വരന്തരപ്പിള്ളി : സ്ഥലപരിമിതിക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും പരിഹാരമായി വരന്തരപ്പിള്ളി പഞ്ചായത്തിൽ സഞ്ചരിക്കുന്ന ശ്മശാനം യാഥാർഥ്യമായി. കുറഞ്ഞ ചെലവിൽ ആധുനിക രീതിയിലുള്ള ഗ്യാസ് ചേമ്പർ ശ്മശാനം ഇനി മുതൽ വീട്ടുമുറ്റത്തെത്തും. 14 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയുടെ നടത്തിപ്പ് ഹരിതകർമസേനയ്ക്കാണ്.
24 മണിക്കൂറും പദ്ധതിയുടെ സേവനം ലഭ്യമാണ്. സമീപ പഞ്ചായത്തുകൾക്കും സഞ്ചരിക്കുന്ന ശ്മശാനം ഉപയോഗപ്പെടുത്താം. കെ.കെ. രാമചന്ദ്രൻ എം.എൽ.എ. പദ്ധതി ഉദ്ഘാടനം ചെയ്തു.
വരന്തരപ്പിള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരൻ അധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് മുഖ്യാതിഥിയായി.
പഞ്ചായത്ത് പ്രദേശത്ത് 5500 രൂപയാണ് ഈടാക്കുന്നത്. ആവശ്യങ്ങൾക്ക് 86066 19263 എന്ന മൊബൈൽ നമ്പറിൽ വിളിക്കാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group