ചാത്തന്നൂർ : ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ പ്രഖ്യാപിച്ചു. സ്മാർട്ട് ഫോൺ വഴി ലഭിക്കുന്ന സേവനങ്ങൾ പരസഹായമില്ലാതെ ഉപയോഗിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലായി 5,224 പേരാണ് ആറുമാസംകൊണ്ട് ഡിജിറ്റൽ സാക്ഷരത നേടിയത്.
ആദിച്ചനല്ലൂരിൽ 790 പേരും ചാത്തന്നൂരിൽ 2042 പേരും ചിറക്കരയിൽ 1031പേരും പൂതക്കുളത്ത് 762 പേരും കല്ലുവാതുക്കൽ 599 പേരും പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. കുടുംബശ്രീ, സാക്ഷരതാ പ്രേരക്, ഹരിതകർമസേനാംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലും പങ്കാളിത്തത്തിലുമാണ് പദ്ധതി പൂർത്തിയാക്കിയത്.
വൊളന്റിയർമാർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകി. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ മേൽനോട്ടത്തിൽ എല്ലാ വാർഡിലും പഠനകേന്ദ്രങ്ങളൊരുക്കി. വായനശാലയും തൊഴിലുറപ്പ് കേന്ദ്രങ്ങളും ഡിജിറ്റൽ സാക്ഷരതാ പരിശീലനകേന്ദ്രങ്ങളായി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക്തല സമ്പൂർണ ഡിജിൽ സാക്ഷരതാ പ്രഖ്യാപനം നടത്തി.
വൈസ് പ്രസിഡന്റ് നിർമല വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ഷിബി, ജോയിന്റ് ബി.ഡി.ഒ. കെ.ജിപ്സൺ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group