മലയൻനഗറിൽ ഒരുങ്ങുന്നു

മലയൻനഗറിൽ ഒരുങ്ങുന്നു
മലയൻനഗറിൽ ഒരുങ്ങുന്നു
Share  
2024 Nov 21, 09:55 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ചേലക്കര : കളപ്പാറ മലയൻനഗർ ആദിവാസി ഊരിൽ ഹോമക്കോൽ നിർമിക്കുന്നു. സീസണനുസരിച്ച് കാടുകയറി തേൻ സംഭരിച്ചും ഔഷധസസ്യവും ഹോമക്കോലും ഒരുക്കിയുള്ള ജീവിതമാണിപ്പോൾ ഇവിടത്തുകാർക്ക്. നാടും നാട്ടുകാരുമായി അടുത്ത ബന്ധമുള്ള ഇവരിപ്പോൾ തൊഴിലുറപ്പുപദ്ധതിയിലും കൂലിക്കും പണിയെടുത്ത്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു.


ചേലക്കര പഞ്ചായത്തിലെ ഏക ആദിവാസി ഊരാണ് 11-ാം വാർഡിലെ കളപ്പാറ മലയൻനഗർ. കുന്നുകയറി കാടിനോടടുത്തുള്ള പ്രദേശത്താണ് ഇവരുടെ വാസം. ആനയിറങ്ങുന്ന പ്രദേശമായതിനാൽ ഉൾക്കാട്ടിലേക്കുപോകാൻ ഇപ്പോഴാരും ധൈര്യപ്പെടുന്നില്ല. പോകുന്നവരാരുംതന്നെ ഒറ്റക്ക് പോകാറുമില്ല. കൂട്ടമായാണ് മരക്കൊമ്പുകൾ ശേഖരിക്കാൻ പോകുന്നത്. വീടുകളിൽ സോളാർ പദ്ധതിപ്രകാരം സൗജന്യ വൈദ്യുതി എത്തിച്ചുനൽകിയിട്ടുണ്ട്.


മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് തേൻ ശേഖരിക്കാൻ പോകുക. ജൂൺ, ജൂലായ് മാസങ്ങൾ പച്ചിലമരുന്നുകൾ ശേഖരിക്കാൻ പോകും. അല്ലാത്ത സമയങ്ങളിലെല്ലാം ഹോമക്കോൽ നിർമാണവും തൊഴിലുറപ്പുപദ്ധതിയുമാണ് ഉപജീവനം. 22 കുടുംബങ്ങളാണ് മലയൻനഗറിലുള്ളത്. ഭൂരിഭാഗം കുടുംബങ്ങളും തൊഴിലുറപ്പുപദ്ധതിയെയാണ് ആശ്രയിക്കുന്നത്.


അത്തി, ഇത്തി, അരയാൽ, പേരാൽ തുടങ്ങിയവയുടെ ചെറിയ കൊമ്പുകൾ കാട്ടിൽനിന്ന് ശേഖരിച്ച് കൊണ്ടുവരും. ഇവയുടെ തോൽ ചെത്തിയെടുത്തും മറ്റും ചെറുകഷണങ്ങളാക്കി ഉണക്കിയെടുക്കും.


പിന്നീട് 108 എണ്ണമുള്ള കെട്ടുകളാക്കി മാറ്റിയെടുക്കും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് കൂടതലായും കയറ്റിയയക്കുന്നത്.


കൈമാറുമ്പോൾത്തന്നെ വാഹനത്തിന്റെ വാടക ഉൾപ്പെടെ പണം നൽകുമെന്നാണ് സുരേഷ് പറയുന്നത്. പഴയപോലെ കാട്ടിൽനിന്ന്‌ തേനും പച്ചിലകളും ഹോമക്കോലുമെല്ലാം ശേഖരിച്ച് കിട്ടുന്നതുകൊണ്ട് കുടുംബം പുലർത്താനാകില്ല.


കുട്ടികളെല്ലാം പഠിക്കുന്നു. ഇനിയുള്ള തലമുറ നന്നായി പഠിച്ചുവളരണം. നല്ല ജോലിക്കുപോയി കുടുംബം പുലർത്തണമെന്നാണ് ഇവിടെയുള്ളവരുടെ ആഗ്രഹം.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25