ആലപ്പുഴ : പുന്നമടക്കായലിൽ നെഹ്റുട്രോഫി ബോട്ടുജെട്ടിക്കും കായൽച്ചിറയ്ക്കും ഇടയ്ക്ക് സ്പീഡ് ബോട്ടുകളോടിക്കുന്നത് പുരവഞ്ചിക്കാർക്കും നാട്ടുകാർക്കും തലവേദനയാകുന്നെന്നു പരാതി. സ്പീഡ് ബോട്ടിന്റെ വേഗംകൊണ്ട് കായലിൽ വലിയ ഓളങ്ങളുണ്ടാകും. ഇതിൽപ്പെട്ട് ചെറിയ യാത്രാവള്ളങ്ങൾ മറിയുന്നെന്നും പരിസരത്തു കെട്ടിയിട്ടിരിക്കുന്ന പുരവഞ്ചികൾക്കു കേടുപാടുണ്ടാകുന്നെന്നുമാണ് ആക്ഷേപം. ശക്തിയുള്ള ഓളങ്ങൾ കാരണം കഴിഞ്ഞദിവസം ഒരു പുരവഞ്ചിയുടെ ചില്ലുജനാല ഇളകിപ്പോയെന്ന് കായൽച്ചിറയിലെ പുരവഞ്ചി ഉടമകൾ പഞ്ഞു. വാഷ് ബേസിനും പൊളിഞ്ഞുവീണു. പണിക്കായി കരയിൽ കെട്ടിയിട്ട മറ്റൊരു പുരവഞ്ചിയുടെ മേൽക്കൂരയ്ക്കു കേടുപാടുണ്ടായി. ഓളങ്ങൾ കാരണം ചെറുവള്ളങ്ങളിൽ കായലിലൂടെ യാത്ര ബുദ്ധിമുട്ടാണ്. വള്ളം മറിയും. സ്പീഡ്ബോട്ടുകൾ ആറ്റിലും ചിറയ്ക്കടുത്തും ഓടിക്കുന്നുണ്ട്. ഇത് നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കായലിൽ ഓടിക്കുന്നതിൽ പ്രശ്നമില്ലെന്നും അവർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group