പൊന്ന്യം: ലോക കായികപ്രേമികളുടെ ബ്രാന്റായി പൊന്ന്യത്തങ്കം മാറിയിരിക്കുകയാണെന്നും,
തൃശൂർ പൂരത്തെപ്പോലെ ജനഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണെന്നും സ്പീക്കർ അഡ്വ. എ.എൻ . ഷംസിർ അഭിപ്രായപ്പെട്ടു. പുല്ലോടി പാട്യം ഗോപാലൻ സ്മാരക ക്ലബ്ബിന്റെയും ഫോക് ലോർ അക്കാദമി യുടേയും സംയുക്താഭിമുഖ്യത്തിൽഏഴരക്കണ്ടത്തിൽ നടക്കുന്ന പതിനൊന്നാമത് പൊന്ന്യത്തങ്കം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.
പൊന്ന്യം കളരി അക്കാദമിയും, മ്യൂസിയവും യാഥാർത്ഥ്യമാക്കാനായത്
അഭിമാനകരമായ നേട്ടമാണെന്ന് സ്പീക്കർ പറഞ്ഞു.
ഡി.ഐ.ജി.യതീഷ് ചന്ദ്ര കൊടിയേറ്റം നടത്തി. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.സുജയ അദ്ധ്യക്ഷത വഹിച്ചു.
എ.പ്രദീപ് കുമാർ, എൻ. അനൂപ്, മിനി പ്രസാദ്, എ.വാസു,,സജീവ് മാറോളി , സജേഷ് സത്യ ലാൽ, സംസാരിച്ചു. എൻ.പി.വിനോദ് കുമാർ സ്വാഗതവും, പ്രോഗ്രാം ഓഫീസർ പി.വി. ലാവ്ലിൻ നന്ദിയും പറഞ്ഞു.
തുടർന്ന് നൂറാം വാർഷികം ആഘോഷിക്കുന്ന തിരുവങ്ങാട് സി.വി.എൻ. കളരി സംഘത്തിന്റെ വിസ്മയകരമായ അടവുമുറകളാണ് ഏഴരക്കണ്ടം അങ്കത്തട്ടിനെ ഉണർത്തിയത്.
ശിവദാസൻ . ഗുരിക്കളും ശിഷ്യരും അങ്കത്തട്ടിൽ അടവ് മുറകൾ ഒന്നൊന്നായി പ്രയോഗിച്ചപ്പോൾ ശ്വാസമടക്കിയാണ് തിങ്ങി നിറഞ്ഞ ആയിരങ്ങൾ മായിക ക്കാഴ്ചകൾ കണ്ടു നിന്നത്. തൊഴുത്തിൽ തുടങ്ങി മൂന്നാൾ പയറ്റിലെത്തിയപ്പോൾ അരുൺ , അനുപ് ,അഖിത്ത് എന്നിവർ അങ്കത്തട്ടിൽ വാൾത്തലപ്പുകൾ കൊണ്ട് അഗ്നി സ്ഫോടനം സൃഷ്ടിച്ചു. അനിലും, ഷിൻജുളും ചെറുവടിയിലും, വിജേഷും വൈഷ്ണവും കെട്ടുക്കാരിയിലും അനിതരസാധാരണമായ വൈദഗ്‌ധ്യം പ്രകടമാക്കി. ഉടവാൾ പയറ്റിന്റെ അതിശയകരമായ വഴക്കങ്ങളുമായി ശ്രീലക്ഷ്മിയും, അർജുനും കാണികളെ ത്രസിപ്പിച്ചു. ഒറ്റയിൽ സതീഷും, വരുണും പ്രാഗത്ഭ്യം തെളിയിച്ചപ്പോൾ , അരുണും , അഖിത്തും വാൾപ്പയറ്റിൽ അഗ്നിജ്വാലകളായി. കഠാര പ്പയറ്റിൽ അനീഷും,ഷിൻജുളും അവിസ്മരണീയമാക്കി.ശിവദാസ് ഗുരിക്കളുടെ മറപിടിച്ച് കുന്തവും, വിജേഷ് ,അനൂപ് എന്നിവരുടെ ഉറുമി പയറ്റും , ഉറുമി വീശലും അഗ്നി ചിതറുന്ന പോരാട്ടം കാഴ്ച വെച്ചു
പ്രാണൻ പിടഞ്ഞ മണ്ണിൽ
ഓർമ്മകൾക്ക് വീരവണക്കം..
ചാലക്കര പുരുഷു
പൊന്ന്യം:ഏഴരക്കണ്ടത്തിന്റെ മണ്ണിലും വിണ്ണിലുംമനസ്സിലും അങ്കക്കലിയുടെ തിരമാലകൾ.
ഇടിമിന്നലിന്റെ ശബ്ദഘോഷം..
തീക്കാറ്റിന്റെ തീഷ്ണത..
ചോരയിൽ കുതിർന്ന രണഗാഥകളിൽ നിന്നുയിർ കൊണ്ട് വളർന്ന പുത്തൻ തലമുറ നാളിതേവരെ കണ്ട ഇതിഹാസ സമാനമായ അങ്കത്തട്ടിൽ ഒതേനനും , കതിരൂർ ഗുരിക്കളുമായി പുനർ ജൻമം പൂണ്ടു . കാലത്തിന് മായ്ക്കാനാവാത്ത രണസ്മരണകൾ വാൾത്തലപ്പുകളിൽ അഗ്നിസ്ഫുലിംഗങ്ങളായി. ഉറുമിയുടെ ശിൽക്കാരങ്ങളിൽ കൊടുങ്കാറ്റായി.
കളരി ദൈവങ്ങളായി മൂന്നര നൂറ്റാണ്ടുകൾക്ക് മുമ്പ് അവതരിച്ച തച്ചോളി ഒതേനനും, കതിരൂർ ഗുരിക്കളും പ്രാണൻ വെടിഞ്ഞ മണ്ണിൽ കുംഭച്ചൂടിലും ചോരപ്പൂക്കൾ വിരിഞ്ഞത് പോലെ...
ഏഴരക്കണ്ടം... നിത്യേന പൊന്ന്യത്തങ്കത്തിനെത്തുന്ന ആയിരങ്ങളെയാണ് ഈ അങ്കത്തട്ട് അതിശയലോകത്ത് എത്തിക്കുന്നത്....
അതിവിശാലമായ പാടത്തിന്റെ നാല് ദിക്കുകളിലും പ്രതിധ്വനിക്കുന്ന ഉച്ചഭാഷിണിയിലൂടെയുള്ളവടക്കൻ പാട്ടിന്റെശീലുകൾ.. പൊന്നാപുരം കോട്ടയെ ഓർമ്മിപ്പിക്കുന്ന പ്രവേശനകവാടം.. ഇരുവശങ്ങളിലുമായി കത്തി നിൽക്കുന്ന പന്തങ്ങൾ.. കുതിരപ്പുറത്തും , പൊയ്ക്കാലുകളിലുമെത്തുന്ന പോരാളികൾ... ജയദേരി മുഴക്കി , വാദ്യഘോഷങ്ങളോടെ നീങ്ങുന്ന രണധീരന്മാർ.. കളരിയുടെ പതിനെട്ടടവുകളും സ്വായത്തമാക്കിയ , ജീവിതം കളരിക്കായി ഉഴിഞ്ഞ് വെച്ച ആശാന്മാർ.. കച്ചമുറുക്കി വാളും ഉറുമിയുമായി ആകാശത്ത് മിന്നൽപ്പിണരുകൾ തീർക്കുന്ന ഉണ്ണിയാർച്ച യുടേയും തുമ്പോലാർച്ചയുടേയും പിൻമുറക്കാരികൾ...
ഉറുമിയുടെ ശീൽക്കാരങ്ങളും, വാൾത്തലപ്പുകൾ ഉതിർക്കുന്ന തീപ്പൊരികളും, കാണികളുടെ ആർപ്പ് വിളികളും കൊണ്ട് , ഏഴരക്കണ്ടം പിന്നിട്ട ആറ് നാളുകളിൽ രാപകലില്ലാതെ തിളച്ചുമറിയുകയാണ്..
അങ്കത്തട്ടിലേക്കുള്ള വഴികളുടെ ഇരുഭാഗങ്ങളിലുമായി ഗതകാല കളരി ആയുധങ്ങൾ, പുരാവസ്തുക്കൾ, അമുല്യനാണയ ശേവരം, പച്ച മരുന്നുകളുടെ ഗന്ധം പേറുന്ന കളരിമർമ്മ ചികിത്സാ ഡെമോൺസ്ട്രേഷനുകൾ , നാവിലെ രസമുകുളങ്ങളെ ഉണർത്തുന്ന നാടൻ ഭക്ഷണ ശാലകൾ, കളരി മ്യൂസിയം സ്റ്റാൾ, നിയമസഭാ മ്യൂസിയം സ്റ്റാൾ എന്നിവ കാണികളെ മാടി വിളിക്കുന്നു.
വാമൊഴി ചരിത്രത്തിലൂടെ, വടക്കൻ വീരഗാഥ ഇന്നും ഈ നാടിന്റെ ഹൃദയ ധമനികളിൽ ഒഴുകിക്കൊണ്ടിരിക്കുന്നു..
32 വയസ്സിനിടയിൽ 64 അങ്കങ്ങൾ ജയിച്ച്,
പയറ്റുമുറകളിൽ അമാനുഷികപാടവം പുലർത്തിയ തച്ചോളി ഒതേനനും, കളരിമുറക ളിലെ വിസ്‌മയപ്രകടനം കൊണ്ട് നാടിൻ്റയാകെ ആരാധാനാപാത്രമായി മാറുകയും ചെയ്‌ത , ആയിരം കളരികൾക്കധിപനായ കതിരൂർ ഗുരുക്കളും , അങ്കം കുറിച്ച് പ്രാണൻ വെടിഞ്ഞ പൊന്ന്യം കളരിക്കളം ഇന്ന് ലോക ശ്രദ്ധയാകർഷിച്ച ആയോധന കലയുടെ ജീൻ സംഭരണ കേന്ദ്രമാണ്. കളിക്കാരായും, കാണികളായും ദേശവിദേശങ്ങളിൽ നിന്ന് ആയിരങ്ങളാണ് നിത്യേന കടത്തനാട്ടിലെ ഈ
കളരി തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.
കതിരൂർ ഗുരുക്കൾ വീശിയ ഉറുമിയുടെ വായുവേഗനീക്കങ്ങളുടെ ശീൽക്കാരം, കാലാന്തരങ്ങൾ കഴിഞ്ഞിട്ടും കായിക പ്രേമികളുടെ മനസ്സിൽ ഇന്നും മായാതെ നിൽപ്പുണ്ട്. കുംഭം 10, 11 തിയ്യതികളിൽ പൊന്ന്യത്ത് നടന്ന അങ്കത്തിൽ കളരിയുടെ കുലപതിയായ കതിരൂർ ഗുരുക്കളെ അടവുകളത്രയും പയറ്റിയിട്ടും.വീഴ്ത്താനാകാതെ വന്നപ്പോൾ, പൂഴിക്കടകൻ പ്രയോഗിച്ചാണ് ഒതേനൻ വധിച്ചെതെന്ന് ഗുരിക്കളുടെ ശിഷ്യൻമാർ വിശ്വസിച്ചു. ഗുരുക്കളുടെ അന്ത്യം താങ്ങാനാവാതെ ശിഷ്യനായ മായൻപക്കി നെൽപ്പാടത്തിൽ ഒളിച്ചിരുന്ന് നാടൻ തോക്ക് ഉപയോഗിച്ച് ഒതേനന്റെ നെറ്റിക്ക് വെടിവെക്കുകയായിരുന്നു. മായൻപക്കിയെ ഉടൻ അമ്പെയ്‌തു വീഴ്ത്തിയ പുള്ളുവൻ്റെ ഇളനീരാണ് തനിക്ക് വേണ്ടതെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഒതേനന് ,പുള്ളുവൻ്റെ ഇളനീരെത്തിച്ച ജ്യേഷ്‌ഠൻ കോമപ്പക്കുറുപ്പിനോട് "നെറ്റിത്തടത്തിൽ ഒരുണ്ട കൊണ്ടാൽ മരിച്ചുപോകുകയില്ലെന്ന്” പുഞ്ചിരിച്ച് കൊണ്ട് ആശ്വസിപ്പിച്ച ഒതേനൻ്റെ വാക്കുകൾ കേട്ട് കോമപ്പക്കുറുപ്പിൻ്റെ കണ്ണു നിറഞ്ഞ് പോയതായി വടക്കൻപാട്ടിൽ ഹൃദയഭേദകമായി ആലേഖനം ചെയ്‌തിട്ടുണ്ട്.
കടത്തനാട്ടിൻ്റെ കളരി പാരമ്പര്യം അന്യംനിന്ന് പോകാതിരിക്കാനാണ് ഏഴരക്കണ്ടത്തിൽ പുതുതലമുറയിലെ കായികപ്രേമികളും, കളരി അഭ്യാസികളും ഇവിടെ കളരിപ്പയറ്റുംസകലമാന നാടൻ കലാപ്രകടനങ്ങളും ഒരുക്കിയിട്ടുള്ളത്. ഗവർണ്ണർ , മുഖ്യമന്ത്രി, മന്ത്രിമാർ ,കലാ-സാംസ്ക്കാരിക-കായിക പ്രതിഭകളെല്ലാം കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഇവിടെ എത്തിചേർന്നിട്ടുണ്ട്.
കളരിയങ്കത്തെ വരവേറ്റ്
പൊന്ന്യം അങ്കത്തട്ടിൽ നടന്ന നാടൻ കലാപ്രകടനം
മയ്യഴി തുറമുഖം യാഥാർത്ഥ്യമാകുന്നു.
മാഹി : വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന
മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണ പ്രവൃത്തിയുടെ പൂർത്തീകരണത്തിന് വേണ്ടി ആറംഗ കമ്മിറ്റി രൂപികരിച്ചു. പുതുച്ചേരി ലെഫ്. ഗവർണറും കേന്ദ്ര ഫിഷറീസ് മൃഗ സംരക്ഷണ, ക്ഷീര വികസന മന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതുചേരി ഫിഷറീസ് സെക്രട്ടറി യുടെ മേൽനോട്ടത്തിൽ ആറംഗ .കമ്മിറ്റി രൂപീകരിച്ചത് . പ്രസ്തുത കമ്മിറ്റി മാഹിയിൽ എത്തി മത്സ്യബന്ധന തുറമുഖം സന്ദർശിക്കുകയും, മാഹി ഗവ. ഹൗസിൽ മത്സ്യ തൊഴിലാളികളുമായി പദ്ധതിയെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.. നിലവിലെ ഡി.പി.ആറിൽ മാറ്റം വരുത്താതെ തന്നെ പ്രവൃത്തി മുന്നോട്ട് കൊണ്ടു പോകണമെന്നും തുറമുഖ വികസനത്തോടെ മാഹിയിലെ തൊഴിൽ വ്യാപാര സാമ്പത്തിക മേഖലയിലെ മാറ്റത്തെക്കുറിച്ചും പദ്ധതി വൈകിയതിൻ്റെ ആശങ്കളെക്കുറിച്ചും, മത്സ്യതൊഴിലാളികൾ സംസാരിച്ചു. യോഗത്തിൽ കമ്മിറ്റി അംഗങ്ങളായ പുതുച്ചേരി ഫിഷറീസ് സിക്രട്ടറി ഡോ: മണികണ്ഠൻഐ.എ.എസ്, ബാംഗ്ലൂർ സി.ഐ.സി.ഇ.എഫ് ഡയരക്ടർ എൻ. രവിശങ്കർ, എഞ്ചിനിയർ അജിൻ, നാഷണൽ ഫിഷറിസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടിവ് ഡയരക്ടർ ശ്രീനിവാസ് ചേരപള്ളി, അസി.ഡയരക്ടർ അൻഷുൽ മിശ്ര, കേരള ഹാർബർ എഞ്ചിനിയറിംങ്ങ് സൂപ്രണ്ടിംങ്ങ് എഞ്ചിനിയർ ജയദീപ്, പുതുച്ചേരി ഫിഷറീസ് ജോ: ഡയരക്ടർ കെ.ദൈവശിഖാമണി, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ, മത്സ്യ തൊഴിലാളി പ്രതിനിധികളായ ഗിരിശൻ, സതീശൻ, രാജേഷ് പാറമ്മൽ, പി.പി.ആശാലത സംസാരിച്ചു.
ചിത്ര വിവരണം: ആറംഗ സമിതി തുറമുഖ പ്രദേശം സന്ദർശിക്കുന്നു.
ഷാർജ വിദ്യാഭ്യാസ മികവ് പുരസ്‌ക്കാരം ധ്യാൻ ജിതിൻ രാജന്
മാഹി: 31-ാമത് ഷാർജ വിദ്യാഭ്യാസ മികവ് പുരസ്‌ക്കാരത്തിന് തിളക്കമാർന്ന നേട്ടവുമായി മലയാളി വിദ്യാർത്ഥി. ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ധ്യാൻ ജിതിൻ രാജൻ. തെരഞ്ഞെടുക്കപെട്ടു.
ട്രോഫിയും സർട്ടിഫിക്കറ്റും 30,000 ദിർഹം അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി 14 ശനിയാഴ്ച ഷാർജ എഡ്യൂക്കേഷൻ അക്കാദമിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഷാർജ ഇൻ്റർനാഷണൽ സമിറ്റ് ഓൺ ഇംപ്രൂവ്‌മെൻ്റ് ഇൻ എഡ്യൂക്കേഷനോട് അനുബന്ധിച്ചാണ് ഇത്തവണ പുരസ്‌കാര സമർപ്പണം സംഘടിപ്പിച്ചത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ചടങ്ങിൽ നേരിട്ട് പങ്കെടുത്തത് ജേതാക്കൾക്ക് വലിയ ആവേശമായി. വിദ്യാഭ്യാസ മേഖലയിലെ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഷാർജ നൽകിവരുന്ന ഏറ്റവും ഉയർന്ന അംഗീകാരങ്ങളിൽ ഒന്നാണിത്. തന്റെ കഠിനാധ്വാനത്തിന് ലഭിച്ച ഈ വലിയ അംഗീകാരം സ്കൂളിനും പ്രവാസി സമൂഹത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്. മങ്കാവ് സ്വദേശി ജിതിൻ രാജന്റെയും ,ന്യൂ മാഹി ഒളവിലം സ്വദേശിനി കുലോത്ത് മൃദുഷയുടെയും മകനാണ്
കതിരൂർ ബാങ്കിൽ അമ്മ മനസ്സ് സമ്പാദ്യ പദ്ധതി
കതിരൂർ സർവീസ് സഹകരണ ബാങ്കിൽ അമ്മ മനസ്സ് ലഘു സമ്പാദ്യ പദ്ധതി ചോനാടം സായാഹ്ന ശാഖയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ടി ഷബ്ന ഉൽഘാടനം ചെയ്തു.
നവജാത ശിശുക്കളുടെ പേരിൽ രക്ഷിതാക്കൾക്ക് ആരംഭിക്കാവുന്ന പദ്ധതിയിൽ കുട്ടി ജനിച്ചു 40 ദിവസത്തിനകം പദ്ധതിയുടെ ഭാഗമാക്കും. ബാങ്ക് പരിധിയിലെ ഇത്തരം കുട്ടികളെ കണ്ടെത്തി അതാത് ബ്രാഞ്ചുകൾ പദ്ധതി നടപ്പാക്കും. കുട്ടികൾക്ക് പ്രായപൂർത്തിയാവുമ്പോൾ നിക്ഷേപം തിരികെ നൽകും.
എരഞ്ഞോളി ജിനാഷിസ് ഭവനത്തിൽ ജിന-റോഷിൻ ദമ്പതികളുടെ മകളുടെ പേരിലാണ് ആദ്യ നിക്ഷേപം പദ്ധതിയിൽ ആരംഭിച്ചത്.
ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബേബി ജിനക്ക് കുട്ടി കുപ്പായവും കളിപ്പാട്ടങ്ങളും നൽകി ടി ഷബ്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
സഹകരണ മേഖലയിൽ മാതൃകാ പദ്ധതികൾ നിരവധിയായി ബാങ്ക് ആരംഭിച്ചിട്ടുണ്ട്.
ഒരു ദിനം ആയിരം അക്കൗണ്ട് പദ്ധതിയിൽ ജനുവരി 1 നു 3023 പുതിയ സേവിങ് അക്കൗണ്ടുകൾ ആരംഭിക്കാനും ബാങ്കിന് സാധിച്ചിട്ടുണ്ട്.
പരിപാടിയിൽ സെക്രട്ടറി പി സുരേഷ്ബാബു,ഡയറക്ടർ പി സി ദിനേഷ്,എം രാജേഷ്ബാബു,ചോനാടം ബ്രാഞ്ച് മാനേജർ ഇ കെ ശൈലേഷ് എന്നിവർ സംബന്ധിച്ചു.
കാവ്യശിഖ പുരസ്കാരങ്ങൾ വിതരണം ചെയ്തു
തൃശ്ശൂർ
കാവ്യ ശിഖ വാർഷികം ആഘോഷിച്ചു , കാവ്യശിഖ ഏർപ്പെടുത്തിയ വിവിധ പുരസ്കാരങ്ങളും വിതരണം ചെയ്തു .
കാവ്യശിഖ പുരസ്കാരത്തിന് തലശ്ശേരി മഠത്തുംഭാഗം സ്വദേശിനി രംനവികാസ് കാരായി അർഹയായി.
സർഗ്ഗപ്രതിഭാ പുരസ്കാരത്തിന് സുഭാഷ് പോണോളി, രാധ വെള്ളിലംകുന്ന് സ്മാരക കവിതാ പുരസ്കാരത്തിന് മുനീറ രായംസ് എന്നിവർ അർഹരായി. 5,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.
സാഹിത്യ അക്കാദമി ഹാളിൽ നടന്ന കാവ്യശിഖ സംഗമത്തിൽ സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദൻ പുരസ്കാരങ്ങൾ സമ്മാനിച്ചു . പ്രൊഫ. കെ.വി രാമകൃഷ്ണൻ അദ്ധ്യക്ഷനായി.
ജി. എസ് ദിവ്യ എഴുതിയ
" എൻ്റെ ഗ്രഹണങ്ങൾ, അമാവാസികൾ , പൗർണമികൾ എന്ന കവിതാസമാഹാരം
ഡോ .സി രാവുണ്ണി പ്രകാശനം ചെയ്തു ചാക്കോ ഡി അന്തിക്കാട് പുസ്തകം ഏറ്റുവാങ്ങി .
സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ , കാവ്യശിഖ ചെയർമാൻ ഡോ . സി രാവുണ്ണി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , ജയറാം വാഴൂർ , റീബ പോൾ എന്നിവർ സംസാരിച്ചു
ആധാർ കാർഡിന്റെ പുതിയ ലോഗോ ഡിസൈൻ ചെയ്ത അരുൺ ഗോകുലിനെയും , കാവ്യശിഖ അംഗവും കവിയുമായ ജോസിൽ സെബാസ്റ്റ്യനെയും ,
ഏറ്റവും പ്രായകൂടിയ കാവ്യശിഖാ അംഗം കവിയും ചിത്രകാരിയുമായ സാറാ മാമ്മൻ കളിക്കലിനേയയും ആദരിച്ചു
മർട്ടി മീഡിയ ആർട്ടിസ്റ്റ് ഫോറം അണ്ടലൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ 41 ചിത്രകാരൻമാരുടെ പ്രദർശനം തുടങ്ങി
മർട്ടി മീഡിയ ആർട്ടിസ്റ്റ് ഫോറം അണ്ടലൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ 41 ചിത്രകാരൻമാരുടെ പ്രദർശനം തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ശബ്ന ഉദ്ഘാടനം ചെയ്തു. ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. ധർമ്മടം പഞ്ചായത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭാരവാഹികളെ ചടങ്ങിൽ അനുമോദിച്ചു. ദീപക് ധർമ്മടം, പി.എം. പ്രഭാകരൻ, ബി.ഗീതമ്മ ,പ്രൊഫ. എ. വത്സലൻ,വരച്ച ൽ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ അന്തരിച്ച സി.ഹംസ മാസ്റ്റർ അനുസ്മരണം ആയിഷ ടീച്ചർ നിർവഹിച്ചു കെ. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറം 30ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രദർശനം
മഹാത്മാ പുരസ്കാരം: കണ്ണൂർ ജില്ലാതലത്തിൽ ചൊക്ലി ഗ്രാമപഞ്ചായത്തിന് അംഗീകാരം
കണ്ണൂർ: മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യരണ്ടീ ആക്ട് (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – എം.ജി.എൻ.ആർ.ഇ.ജി.എ)യുടെ ഭാഗമായി കേരള സർക്കാർ ഏർപ്പെടുത്തിയ മഹാത്മാ പുരസ്കാരത്തിൽ കണ്ണൂർ ജില്ലാതലത്തിൽ ചൊക്ലി ഗ്രാമ പഞ്ചായത്ത്‌ന് അംഗീകാരം ലഭിച്ചു.
ഗ്രാമീണ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജീവിത നിലവാരം ഉയർത്തുന്നതിനുമായി പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കിയതിനുള്ള അംഗീകാരമായാണ് പുരസ്കാരം ലഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ സുതാര്യവും ഫലപ്രദവുമായ നടപ്പാക്കലിലൂടെ ചൊക്ലി ഗ്രാമപഞ്ചായത്ത് ജില്ലയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചു.
ജില്ലാതലത്തിൽ ലഭിച്ച ഈ അംഗീകാരം പഞ്ചായത്ത് ഭരണസമിതിക്കും തൊഴിലാളികൾക്കും വലിയ പ്രചോദനമായതായി ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഗ്രാമവികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ പുരസ്കാരം സഹായകരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് വ്യക്തമാക്കി.
പായറ്റ ദേവസ്ഥാനം പ്രതിഷ്ഠാദിന വാർഷികം
ന്യൂമാഹി: ഏടന്നൂർ, ചാലക്കര പായറ്റ ദേവസ്ഥാനം പ്രതിഷ്ഠാദിന വാർഷികം 23, 24 തിയ്യതികളിൽ നടക്കും. 23 ന് വൈകുന്നേരം പുല്ലഞ്ചേരി ലക്ഷ്മണൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ സർപ്പബലി, 24 ന് മഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, ദേവീ പൂജ, നൂറുംപാലും സമർപ്പണം, ഉച്ചക്ക് സമൂഹസദ്യ എന്നിവ നടക്കും.
എൻ.എച്ച്.എം. ജീവനക്കാർ ധർണ്ണ നടത്തി
മാഹി:ആരോഗ്യ വകുപ്പിലെ ഒഴിഞ്ഞു കിടക്കുന്ന തസ്ഥികയിൽ NHM ജീവനക്കാർക്ക് സ്ഥിര നിയമനം നൽകുക , ജീവനക്കാരുടെ ശമ്പളം അടിയന്തിരമായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മാഹി ഗവ:ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മാഹി ഡപ്യൂട്ടി ഡയരക്ടറുടെ കാര്യാലയത്തിനു മുമ്പിൽ NHM ജീവനക്കാർ ധർണ്ണാ സമരം നടത്തി പി.പി മുബാസിൻ്റെ അദ്ധ്യക്ഷതയിൽ
INTUC അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ ഹരീന്ദ്രൻ ഉൽഘാടനം ചെയ്തു
എൻ.മോഹനൻ, കെ.എം പവിത്രൻ, ഇ വി പ്രശോഭ് , സിമി, ബിന്ദു, ബനിഷ, സജിത , എന്നിവർ സംസാരിച്ചു , സപ്ന, പ്രസീന തുടങ്ങിയവർ നേതൃത്വം നൽകി രോഷ്ജിത്ത് നന്ദി പറഞ്ഞു
ജയേഷ് നിര്യാതനായി.
മാഹി: ചെമ്പ്രയിലെ പുതുക്കുടി ജയേഷ് (54) നിര്യാതനായി. ഭാര്യ: മഹിജ. മക്കൾ: ത്രിവേദ്യ, തേജസി. മരുമക്കൾ: ഷഗിൻ (ബാംഗ്ലൂർ), ഷംജിത്ത് (ബാംഗ്ലൂർ). അച്ഛൻ: പരേനായ പ്രഭാകരൻ. അമ്മ: പ്രഭാവതി. സഹോദരങ്ങൾ: ബോബി, പരേതയായ ജെയ്സൺ
GLPS പള്ളൂർ വെസ്റ്റ് -നവാഗമ SEASON-2 സ്കൂൾ വാർഷികാ ഘോഷം വർണാഭയോടെ കൊണ്ടാടി
ഫെബ്രുവരി 16, 2026 (തിങ്കൾ) ഗവ. ലോവർ പ്രൈമറി സ്കൂൾ, പള്ളൂർ വെസ്റ്റ് "നവാഗമ-സീസൺ-2" വാർഷികാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി. രാവിലെ 10:00മണിക്ക് തന്നെ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു. ഉച്ചയ്ക്ക് 2:30-ന് ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ വിദ്യാലയത്തിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾ പ്രാർത്ഥനഗീതം പാടി.
മാഹി സമഗ്ര ശിക്ഷ ADPC ശ്രീ. ഷിജു. പി. വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ
ഹെഡ്മിസ്ട്രസ് കുമാരി.മേഘന. പി. സ്വാഗതഭാഷണം നടത്തി.
സ്കൂൾ SMC ചെയർമാൻ ശ്രീ. സുജിത്ത്. കെ. അധ്യക്ഷം വഹിച്ച ചടങ്ങിൽ അധ്യാപിക ശ്രീമതി. ബബിത. ബി. സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
മാഹി കോളേജ് 1988 വർഷത്തെ പൂർവവിദ്യാർത്ഥി കൂട്ടായ്മ അകമലറിനെ പ്രതിനിധീകരിച്ച് ശ്രീമതി. സുചിത്ര ടീച്ചർ, സ്കൂൾ SMC അംഗങ്ങളായ ശ്രീമതി. ആതിര.എ. എം., ശ്രീമതി. ലിബിഷ. പി. ടി. എന്നിവർ ആശംസഭാഷണവും സ്കൂളിലെ അധ്യാപകനായ ശ്രീ. പി. അബ്ദുൽ റഷീദ് നന്ദിഭാഷണവും നടത്തി.
വിശ്ഷിടാതിഥികൾ കുട്ടികൾക്കായുള്ള വിവിധ സമ്മാനങ്ങളും, എൻഡോമെന്റുകളും വിതരണം ചെയ്തു.
നിറഞ്ഞ സദസ്സ് കുട്ടികളുടെ മികച്ച പ്രകടനത്തിന് പൂർണ പിന്തുണനൽകി.
ഷാലിമാർ കുടുംബ സംഗമം നടത്തി.
മാഹി: മാഹിയിലെ പ്രശസ്ത കുടുംബമായ 'ഷാലിമാർ' കുടുംബ സംഗമം നടത്തി. ഷാലിമാർ അബ്ദുൽ റഹ്മാൻ, വട്ടക്കാരി കദീജ, ദമ്പതികളു ടെ സന്താന പരമ്പരയിൽ വിദേശത്തും നാട്ടിലും കഴിയുന്ന നാല് തലമുറയിൽ പെട്ട അംഗങ്ങൾ മുതിർന്ന അംഗമായ റാബിയുടെ നേതൃത്വത്തിൽ വയനാട് തലപ്പുഴ റിസോർട്ടിൽ ഒത്തുകൂടി. സംഗമം വിജയകരമായി നിയന്ത്രിച്ച റേഷമ ഫാറൂക്കിനെ തതവസരത്തിൽ അനുമോദിച്ചു.
ഫോട്ടോ: മാഹിയിലെ ഷാലിമാർ കുടുംബാംഗ ങ്ങൾ വയനാട് തലപ്പുഴ റിസോർട്ടിൽ ഒത്തു, ചേർന്നപ്പോൾ
വാണുകണ്ട കോവിലകംഭഗവതി ക്ഷേത്ര മഹോത്സവം 19 ന് തുടങ്ങും.
മാഹി: മങ്ങാട് ശ്രീവാണു കണ്ട കോവിലകം ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠാ നവീകരണ ബ്രഹ്മകലശ മഹോത്സവവും തിറ മഹോത്സവവും ഫിബ്രവരി 19 മുതൽ 25 വരെ വിവിധ പരിപാടികളോടെ നടക്കും. എല്ലാ ദിവസവും വൈകീട്ട് കടമേരി ഉണ്ണികൃഷ്ണൻ മാരാറും സംഘവും അവതരിപ്പിക്കുന്ന തായമ്പകഉണ്ടായിരിക്കും.
19 ന് ഗണപതി ഹോമം, ദീപാരാധന, സമൂഹപ്രാർത്ഥന തായമ്പക, കലവറ നിറക്കൽ നടക്കും.20ന് പ്രസാദ സദ്യ, ദീപാരാധന ഭഗവതി സേവ, സർപ്പബലി 21 ന് കാലത്ത് 10 മണി ആചാര്യവരണം ഉച്ചക്ക് 12 നും ഒന്നിനുമിടയിൽ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ദേവ പ്രതിഷ്ഠ. വൈ: 5 മണിക്ക് ദീപാരാധന, നിറമാല, തായമ്പക, അത്താഴപൂജ 8 മണിക്ക് നൃത്ത രാവ് . 22 ന് നാഗ പ്രതിഷ്ഠാദിനത്തിൽ കാലത്ത് 9 മണിക്ക് നൂറുംപാലും നാഗ പൂജയും.വൈ. 6.30 സർപ്പബലി. രാത്രി7മണിക്ക് സാംസ്ക്കാരിക സമ്മേളനം ഡോ: എ. വത്സലൻ ഉദ്ഘാടനം ചെയ്യുന്നു. പയ്യന്നൂർ ഹാർട്ട് ബീറ്റ്സ് ഓർക്കസ്ട്രയുടെ സംഗീത രാവ്. 23 പുലർച്ചെ മുതൽ വിളക്ക് സമർപ്പണം. രാത്രി 7.30 ന് പഞ്ച ദേശ പ്രതിനിധികൾക്കും സ്ഥാനികർക്കും വെത്തില കൈനീട്ടം രാത്രി 8 മണിക്ക് തറവാട്ട് കാരണവർ വി.കെ. ഭാസ്ക്കരൻ മാസ്റ്റരുടെ നേതൃത്വത്തിൽ കൊടിയേറ്റം. തുടർന്ന് വെള്ളാട്ടങ്ങൾ.. 24 ന് കാലത്ത് 7 മണി മുതൽ നെയ് വിളക്ക് സമർപ്പണം. വൈ: 3 മണി തിരുവുടയാട എഴുന്നള്ളത്ത് . 4 മണി തിരുവായുധം എഴുന്നള്ളത്ത്. ദീപാരാധന 6.30. കുട്ടിച്ചാത്തൻ വെള്ളാട്ടം. 7 മണി താലപ്പൊലി വരവ്. 25 ന് വിവിധ വെള്ളാട്ടങ്ങൾ. പുലർച്ചെ 3.30 ന് കലശം തേടൽ. 5 മണി ഗുളികൻ , കുട്ടിച്ചാത്തൻ, ഭദ്രകാളി, വേട്ടക്കൊരുമകൻ, പോർക്കലി കരിമ്പാം ഭഗവതി, വസൂരിമാല, തെയ്യങ്ങൾ കെട്ടിയാടും
വാർത്താ സമ്മേളനത്തിൽ വി.കെ.ഭാസ്ക്കരൻ , കെ. അനിരുദ്ധൻ, വി.ജയൻ, ടി.കെ.സുരേന്ദ്രൻ മങ്ങാട്, കെ.ടി.കെ.പ്രദീപൻ, വി.കെ.രാജേന്ദ്രൻഎന്നിവർ സംബന്ധിച്ചു.
പള്ളൂർ: കോയ്യോട്ടു തെരുവിലെ വടക്കൻ്റവിട പി രമ (57) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച . ചിറക്കൽ പുതിയ തെരുവിലെ പരേതനായ നാരായണൻ്റെയും ലളിതയുടെയും മകളാണ്. ഭർത്താവ്: വി ശിവദാസൻ (ഓട്ടോ ഡ്രൈവർ). മക്കൾ: സംഗീത ( സ്റ്റാഫ് നഴ്സ്, മസ്ക്കറ്റ് ), സായൂജ്യ (സോഫ്റ്റ് വേർ എൻജിനിയർ, മോർ ഗൺ, മാഹി ). മരുമകൻ: ആഷിൻ (മെക്കാനിക്കൽ എൻജിനിയർ, മസ്ക്കറ്റ്). സഹോദരങ്ങൾ: ദിനേശൻ, ബീന, പ്രഭ, റീന.
പവിത്രൻ തൃശൂരിൽ നിര്യാതനായി.
മാഹി: ചാലക്കര ബേബി കോട്ടേജിൽ പവിത്രൻ (69) തൃശൂരിൽ നിര്യാതനായി. ദീർഘകാലം ബോംബെയിലായിരുന്നു.
ഭാര്യ: രാധിക: മകൾ: ശീതൾ (സിംഗപ്പൂർ). മരുമകൻ: വികിൽ പരേതരായ ഗോവിന്ദന്റെയും ലക്ഷ്മിയുടെയും മകനാണ്.
സഹോദരങ്ങൾ: പ്രവീൺ കുമാർ, സരസ്വതി, സത്യബാബ, ആശാ കുമാരി, പരേതരായ സത്യനാഥൻ, തങ്കമ്മ, വാസന്തി. സംസ്ക്കാരം നാളെ (17/2/26) ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ.
സുരേഷ് കൂത്തുപറമ്പിന്
ഗുരു ശക്തി പുരസ്ക്കാരം
മാഹി: ഗുരുകുലം കൾച്ചർ ട്രസ്റ്റിന്റെ രണ്ടാമത് ഗുരു ശക്തി പുരസ്ക്കാരം പ്രശസ്ത ചിത്രകാരൻ സുരേഷ് കൂത്തുപറമ്പിന് ലഭിച്ചു. 11, 111 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. ആർട്ടിസ്റ്റ് മദനൻ ,ടി. കലാധരൻ കലാപീഠം, ശിൽപ്പി ഗുരുകുലം ബാബു എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഫിബ്രവരി 20 ന് വൈ: 4 മണിക്ക് ഗുരുകുലം ആർട്ട് ഗാലറിയിൽ നടക്കുന്ന ചടങ്ങിൽ നോവലിസ്റ്റ് യു.കെ കുമാരൻ അവാർഡ് സമ്മാനിക്കും.
ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : അനുരാഗിന് സെഞ്ച്വറി, കോസ്മോസ് ക്രിക്കറ്റ് ക്ലബിന് 109 റൺസ് വിജയം
തലശ്ശേരി:ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബ് 109 റൺസിന് തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബ് നിശ്ചിത 45 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു.കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബിനായി അനുരാഗ്.പി 94 പന്തിൽ 102 റൺസും എ സി എം ഫിജാസ് അഹമ്മദ് 39 റൺസുമെടുത്തു . മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ അബ്ബ ക്രിക്കറ്റ് ക്ലബ് 31 ഓവറിൽ 147 റൺസിന് ഓൾ ഔട്ട് ആയി.അബ്ബ ക്രിക്കറ്റ് ക്ലബിനായി പി ശ്രീജേഷ് 42 റൺസെടുത്തു.കോസ്മോസ് ക്രിക്കറ്റ് ക്ലബിന് വേണ്ടി ഫലീൽ.ടി 5 വിക്കറ്റ് വീഴ്ത്തി .
കളിയിലെ കേമനായി കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബിലെ അനുരാഗ്.പി യെ തെരഞ്ഞെടുത്തു.
17ന്(ചൊവ്വാഴ്ച്ച ) ടെലിച്ചെറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്രിക്കറ്റ് ക്ലബ് ടെലിച്ചെറി ടൗൺ ക്രിക്കറ്റ് ക്ലബ്ബിനെ നേരിടു
നവാഗമ സീസൺ- രണ്ട് സ്കൂൾ വാർഷികാ ഘോഷം കൊണ്ടാടി
മാഹി: ഗവ. ലോവർ പ്രൈമറി സ്കൂൾ, പള്ളൂർ വെസ്റ്റ് "നവാഗമ-സീസൺ-2" വാർഷികാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി. കുട്ടികളുടെ വിവിധ കലാപരിപാടികൾഅരങ്ങേറി.. ഉദ്ഘാടന ചടങ്ങ്
മാഹി സമഗ്ര ശിക്ഷഎ.ഡി.പി.സി.പി.ഷിജു നിർമഹിച്ചു.
ഹെഡ്മിസ്ട്രസ് കുമാരി.മേഘന. പി. സ്വാഗതഭാഷണം നടത്തി.
സ്കൂൾ എസ്.എംസി. ചെയർമാൻ സുജിത്ത്. കെ. അധ്യക്ഷത വഹിച്ചു ബബിത. ബി. സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
മാഹി കോളേജ് 1988 വർഷത്തെ പൂർവവിദ്യാർത്ഥി കൂട്ടായ്മ അകമലറിനെ പ്രതിനിധീകരിച്ച് സുചിത്ര ടീച്ചർ, ആതിര.എ. എം., ലിബിഷ. പി. പി.സംസാരിച്ചു. അബ്ദുൽ റഷീദ് നന്ദി പറഞ്ഞു.
കുട്ടികൾക്കായുള്ള വിവിധ സമ്മാനങ്ങളും, എൻഡോമെന്റുകളും വിതരണം ചെയ്തു.
ചിത്രവിവരണം:എ.ഡി.പി.സി..പി. ഷിജു ഉദ്ഘാടനംചെയ്യുന്നു
റംസാൻ റിലീഫ് സംഗമം
ഫെബ്രുവരി 22 ന്
ന്യൂമാഹി: പെരിങ്ങാടി മുസ്ലിംറിലീഫ് കമ്മിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ
റംസാൻ റിലീഫ് സംഗമം
ഫെബ്രുവരി 22 ന് രാവിലെ 11 മണിക്ക്എം എം എൽ പി സ്കൂളിൽ നടക്കും.
53 വർഷമായി നടത്തിവരുന്ന റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി സൗജന്യ ഭക്ഷണ കിറ്റ് വിതരണവും നടത്തും.
കെ കെ ബഷീറിന്റെ അദ്ധ്യക്ഷതയിൽ'ഉമർ സഖാഫി കൊട്ടപ്പുറംഉദ്ഘാടനം നിർവഹിക്കും.
ഗവ:എൽ.പി.സ്കൂൾ മൂലക്കടവിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .
മാഹി:ഫിറ്റ്നസ് അക്കാദമി മാഹിയുടെ കുട്ടിക്കൂട്ടം - 2026 കായികമേളയിൽ ഗവൺമെൻ്റ്എൽ.പി.സ്കൂൾ മൂലക്കടവിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .
ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽഎൽ.കെ.ജി. മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന ഇരുപത്തിയഞ്ചോളം സർക്കാർ–സ്വകാര്യ വിദ്യാലയങ്ങളിലെ അറുന്നൂറോളം കുട്ടികൾ പങ്കെടുത്ത കുട്ടിക്കൂട്ടം - 2026 മാഹി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിച്ചു.
ചടങ്ങിൽ എഫ്എ.എം ഡയറക്ടർ പ്രേമൻ കല്ലാട്ട് സ്വാഗതം പറഞ്ഞു.
മുൻ ആഭ്യന്തര മന്ത്രി ഇവത്സരാജ് അധ്യക്ഷനായി. മാഹി മുനിസിപ്പൽ കമ്മീഷണർ ശ്രീജിത്ത് കായികമേള ഉദ്ഘാടനം ചെയ്തു. പുതുച്ചേരി കിഡ്സ് സംസ്ഥാന താരം നീലിമ സുജിത്ത് പ്രത്യേക ക്ഷണിതാവായി.
എഫ്എ.എം ഡയറക്ടർ പ്രേമൻ കല്ലാട്ട് സ്വാഗതവും
ഡയറക്ടർ വിനോദ് വളപ്പിൽ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തിൽ
പി.സി. ദിവാനന്ദൻ അധ്യക്ഷത വഹിച്ചു. മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ പി.എ. ഉദ്ഘാടനം നിർവഹിച്ചു. മുൻ കായികതാരം ഷുഹൈബ് മാളിയേക്കൽ മുഖ്യാതിഥിയായി .നിഖിൽ രവീന്ദ്രർ സ്വാഗതവും. വളവിൽ വത്സരാജ് നന്ദിയും പറഞ്ഞു.
വിവിധവിഭാഗം ചാമ്പ്യന്മാർ:
പ്രി-പ്രൈമറി: ഗവൺമെൻ്റ് എൽ.പി.സ്കൂൾ മൂലക്കടവ്
സബ് ജൂനിയർ (1 & 2): ആവില ലോവർ പ്രൈമറി സ്കൂൾ
(3 & 4): സെൻ്റ് തെരസാ ഹൈസ്കൂൾ ചാലക്കര
സീനിയർ എൽ.പി. (5th): ഗവ. LP സ്കൂൾ പാറക്കൽ
ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ഗവൺമെൻ്റ് എൽ.പി. സ്കൂൾ മൂലക്കടവ് ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.
ഡയറക്ടർമാരായ രാജേഷ് ശിവദാസ്, വിനോദ് വളപ്പിൽ, അത്ലറ്റിക് കോച്ച് അർച്ചന ടീച്ചർ, എഫ്എ എം /.പി.ടി.എ. അംഗങ്ങൾ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














