സമ്പൂർണ മാമ്പഴ ഗ്രാമമാകാൻ പായം

സമ്പൂർണ മാമ്പഴ ഗ്രാമമാകാൻ പായം
സമ്പൂർണ മാമ്പഴ ഗ്രാമമാകാൻ പായം
Share  
2025 Feb 15, 10:08 AM
MANNAN

ഇരിട്ടി: സമ്പൂർണ മാമ്പഴ ഗ്രാമമാകാൻ ലക്ഷ്യമിട്ട് പായം ഗ്രാമപ്പഞ്ചായത്ത് എല്ലാ വീടുകളിലും മാവിൻതൈകൾ വിതരണം ചെയ്തു. പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപ ചെലവിൽ പഞ്ചായത്തിലെ 1800 വീടുകളിൽ മൂന്ന് വർഷം കൊണ്ട് കായ്‌ഫലം ലഭിക്കുന്ന അത്യുത്പാദനശേഷിയുള്ള കുട്ട്യാറ്റൂർ മാവിൻതൈകളാണ് വിതരണം ചെയ്തത്. മാടത്തിൽ വാർഡിൽ നടന്ന മാവിൻതൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എം. വിനോദ്‌കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.എൻ. ജെസ്സി, വി. പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി, പി. സാജിത്, ബിജു കോങ്ങാടൻ, ഹരിതകേരളമിഷൻ റിസോഴ്സ‌് പേഴ്സ‌ൺ ജയപ്രകാശ് പന്തക്ക, കൃഷി ഓഫീസർ അശ്വതി, ശരത് എന്നിവർ സംസാരിച്ചു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2