തൊടുപുഴ : തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്. വാർഡുകളുടെ നമ്പരും പേരുകളും കൃത്യമായി പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ ക്രമീകരണം സംബന്ധിച്ച പൂർണചിത്രം വരുംദിവസങ്ങളിലെ വ്യക്തമാകുകയുള്ളൂ. അതിർത്തികൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. കൂടാതെ പുതിയ പരിഷ്കാരം തങ്ങൾക്ക് ഗുണമാണോ ദോഷമാണോ എന്നും മുന്നണികൾ പരിശോധിക്കുന്നുണ്ട്. ചില തദ്ദേശസ്ഥാപനങ്ങളിലൂടെ.
കാന്തല്ലൂർ
കാന്തല്ലൂർ പഞ്ചായത്തിൽ നിലവിൽ 13 വാർഡുകളാണുള്ളത്. പുതിയ ഒരു വാർഡുകൂടി രുപവത്കരിച്ചു. പൊങ്ങുംപള്ളി വാർഡ്. ഒന്നാം വാർഡായ പാളപ്പെട്ടി വാർഡിനെയും കോവിൽക്കടവ് വാർഡിനെയും വിഭജിച്ചാണ് പുതിയ വാർഡ് ഉണ്ടാക്കിയത്. ബാക്കി വാർഡുകളിൽ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി.
ജനസംഖ്യാടിസ്ഥാനത്തിലാണ് വാർഡ് വിഭജിച്ചത്. രാഷ്ട്രീയാടിസ്ഥാനത്തിലല്ല നിയമത്തിന് വിധേയമായിട്ടാണ് വാർഡ് വിഭജിച്ചത് എന്ന് പഞ്ചായത്ത് പ്രസിഡൻറും സി.പി.എം. നേതാവുമായ പി.ടി.തങ്കച്ചൻ പറഞ്ഞു. വാർഡ് വിഭജനത്തെക്കുറിച്ച് പഠിച്ചശേഷം ആവശ്യമെങ്കിൽ പരാതി നല്കുമെന്ന് പഞ്ചായത്തംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമായ വി.മുരുകയ്യ പറഞ്ഞു. ആദ്യനോട്ടത്തിൽ വലിയ കുഴപ്പമില്ലായെന്നാണ് തോന്നുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group