നായകളെക്കൊണ്ട് പൊറുതിമുട്ടി ജനം

നായകളെക്കൊണ്ട് പൊറുതിമുട്ടി ജനം
നായകളെക്കൊണ്ട് പൊറുതിമുട്ടി ജനം
Share  
2024 Nov 04, 08:05 AM
KKN

വടകര : വടകരയിലും സമീപപ്രദേശങ്ങളിലും തെരുവുനായകളെക്കൊണ്ട് പൊറുതിമുട്ടി ജനം. പ്രധാന റോഡുകളിലും ഇടവഴികളിലുമെല്ലാം നായകൾ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. നഗരത്തിന്റെ പലഭാഗങ്ങളിലും പലതവണ ആളുകൾക്കുനേരേ നായകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.


സ്കൂൾകുട്ടികളെ ഒറ്റയ്ക്ക് സ്കൂളിലേക്ക് വിടാൻപറ്റാത്ത സാഹചര്യമാണ്. വീട്ടുമുറ്റത്തുനിന്നുവരെ കടിയേൽക്കുന്ന സ്ഥിതിയാണ്. സാധനങ്ങൾ വാങ്ങി ഇരുചക്രവാഹനങ്ങളിൽ തൂക്കിയിട്ട് അല്പസമയം കഴിയുമ്പോഴേക്കും ഇവയെല്ലാം നായകൾ കടിച്ചുതാഴെയിടുന്ന സ്ഥിതിയുണ്ടെന്ന് ആളുകൾ പറയുന്നു. കൈയിൽ പിടിച്ച കവറുകൾവരെ കടിച്ചെടുക്കുന്ന അവസ്ഥയാണ്.


പ്രഭാതനടത്തത്തിന് ഇറങ്ങുന്നവരും പത്രവിതരണക്കാരും, അതിരാവിലെ ട്യൂഷൻ ക്ലാസുകളിലേക്കും മറ്റും പോകുന്ന വിദ്യാർഥികളും ജോലിക്ക് പോകുന്നവരുമാണ് തെരുവുനായകളെക്കൊണ്ട് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. വടിയും കല്ലുമൊക്കെ കൈയിൽപ്പിടിച്ചാണ് ഇവർ നടക്കുന്നത്.


വടകര മത്സ്യമാർക്കറ്റിന് സമീപത്ത് റോഡിലാണ് മിക്കപ്പോഴും നായകൾ ഉണ്ടാകുന്നത്. എടോടി കേളുഏട്ടൻ മന്ദിരത്തിൽ സമീപത്ത്‌ നായശല്യം രൂക്ഷമാണ്‌. ഇവിടെ വാഹനങ്ങൾക്ക് പിറകെ ഓടുന്നതും പതിവാണ്. ലിങ്ക് റോഡിലൂടെ രാത്രിയായാൽ നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. വടകര മുൻസിപ്പൽ പാർക്കിൽനിന്ന്‌ പുതിയ ബസ്‌സ്റ്റാൻഡിലേക്ക് എത്തുന്ന നടവഴിയിലൂടെ സന്ധ്യകഴിഞ്ഞാൽ നടക്കാനേ സാധിക്കാറില്ല.


മാർക്കറ്റിൽനിന്ന്‌ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡും പഴയ ബസ്‌സ്റ്റാൻഡ് പരിസരവും നായകളുടെ കേന്ദ്രമാണ്.


പണിക്കോട്ടി, പുതുപ്പണം ഭാഗങ്ങളിൽ കുറുക്കന്റെ ശല്യവുമുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒട്ടേറെ ആളുകൾക്ക് കുറുക്കന്റെ കടിയേറ്റിരുന്നു. കുറുക്കന്റെയും നായയുടെയും ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.

SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan