പുല്ലാട്ട് തെരുവുനായശല്യം

പുല്ലാട്ട് തെരുവുനായശല്യം
പുല്ലാട്ട് തെരുവുനായശല്യം
Share  
2024 Nov 03, 09:49 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

പുല്ലാട് : കോയിപ്രം പഞ്ചായത്ത് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി. പുല്ലാട്, കുമ്പനാട്, പുല്ലാട് വടക്കേകവല എന്നിവിടങ്ങളിൽ നായ്ക്കളെ പേടിച്ച് വീടിന് പുറത്തിറങ്ങാൻപോലും നാട്ടുകാർക്ക് കഴിയാത്ത അവസ്ഥയാണ്. പകലും രാത്രിയും ശല്യമുണ്ടെങ്കിലും രാത്രിയാണ് ഇവയുടെ ശല്യം കൂടുതൽ. പല വീടുകളിലും കയറി ആടുകളെയും കോഴികളെയും ആക്രമിച്ച്‌ കൊല്ലുന്നതിനൊപ്പം ആളുകളെയും ആക്രമിക്കുകയാണ്. കാൽനടയാത്രക്കാരെയാണ് കൂട്ടമായി ആക്രമിക്കുന്നത്.


പ്രഭാത സവാരിക്കിറങ്ങുന്നവർക്കും പാല് കൊണ്ടുപോകുന്നവർക്കും പത്രവിതരണക്കാരും വിദ്യാർഥികളുമാണ് ഇവയുടെ ആക്രമണത്തിന് ഇരയാകുന്നവരിൽ ഏറെയും. ഇരുചക്ര വാഹനയാത്രക്കാർക്ക് പിന്നാലെ നായ്‌ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്. ഇവയിൽനിന്ന് രക്ഷപ്പെടാൻ അമിതവേഗത്തിൽ വാഹനമോടിക്കുന്ന ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്. പുല്ലാട് ജങ്ഷനിൽ ഇരുപതെങ്കിലും വരുന്ന നായ്ക്കളുടെ കൂട്ടമാണുള്ളത്. മല്ലപ്പള്ളി റോഡിലേക്കുള്ള കടത്തിണ്ണകളിലാണ് നായ്ക്കൾ കിടക്കാറുള്ളത്. രാവിലെ ബസ് കയറാനായി വരുന്ന കുട്ടികളടക്കമുള്ള യാത്രക്കാർ ഭയപ്പാടോടെയാണ് ജങ്ഷനിൽ നിൽക്കുന്നത്.


അറവുമാലിന്യങ്ങൾ റോഡരികിൽ വലിച്ചെറിയുന്നതിനാൽ ഇവ തിന്നാനായി തെരുവ് നായ്ക്കൾ തമ്പടിക്കുകയാണ്. തെരുവിൽ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് പെറ്റുപെരുകി നാൾക്കുനാൾ ഇവയുടെ എണ്ണം കൂടിവരുന്നു. രാവും പകലുമില്ലാതെ പലയിടങ്ങളിലും നായ്ക്കൾ വിഹരിക്കുന്നു.


പല റോഡുകളും രാത്രി പൂർണമായും നായ്ക്കൾ കീഴടക്കുന്നു. കാൽനടയാത്രക്കാരെ കടിച്ച് പരിക്കേൽപ്പിക്കുക മാത്രമല്ല വാഹനമോടിക്കുന്നവരുടെ കുറുകെ ചാടിവീണ്‌ തെരുവുനായ്ക്കൾ അപകടമുണ്ടാക്കുകയും ചെയ്യുന്നു. കഴിഞ്ഞമാസം പുല്ലാട് വടക്കേ കവലയിൽ തെരുവുനായ കടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. നാടാകെ തെരുവുനായ്ക്കൾ കീഴടക്കുമ്പോഴും ഫലപ്രദമായ നിയന്ത്രണനടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.


അവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർക്കും ഉപേക്ഷിക്കുന്നവർക്കുമെതിരേ നടപടിയെടുക്കണമെന്നും നിരീക്ഷണക്യാമറ സ്ഥാപിക്കണമെന്നും പോലീസിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25