വികസന സെമിനാർ സംഘടിപ്പിച്ചു

വികസന സെമിനാർ സംഘടിപ്പിച്ചു
വികസന സെമിനാർ സംഘടിപ്പിച്ചു
Share  
2025 Jan 22, 06:52 PM
PAZHYIDAM
mannan

വികസന സെമിനാർ സംഘടിപ്പിച്ചു


 അഴിയൂർ : 2025-26വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ നടന്ന വികസന സെമിനാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.കരട് പദ്ധതി രേഖ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,പഞ്ചായത്ത്‌ സെക്രട്ടറി ഷാജി ആർ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം, പ്ലാൻ സെക്ഷൻ സീനിയർ ക്ലാർക്ക് രാജേഷ് കുമാർ പി എന്നിവർ സംസാരിച്ചു.അടിസ്ഥാന സൗകര്യം,ആരോഗ്യം,ദാരിദ്ര്യ ലഘൂകരണം, സാമൂഹിക സുരക്ഷ എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വാർഷിക പദ്ധതികൾക്ക് സെമിനാറിൽ വെച്ച് രൂപം നൽകി.വാർഡ് ജനപ്രതിനിധികൾ,

നിർവ്വഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ,വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങൾ,ഗ്രാമസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ വികസന സെമിനാറിൽ സംബന്ധിച്ചു




 അഴിയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

mannan-award
samudra---copy_1737552285
MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam