കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങൾ/വഴിയോരവില്പനശാലകൾ എന്നിവവഴി ഉപ്പ് വെള്ളത്തിലിട്ട നെല്ലിക്ക,മാങ്ങ മുതലായ ഭക്ഷ്യവസ്തുക്കളുടെ വില്പന ഗുരുതരമായ പൊതുജനആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായ് സൂചന (1) പ്രകാരം കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് അറിയിച്ചതിൻറെ ഭാഗമായി ഇവയുടെ വില്പന നിരോധിക്കുന്നതിന് സൂചന (2) പ്രകാരം ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനിക്കുകയും ആയത് സൂചന (3) പ്രകാരം പഞ്ചായത്ത് കമ്മിറ്റി ആംഗീരിക്കുകയും ചെയ്തിട്ടുണ്ട്.
ആയതിനാൽ കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ കച്ചവടസ്ഥാപനങ്ങൾ/വഴിയോരവില്പനശാലകൾ എന്നിവ വഴി ഉപ്പ് വെള്ളത്തിലിട്ട നെല്ലിക്ക,മാങ്ങ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില്പന ഗുരുതരമായ പൊതുജനആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ അവയുടെ വില്പന താല്ക്കാലികമായി നിരോധിച്ചുകെണ്ട് ഉത്തരവാകുന്നതായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group