
നാളത്തെ അഴിയൂർ പഞ്ചായത്ത് ഹർത്താലിനെ ബിജെപി പിന്തുണയ്ക്കില്ല
വടകര: കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത പ്രവർത്തികൾ തടഞ്ഞ മഹല്ല് കോർഡിനേഷൻ കമ്മിറ്റി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ അഴിയൂർ പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിനെ ബിജെപി പിന്തുണയ്ക്കില്ല.
ദേശീയപാർട്ടി എന്ന നിലയിൽ ബിജെപി ക്ക് എല്ലായിടത്തും ഒരേ നിലപാടാണെന്നും വികസനത്തിന് ബിജെപി എതിരല്ലെന്നും നേതാക്കൾ പറഞ്ഞു. തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിന്റെ ഭൂമി ഭാഗികമായും,
മുക്കാളി അവധൂത മാത സമാധി മണ്ഡപവും, ചെല്ലട്ടാം വീട്ടിൽ ക്ഷേത്രവും ദേശീയപാത നിർമ്മാണ പ്രവർത്തിക്കായി പൂർണ്ണമായും പൊളിച്ച് നീക്കുകയും ചെയ്തപ്പോൾ പ്രതിഷേധിക്കാതിരുന്നവർ കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരുന്നത് ഇരട്ടത്താപ്പാണെന്നും ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നേടിയെടുക്കാനുള്ള കുതന്ത്രമാണെന്നും ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി വി സുബീഷ്, ജന:സെക്രട്ടറി അരുൺ കോറോത്ത് റോഡ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group