നവരുടെ മകൾ വിമല( 65) വയസ്സ് നിര്യാതയായി. സഹോദരങ്ങൾ ഓമന, നിർമ്മല, പരേതനായ കുഞ്ഞികൃഷ്ണൻ , അജിത.
മരുമക്കൾ അശോകൻ , രാഘവൻ.
ശവസംസ്‌കാരം
13/03/26. വെള്ളിയാഴ്ച്ച കാലത്ത് 10 മണിക്ക് തുണ്ടിയിൽ വീട്ടുവളപ്പിൽ.
കവിയൂരിലെ റോഡ് ഉദ്ഘാടനം ചെയ്തു.
പുതുതായായി നിർമ്മിച്ച കവിയൂരിലെചിരി കണ്ടോത്ത് - പാറേമ്മൽ പള്ളി റോഡ്ബഹു: പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഒ.കെ സാദീഖ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട്കെ.എം സ്വപ്ന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പി.ജയചന്ദ്രൻ,കെ.ടി.കെ പ്രദീപൻ,വാർഡ് മെംബർ ജനീബ സി.കെ, രഗിനേഷ് കവിയൂർ, റീത്ത വി.എം, കെ ശ്രീജ തുടങ്ങിയവർ സംസാരിച്ചു.
മാഹി സീറ്റ് മുസ്ളിം ലീഗിന് വേണമെന്ന് ആവശ്യമുയർന്നു.
മാഹി:പുതുച്ചേരി നിയമസഭ തിരെഞ്ഞെടുപ്പിൽ മാഹി ഉൾപ്പെടെ നാല് സീറ്റ് വേണമെന്ന് മുസ്ലിം ലീഗിന്റെ ആവശ്യം.
മുസ്ലിം ലീഗിന്റെ പേരിൽ ചിലർ നടത്തുന്ന പാർട്ടി വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുനിസിപ്പൽ കമ്മിറ്റിയുടെ പേരിൽ ചിലർ നടത്തുന്ന പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ഔദ്യോഗിക കമ്മിറ്റിയുമായി യാതൊരു ബന്ധവുമില്ല. ബദൽ കമ്മിറ്റി രൂപീകരിച്ച് ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ തികച്ചും നിയമവിരുദ്ധമാണ്. ഇത്തരം ആളുകൾ നടത്തുന്ന പിരിവുകൾക്കോ, സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന പോസ്റ്റുകൾക്കോ പാർട്ടിയുടെ യാതൊരുവിധ പിന്തുണയുമില്ല. പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. പ്രവർത്തകർ ഇത്തരം ആളുകളുടെ പ്രകോപനങ്ങളിൽ വീഴരുതെന്ന് ലീഗ് നേതാക്കളായ
റാഷിദ്.പി.ടി.കെ, ഇസ്മായിൽ.എ.വി, വി.കെറഫീഖ്, പി.യൂസഫ്, സമീൽ കാസിം എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ മുഴുവൻ ഇലക്ഷൻ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കാൻ ഇസ്മായിൽ ചങ്ങരോത്തിനെ കോർഡിനേറ്ററായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ സഖ്യത്തിലെ പ്രമുഖ കക്ഷി എന്ന നിലയിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് അർഹിക്കുന്ന നാല് സീറ്റുകൾ ആവശ്യപെട്ടിട്ടുണ്ട്. ഇതിൽ
മാഹി സിറ്റിനാണ് പ്രഥമ പരിഗണന നൽകുന്നത്. മുസ്ലീലീഗ് മാഹി ജീല്ലാ കമ്മിറ്റി ഭാരവാഹികളായ റാഷിദ്.പി.ടി.കെ, എ.വി.ഇസ്മയിൽ, പി.യൂസഫ്, എം.പി. അഹമ്മദ് ബഷീർ, ഇസ്മയിൽ ചങ്ങരോത്ത്, വി.കെ.റഫീഖ്, സമീർ കാസിം, എ.വി.സലാം എന്നിവർ വാർത്ത സമ്മേളനത്തിൽസംബന്ധിച്ചു.
ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് അക്കാദമിക്ക് 8 വിക്കറ്റ് വിജയം.
തലശ്ശേരി: ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് അക്കാദമി 8 വിക്കറ്റിന് ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് 39.3 ഓവറിൽ 206 റൺസിന് ഓൾ ഔട്ട് ആയി. സീഗൾസ് ക്രിക്കറ്റ് ക്ലബിന് വേണ്ടി അഷിൻ കുമാർ.കെ 80 പന്തിൽ 89 റൺസെടുത്തു. മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ ബി.കെ 55 ക്രിക്കറ്റ് അക്കാദമി 30.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി വിജയിച്ചു. ബി.കെ 55 ക്രിക്കറ്റ് അക്കാദമിക്കായി അതുൽ.എ 104 പന്തിൽ പുറത്താകാതെ 104 റൺസും പാർഥിവ് ജയേഷ് 70 പന്തിൽ പുറത്താകാതെ 85 റൺസുമെടുത്തു.
കളിയിലെ കേമനായി ബി.കെ 55 ക്രിക്കറ്റ് അക്കാദമിയിലെ അതുൽ.എ യെ തെരഞ്ഞെടുത്തു.
14-03-2026 (ശനിയാഴ്ച്ച ) ധർമ്മടം ക്രിക്കറ്റ് ക്ലബ്ബ് തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.
മാഹി തീരത്ത് ‘സാഗർ കവച്’ മോക്ക് ഡ്രിൽ
മാഹി : ദേശീയ സുരക്ഷയുടെ ഭാഗമായി കടൽത്തീര സംരക്ഷണവും വിധ്വംസക പ്രവർത്തനങ്ങൾ തടയുന്നതും ലക്ഷ്യമാക്കി “സാഗർ കവച്” എന്ന പേരിലുള്ള സംയുക്ത മോക്ക് ഡ്രിൽ മാഹി കടൽത്തീരത്ത് ഇന്നും നാളെയും നടക്കുന്നു.
ഇന്ത്യൻ നേവി , ഇന്ത്യൻ കോസ്റ്റൽ ഗാർഡ് , കോസ്റ്റൽ പോലീസ്, ലോക്കൽ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പ്, അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് തുടങ്ങിയവയുടെ ഏകോപനത്തിലാണ് കേരളവും പുതുച്ചേരിയും ഉൾപ്പെടുന്ന തീരദേശ മേഖലകളിൽ പരിശീലനം സംഘടിപ്പിക്കുന്നത്.
കടലിലോ തീരദേശത്തോ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശ ജാഗ്രത സമിതി അംഗങ്ങളും പൊതുജനങ്ങളും അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലോ 1093 എന്ന ടോൾ ഫ്രീ നമ്പറിലോ വിവരം അറിയിക്കണമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.
അതീവ സുരക്ഷയുള്ള രാജ്ഭവനിൽ യുവാവ് കയറി ഉറങ്ങി; പോലീസുകാർക്കെതിരെ നടപടി
ലോക് നിവാസ് പുതുചേരി : അതീവ സുരക്ഷയുള്ള ഗവർണർ മാളികയായ രാജ്ഭവനിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ നടപടി.
ജാർഖണ്ഡ് സ്വദേശിയായ യുവാവ് സുരക്ഷാ വലയങ്ങൾ മറികടന്ന് രാജ്ഭവനിൽ കടന്ന് അതിഥി മന്ദിരത്തിലെ ഒരു മുറിയിൽ കയറി ഉറങ്ങിയതാണ് സംഭവം. പിന്നാലെ നടത്തിയ പരിശോധനയിൽ സുരക്ഷാ പാളിച്ച കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ആയുധപ്പടയിലെ പോലീസുകാരനായ വസന്തരാജയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഹെഡ് കോൺസ്റ്റബിൾ ആനന്ദവേലിനെ സസ്‌പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു.
സംഭവം ഗൗരവകരമായി കണ്ടുകൊണ്ടാണ് പുതുച്ചേരി പോലീസ് കടുത്ത നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പിന്നോക്ക വിഭാഗ സംവരണം: ജസ്റ്റിസ് കെ.കെ. ശശിധരൻ കമ്മീഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും
പുതുച്ചേരി: പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പിന്നോക്ക വിഭാഗങ്ങൾക്ക് (ഒബിസി) അനുയോജ്യമായ സംവരണം ശുപാർശ ചെയ്യാൻ നിയോഗിച്ച ഏകാംഗ കമ്മീഷൻ നാളെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
K. K. ശശിധരൻ അധ്യക്ഷനായ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് പുതുച്ചേരിയിലെ മരിയ ഹാളിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങിൽ K. കൈലാസനാഥൻ , N. രംഗസ്വാമി , R. സെൽവം എന്നിവർ ഉൾപ്പെടെ ലോക്സഭ, രാജ്യസഭ അംഗങ്ങൾ, മന്ത്രിമാർ, നിയമസഭാംഗങ്ങൾ, ചീഫ് സെക്രട്ടറി, സർക്കാർ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.
പുതുച്ചേരി സർക്കാരിന്റെ ലോക്കൽ അഡ്മിനിസ്ട്രേഷൻ വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. റിപ്പോർട്ട് ലഭിക്കുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കമാകുമെന്നാണ് സൂചന .
ജസ്റ്റിസ് കെ.കെ.ശശിധരൻ
വൈദ്യൂതി മുടങ്ങും
13-03-2026ന് വെള്ളിയാഴ്ച്ച ABC കേമ്പിൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന സതിഷ് ബേക്കറി, പോന്തയാട്ട്, മൈദ കമ്പനി, കിഴന്തൂർ,ചാലക്കര വയൽ എന്നി പ്രദേശങ്ങളിൽ കാലത്ത് 10-30 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
അസ്ത്ര വനിത സെൽ: മാഹി സഹകരണ കോളേജിൽ ആരംഭിച്ചു
വനിത ദിനാഘോഷത്തിന്റെ ഭാഗമായി മാഹി കോഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ അസ്ത്രയുടെ നേതൃത്വത്തിൽ വനിതാ സെൽ ആരംഭിച്ചു. വനിതാ സെല്ലിന്റെ ഉദ്ഘാടനം എഴുത്തുകാരി വിജയരാജ മല്ലിക നിർവ്വഹിച്ചു. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് മുഖ്യാതിഥിയായി. അസ്ത്ര ചെയർപേഴ്സൺ ശ്രദ്ധസുധീർ കുമാർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സജിത് നാരായണൻ, പ്രിൻസിപ്പൽ ഡോ.ശ്രീലത.കെ, ഡയറക്ടർമാരായ ശ്രീധരൻ.കെ, ടി.എം.സുധാകരൻ, ആശലത.പി.പി, വനിത സെൽ അംഗങ്ങളായ സോന ബാലചന്ദ്രൻ, നൈജി.ഒ, യസ്ദ.പി, സ്റ്റാഫ് സെക്രട്ടറി പത്മലേഖ.വി.എം, യൂണിയൻ അഡ്വൈസർ വിപിൻ.കെ, കോളേജ് യൂണിയൻ ചെയർമാൻ ഹർഷിത്.എം സംസാരിച്ചു.
മാഹി സീറ്റ് മുസ്ളിം ലീഗിന് വേണമെന്ന് ആവശ്യമുയർന്നു.
മാഹി:പുതുച്ചേരി നിയമസഭ തിരെഞ്ഞെടുപ്പിൽ മാഹി ഉൾപ്പെടെ നാല് സീറ്റ് വേണമെന്ന് മുസ്ലിം ലീഗിന്റെ ആവശ്യം.
മുസ്ലിം ലീഗിന്റെ പേരിൽ ചിലർ നടത്തുന്ന പാർട്ടി വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുനിസിപ്പൽ കമ്മിറ്റിയുടെ പേരിൽ ചിലർ നടത്തുന്ന പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ഔദ്യോഗിക കമ്മിറ്റിയുമായി യാതൊരു ബന്ധവുമില്ല. ബദൽ കമ്മിറ്റി രൂപീകരിച്ച് ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ തികച്ചും നിയമവിരുദ്ധമാണ്. ഇത്തരം ആളുകൾ നടത്തുന്ന പിരിവുകൾക്കോ, സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന പോസ്റ്റുകൾക്കോ പാർട്ടിയുടെ യാതൊരുവിധ പിന്തുണയുമില്ല. പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. പ്രവർത്തകർ ഇത്തരം ആളുകളുടെ പ്രകോപനങ്ങളിൽ വീഴരുതെന്ന് ലീഗ് നേതാക്കളായ
റാഷിദ്.പി.ടി.കെ, ഇസ്മായിൽ.എ.വി, വി.കെറഫീഖ്, പി.യൂസഫ്, സമീൽ കാസിം എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ മുഴുവൻ ഇലക്ഷൻ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കാൻ ഇസ്മായിൽ ചങ്ങരോത്തിനെ കോർഡിനേറ്ററായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ സഖ്യത്തിലെ പ്രമുഖ കക്ഷി എന്ന നിലയിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് അർഹിക്കുന്ന നാല് സീറ്റുകൾ ആവശ്യപെട്ടിട്ടുണ്ട്. ഇതിൽ
മാഹി സിറ്റിനാണ് പ്രഥമ പരിഗണന നൽകുന്നത്. മുസ്ലീലീഗ് മാഹി ജീല്ലാ കമ്മിറ്റി ഭാരവാഹികളായ റാഷിദ്.പി.ടി.കെ, എ.വി.ഇസ്മയിൽ, പി.യൂസഫ്, എം.പി. അഹമ്മദ് ബഷീർ, ഇസ്മയിൽ ചങ്ങരോത്ത്, വി.കെ.റഫീഖ്, സമീർ കാസിം, എ.വി.സലാം എന്നിവർ വാർത്ത സമ്മേളനത്തിൽസംബന്ധിച്ചു.
കെവലിയേർസ് ഹോളിഡെയ്സിൻ്റെ വാഹനം ഫ്ലാഗ്ഗ് ഓഫ് ചെയ്തു.
മാഹി:മയ്യഴിയിലെ സൈക്കിൾ സവാരി കൂട്ടായ്മയായ കെവലിയേർസ് ദേ മായേയുടെ വിനോദസഞ്ചാര സംരഭമായ കെവലിയേർസ് ഹോളിഡേയ്സിൻ്റെ പതിനാറ് സീറ്റുള്ള എസി പ്രീമിയം അർബാനിയാ വാഹനം മയ്യഴി ജനപ്രതിനിധി ശ്രീ.രമേഷ് പറമ്പത്ത് ഫ്ലാഗ് ഓഫ് ചെയ്ത് ഉത്ഘാടനം ചെയ്തു.
മാഹി സെൻ്റ് .തെരേസാ പള്ളി മൈതാനത്തു വച്ചു നടന്ന ചടങ്ങിൽ വന്യ ജീവി ഫോട്ടോഗ്രാഫർ അസ്സീസ്സ് മാഹി ആശംസാ ഭാഷണം നടത്തി.
കക്കാടൻ വിനയൻ അദ്ധ്യക്ഷം വഹിച്ച പ്രസ്തുത ചടങ്ങിൽ ശ്രീകുമാർ ഭാനു സ്വാഗതവും ഹർഷാദ് ഇ പി. നന്ദിയും പറഞ്ഞു.
തുടർന്ന് കെവലിയേർസ് കുടുംബാംഗങ്ങൾ ഉല്ലാസ യാത്ര നടത്തി.
വാഹനം വാടകയ്ക്ക് ലഭ്യമാകാൻ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം.
Ph : 9895393184
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














