24ാം പാർടി കോൺഗ്രസിന്റെ ഭാഗമായി കുന്നുമ്മൽ ഏരിയയിലെ 322 ബ്രാഞ്ച് സമ്മേളനങ്ങളും 17 ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ച് നവംബർ 23,24 തീയതികളിലായി കൈവേലിയിലെ സ : എം സി കുമാരൻ മാസ്റ്റർ നഗറിൽ പ്രതിനിധി സമ്മേളനവും മുൻ കുന്നുമ്മൽ ഏരിയ സെക്രട്ടറി സ : എ കെ കണ്ണൻ നഗറിൽ പൊതുസമ്മേളനവും നടക്കും.സമ്മേളനത്തിന്റെ ഭാഗമായുള്ള ലോഗോ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സ : കെ കെ ലതിക പ്രകാശനം ചെയ്തു. സി പി ഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറി സ : കെ കെ സുരേഷ്, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സ : പി സി ഷൈജു, സ്വാഗതസംഘം കൺവീനർ സ: സുധീഷ് എടോനി, ചെയർമാൻ സ : ടി പി പവിത്രൻ, ട്രഷറർ സ : ബാബു കാട്ടാളി എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന അനുബന്ധ പരിപാടികൾ നവംബർ മാസം മുതൽ ആരംഭിക്കും. സമര പോരാളികളുടെ സംഗമം, ലിറ്ററേച്ചർ ഫെസ്റ്റിവൽ, ഗെയിം ഫെസ്റ്റ്, പുസ്തകോത്സവം, ചരിത്ര പ്രദർശനം, ചിത്രകാരന്മാരുടെ കൂട്ടായ്മ, നാടൻ പാട്ട് മഹോത്സവം, മാധ്യമ സെമിനാർ, കാർഷിക സെമിനാർ, തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം, വനിതാ സംഗമം, ദേശാഭിമാനി സംഗമം, ട്രേഡ് യൂണിയൻ സംഗമം എന്നിവ വിവിധ ലോക്കലുകളിലായി സംഘടിപ്പിക്കും.
നവംബർ 17 പതാകദിനമായി ആചരിക്കും. ധീര രക്തസാക്ഷി പാപ്പച്ചന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് എം കെ ശശിയുടെ നേതൃത്വത്തിൽ കൊടിമരവും ധീര രക്തസാക്ഷി കെ പി രവീന്ദ്രന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് പി നാണുവിന്റെ നേതൃത്വത്തിൽ പതാകയും പൊതുസമ്മേളന നഗറിൽ എത്തിക്കും. ധീര രക്തസാക്ഷി കുയ്തേരി കുമാരന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് പിസി ഷൈജുവിന്റെ നേതൃത്വത്തിൽ അത്‌ലറ്റുകൾ ദീപശിഖ 23 ന് രാവിലെ പ്രതിനിധി സമ്മേളന നഗറിൽ എത്തിച്ച് ജ്വലിപ്പിക്കും. നവംബർ 24 ന് കൈവേലിയിൽ നടക്കുന്ന പൊതുപ്രകടനത്തിൽ 15000 ബഹുജനങ്ങളും1200 റെഡ് വളന്റിയർമാരും അണിനിരക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group