ഒരു ഗ്രാമം പുസ്തകം വായിക്കുന്നു

ഒരു ഗ്രാമം പുസ്തകം വായിക്കുന്നു
ഒരു ഗ്രാമം പുസ്തകം വായിക്കുന്നു
Share  
2024 Nov 28, 09:36 AM
vasthu
mannan

പേരാമ്പ്ര: സായാഹ്നങ്ങൾ വെറുതേ കഥപറഞ്ഞിരിക്കാനുള്ളത് മാത്രമല്ല മുയിപ്പോത്തുകാർക്കിപ്പോൾ. സൈബറിടത്തിൽനിന്നിറങ്ങി വീട്ടുമുറ്റങ്ങളിൽ ഒന്നിച്ചിരുന്ന് അവർ പുസ്തകം വായിക്കുകയാണ്. എഴുത്തുകാർക്കൊപ്പം അതിന് പിന്നിലെ എഴുത്ത് വഴികളിലൂടെയും സഞ്ചരിക്കുകയാണ്. സ്ത്രീകൾ, കൂട്ടികൾ, യുവതീയുവാക്കൾ എന്നിവരുടെയെല്ലാം സാന്നിധ്യത്താൽ സമ്പന്നമാണ് ഇവിടത്തെ സാഹിത്യ ചർച്ചകൾ.


സാംസ്‌കാരിക, നാടക, കലാസാഹിത്യ പ്രവർത്തനങ്ങളാൽ കൂടി തുന്നിയെടുത്തതാണ് ചെറുവണ്ണൂർ പഞ്ചായത്തിലെ ഗ്രാമങ്ങൾ. ലൈബ്രറികൾ ഒട്ടേറെ. അവിടെ പിന്നിട്ട ആറുവർഷം ഇവർ രേഖപ്പെടുത്തിയത് സാംസ്കാരിക പ്രവർത്തനത്തിലെ പുതിയൊരു അധ്യായമാണ്. വീട്ടുമുറ്റചർച്ചകളിലൂടെ എത്രയോ പുസ്തകങ്ങൾ ഈ കൂട്ടായ്മ ചർച്ചചെയ്തിരിക്കുന്നു. പുതുതലമുറയ്ക്ക് വായനക്കായി പ്രേരണയായിരിക്കുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ആർ. രാജശ്രീയുടെ ‘ആത്രേയകം’ നോവലായിരുന്നു കഴിഞ്ഞദിവസത്തെ ചർച്ച. വൈകീട്ട് ആറുമണി കഴിഞ്ഞതോടെ കസേരകളെല്ലാം നിറഞ്ഞു.


മുയിപ്പോത്ത് ടൗണിനുസമീപത്തെ ആറ്റുവാഴ എ.വി. ഇബ്രാഹീമിന്റെയും നസീമയുടെയും വീട്ടുമുറ്റം കഥാകാരിയെ കാത്തിരിക്കുന്നു. ആർ. ഷിജുവിന്റെ പുസ്തകപരിചയം കഴിഞ്ഞപ്പോൾ നോവൽ പിറന്ന വഴികളെക്കുറിച്ച്, രചനയുടെ പിന്നിലുള്ള സ്ഥലകാലത്തെപറ്റി രാജശ്രീ പറഞ്ഞുതുടങ്ങി.


ആത്രേയകം എന്ന ദേശവും നിരമിത്രനും കൃഷ്ണയും ഇളയുമെല്ലാം ആത്മസംഘർഷങ്ങളുടെ അനുഭവലോകം തുറന്ന് വായനക്കാരന്റെ മുന്നിലെത്തി.


സംവാദാത്മകമായ വീട്ടുമുറ്റങ്ങൾ എന്നൊരു ലക്ഷ്യമാണ് 2018-ൽ ജനകീയ സാംസ്കാരികവേദിക്ക് രൂപംനൽകുമ്പോൾ ഉണ്ടായിരുന്നതെന്ന് സാംസ്കാരികവേദിയുടെ രക്ഷാധികാരിയും റിട്ട. പ്രധാനാധ്യാപകനുംകൂടിയായ കെ.വി. ശശി പങ്കുവെക്കുന്നു.


ഓളംപേരുള്ള സാംസ്‌കാരികവേദി


-ഓളംപേർ സാംസ്‌കാരികവേദിയിൽ അംഗങ്ങളായുണ്ട്. ഓരോമാസവും ഒരു പുസ്തക ചർച്ചയാണ് വീട്ടുമുറ്റങ്ങളിൽ സംഘടിപ്പിക്കാറുള്ളത്. പുസ്തകചർച്ചയും സംവാദങ്ങളുമായി 45-ഓളം പരിപാടികൾ നടന്നു. ഒട്ടേറെ എഴുത്തുകാർ അതിഥികളായെത്തി. കോവിഡ് കാലത്ത് ഓൺലൈനായും നടന്നു. ചർച്ചചെയ്യുന്ന പുസ്തകം വിലക്കുറവോടെ വിതരണത്തിന് എത്തിക്കുകയും ചെയ്യാറുണ്ട്.


അമ്മയുടെ ഓർമ്മയ്ക്കായി കെ.വി. ശശിയുടെ നേതൃത്വത്തിൽ 2022-ൽ സ്വന്തംസ്ഥലത്ത് നിർമിച്ച ‘എഴുത്തും വായനയും’ സാംസ്കാരികനിലയമാണ് പ്രവർത്തനകേന്ദ്രം. എഴുത്തുകാരൻ എം. മുകുന്ദനാണ് സാംസ്കാരികനിലയം നാടിന് സമർപ്പിച്ചത്. തൻവീർ അഹമ്മദ് പ്രസിഡന്റും കെ.വി. പ്രേമൻ സെക്രട്ടറിയും സമീർ അരീക്കോത്ത് ഖജാൻജിയുമായ കമ്മിറ്റിയാണ് നേതൃത്വം നൽകിയത്.


SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra