വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡിൻറെ സാമ്പത്തിക അനുമതി 58.29 കോടി രൂപയിൽ നിന്നും 79.11 കോടി രൂപയായി വർധിപ്പിച്ചു

വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡിൻറെ സാമ്പത്തിക അനുമതി 58.29 കോടി രൂപയിൽ നിന്നും  79.11 കോടി രൂപയായി വർധിപ്പിച്ചു
വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡിൻറെ സാമ്പത്തിക അനുമതി 58.29 കോടി രൂപയിൽ നിന്നും 79.11 കോടി രൂപയായി വർധിപ്പിച്ചു
Share  
2024 Nov 06, 06:03 PM
vasthu
mannan

ഭൂമി വിട്ടു തരുന്നവർക്കുള്ള ജീവനോപാധികൾ, നിലനിർത്തുന്നതിനും  മതിലുകൾ പൊളിച്ചത് മാനദണ്ഡങ്ങൾക്ക് വിധേയമായി പുനർ നിർമ്മിക്കുന്നതിനുമുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി പദ്ധതിയുടെ എസ് പി വി ആയ കെ ആർ എഫ് ബി തയ്യാറാക്കിയ   വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡിൻറെ പുതുക്കിയ  എസ്റ്റിമേറ്റിന് കിഫ്ബി സാമ്പത്തിക അനുമതി നൽകി. 


കുറ്റ്യാടി വഴി വയനാട്ടിലേക്കും , നാദാപുരം  ഭാഗത്തേക്കും എളുപ്പം എത്തിച്ചേരാൻ ആകുന്ന 15.96 കിലോമീറ്റർ നീളമുള്ള വടകര വില്ല്യാപ്പള്ളി ചേലക്കാട്  റോഡിൻറെ ശോചനീയാവസ്ഥ കാരണം,പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കെ എം എബ്രഹാമുമായും,വിവിധ ഉദ്യോഗസ്ഥരുമായും വിവിധ ഘട്ടങ്ങളിലായി നടത്തിയ യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് സാമ്പത്തിക അനുമതി ലഭിച്ചിട്ടുള്ളത്. റോഡിൻറെ അനുമതി ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബഹു മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. നാദാപുരം നിയോജകമണ്ഡലം എംഎൽഎ ശ്രീ ഇ കെ വിജയൻ അവർകളും അനുമതി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഒപ്പം ചേർന്നു. നിരവധി യോഗങ്ങളാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വടകരയിലും തിരുവനന്തപുരത്തും ചേർന്നത്.


സമർപ്പിച്ച എസ്റ്റിമേറ്റിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് കിഫ്ബി  പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥലം വിട്ടു നൽകാൻ ബാക്കിയുള്ള ഭൂവുടമകൾ  എത്രയും പെട്ടെന്ന് വിട്ടുനൽകിയാൽ സ്വപ്ന പദ്ധതിയുടെ  ടെണ്ടർ നടപടികൾ ഈ വർഷം തന്നെ ആരംഭിക്കാൻ സാധിക്കും. 


ടൂറിസം രംഗത്തും ,മറ്റ് വ്യവസായ വാണിജ്യ രംഗത്തും ഈറോഡ് വികസനം  വരുന്നതോടെ വലിയ  മാറ്റമാണ് ഉണ്ടാവുക.

SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra