തണ്ണീർ പന്തലിൽ ഔട്ടോ ഡ്രൈവർക്ക് മർദനമേറ്റു, ഇന്ന് രാവിലെ 6മണി മുതൽ 12 മണി വരെ തണ്ണീർ പന്തലിൽ ഓട്ടോ പണിമുടക്ക്
Share
തണ്ണീർ പന്തൽ. ടൗണിലെ ഔട്ടോ ഡ്രൈവർ മോലായികണ്ടിയിൽ സാധനന്ദനെ കുമ്മൻകോട് വച്ചു മർദനമെറ്റു. ഔട്ടോ ചാർജ് സംബന്ധിച്ചുള്ള തർക്കത്തിനെ തുടർന്ന് അച്ഛനും മകനും ചേർന്നു മർദിച്ചതായി സാധനന്ദൻ പറഞ്ഞു. ഓട്ടോ ചാർജായി 30 രൂപ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായതായി പറയുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ചു ഇന്ന് രാവിലെ 6മണി മുതൽ 12മണി വരെ സർവീസ് നിർത്തി വെക്കാൻ ഓട്ടോ കൊഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group