കുറ്റ്യാടി വലകെട്ട് കൈപ്രംകടവ് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം

കുറ്റ്യാടി വലകെട്ട് കൈപ്രംകടവ് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം
കുറ്റ്യാടി വലകെട്ട് കൈപ്രംകടവ് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം
Share  
2025 Jan 28, 02:56 PM

കുറ്റ്യാടി -വേളം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ കുറ്റ്യാടി വലകെട്ട് കൈപ്രംകടവ് റോഡിൻ്റെ 16 കോടി രൂപയുടെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ വടകര റസ്റ്റ് ഹൗസിൽ വച്ച് ചേർന്ന യോഗത്തിൽ തീരുമാനിച്ചു.


ആകെ 9.8 കിലോമീറ്റർ ആണ് റോഡിൻറെ നീളം. ഇതിൽ 3.5 കിലോമീറ്റർ ഭാഗത്ത് ബി.എം. പ്രവർത്തി നടന്നു കഴിഞ്ഞു. ലഭ്യമായ ഫണ്ടിനനുസരിച്ച് വിവിധ ഭാഗങ്ങളിലായി കൺവെർട്ടുകളുടെയും ഡ്രെയിനേജിന്റെയും നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 10 ആം തീയതിയോടെ വേളം ഗ്രാമപഞ്ചായത്തിലെ 5.5 കിലോമീറ്റർ ഭാഗം ബിഎംബിസി നിലവാരത്തിൽ എത്തിക്കാനാണ് യോഗത്തിൽ തീരുമാനിച്ചത്.

ഈ പ്രവൃത്തി പൂർത്തിയാക്കിയതിനു ശേഷം തുടർന്നുള്ള ഭാഗങ്ങളിലെ പ്രവർത്തി ആരംഭിക്കാൻ നടപടികൾ സ്വീകരിക്കും.


റോഡ് വികസനത്തിനായി ഭൂരിഭാഗം ഭൂവുടമകളും വലിയ പിന്തുണയാണ് നൽകുന്നത്.

യോഗത്തിൽ യുഎൽസിസിസ് എൻജിനീയർ അമൽ, പൊതുമരാമത്ത് വകുപ്പ് എൻഎച്ച് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ ജാഫർ.എൻ, വേളം ഗ്രാമപഞ്ചായത്ത് മെമ്പർ കുമാരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan