
ജനപഥങ്ങളിൽ ജീവിക്കുന്നു
മൻ മോഹനനും എം ടി യും
: ദിവാകരൻ ചോമ്പാല
ചോമ്പാല :ജനാധിപത്യബോധമുള്ള ജനപ്രിയ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും അക്ഷരങ്ങളുടെ ശിൽപ്പിയുമായ എം .ടി .വാസുദേവൻ നായർക്കും അനുശോചനപമർപ്പിക്കാൻ മുക്കാളിയിയിലെ നാട്ടുകൂട്ടമെത്തി .വർഷങ്ങൾക്ക് മുൻപ് ഗോപി മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വകയായി നിർമ്മിച്ച ബസ്‌സ്റ്റോപ്പിലായിരുന്നു അനുശോചനയോഗം നടന്നത് .എന്നും ഇക്കൂട്ടർ വൈകുന്നേരങ്ങളിൽ ഒത്തുകൂടാറുള്ളതും ഇവിടെത്തന്നെ
ടി ടി രാജന്റെ അധ്യക്ഷതയിൽ നടന്ന ലളിതമായ യോഗത്തിൽ വൈ .പി .കുമാരൻ ,എ ടി സുകുമാരൻ ,രാമത്ത് പുരുഷു ,പി ആർ ശ്രീധരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു .
രണ്ടുമഹദ് വ്യക്തിത്വങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ അനുശോചനമർപ്പിക്കുകയുമുണ്ടായി . പ്രായാധിക്യമുള്ള ഇവരിൽ പലരും വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്നതും അൽപ്പനേരം വല്ലതും മിണ്ടിയും പറഞ്ഞും ആശ്വസിക്കുന്ന ഒരിടം കൂടിയാണ് ഈ ബസ്‌റ്റോപ്പ് . വടക്കോട്ടുള്ള ബസ്സുകൾ ഇതുവഴി കടന്നുപോകാത്തതുകൊണ്ടുതന്നെ ബസ്സുയാത്രക്കാർ ഈ ബസ്‌സ്റ്റോപ്പിനെ ആശ്രയിക്കാറുമില്ല .

തൊട്ടപ്പുറത്ത് അനുപമ ജ്വല്ലറിയുടെ മുൻവശത്തമുണ്ട് ഇതുപോലൊരു ബസ്റ്റോപ്പ് .
വയോജനങ്ങളുടെ ഒത്തുചേരലുകൾ മുടങ്ങാതെ നടക്കുന്ന ഈ ബസ്റ്റോപ്പിൽ സുഗമായ നിലയിൽ ഇരിപ്പിടമൊരുക്കാൻ പഞ്ചായത്ത് അധികൃതർ ഒരുങ്ങുമെങ്കിൽ പ്രായാധിക്യമുള്ള കുറച്ചാളുകൾക്ക് അത് വലിയ അനുഗ്രഹമായിരിക്കും തീർച്ച .
വോളീ ബോൾ കളിയുടെ കാര്യത്തിൽ ചോമ്പാലക്കാരുടെ സൂപ്പർ താരമായിരുന്ന ഗോപി ഏട്ടൻറെ ഓർമ്മ വരും തലമുറക്ക് കൂടി കൈമാറാനുള്ളതാണ് ഈ ബസ്‌സ്റ്റോപ്പ് .ഉപയോഗശൂന്യമാകാതെ വൈകുന്നേര
ങ്ങളിൽ വയോജനങ്ങൾക്ക് ഒരിടത്താവളമാവുമെങ്കിൽ ഏറെ നല്ലത് .
സെന്റർ മുക്കളിയിലുമുണ്ട് അനാഥമായൊരു ബസ്‌സ്റ്റോപ്പ് .
വർഷങ്ങൾക്ക് മുൻപ് അകാലത്തിൽ പൊലിഞ്ഞുപോയ ഞങ്ങളുടെ പ്രിയസുഹൃത്ത് കൊളരാട് തെരുവിനടുത്തുള്ള വൈ ,പി നാണുവിൻറെ പാവനസ്മരണയ്ക്കായി ഞങ്ങൾ സുഹൃത്തുക്കളുടെ കൂട്ടായ്‌മയിൽ നിർമ്മിച്ചത് .
ഇവരിൽ ബഹുഭുരിഭാഗം പേരും ഇന്നും ജീവിച്ചിരിക്കുന്നവർ .ഈ ബസ്റ്റോപ്പ് ഉപയോഗപ്രദമായ നിലയിൽ വയോജനങ്ങൾക്ക് ഇരിപ്പിടമാക്കാൻ മുന്നിട്ടിറങ്ങണമെന്ന് ഇതുമായി ബന്ധപ്പെട്ട സുഹൃത്തുക്കളോട് സ്നേഹപൂർവ്വം ആവശ്യപ്പെടുന്നു . അതാവട്ടെ വൈ പി നാണുവിന്റെ ഓർമ്മ പുതുക്കൽ .അതാവട്ടെ ഇവിടുത്തെ വയോജനങ്ങക്കായി നമുക്ക് നൽകാനുള്ള എളിയ ഉപഹാരം


കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group