പെരുമാനല്ലൂരിൽ പ്രധാനപാതയോരത്ത് മാലിന്യംതള്ളൽ രൂക്ഷം

പെരുമാനല്ലൂരിൽ പ്രധാനപാതയോരത്ത് മാലിന്യംതള്ളൽ രൂക്ഷം
പെരുമാനല്ലൂരിൽ പ്രധാനപാതയോരത്ത് മാലിന്യംതള്ളൽ രൂക്ഷം
Share  
2024 Oct 23, 09:43 AM
PAZHYIDAM
mannan

തിരുപ്പൂർ: പെരുമാനല്ലൂർ പഞ്ചായത്തിനെ ഈറോഡുമായി ബന്ധിപ്പിക്കുന്ന ഹൈവേയുടെ വശത്ത് മാലിന്യംതള്ളുന്നത് വാഹനയാത്രക്കാർക്ക്‌ ഭീഷണിയാകുന്നെന്ന്‌ പരാതി. പെരുമാനല്ലൂർ പനങ്കാട് ഭാഗത്താണ് മാലിന്യംതള്ളൽ രൂക്ഷമായത്. പൊതുജനങ്ങളും ഭക്ഷണശാലകൾ നടത്തുന്നവരുമാണ് മാലിന്യം തള്ളുന്നതെന്ന്‌ പ്രദേശത്തുള്ളവർ പറയുന്നു.


മാലിന്യം തള്ളുന്നയിടത്ത് തെരുവുനായ്ക്കൾ വരുന്നുണ്ട്. ഇതിനാൽ പ്രദേശത്തുകൂടി ഇരുചക്രവാഹനങ്ങളിൽ പോകുന്നത് പേടിയോടെയാണെന്ന്‌ സാമൂഹിക പ്രവർത്തകനായ പി. കുമാർ പറയുന്നു. നായ്ക്കൾ കുറുകെച്ചാടി നിരവധി അപകടങ്ങൾ ഇതിനോടകം നടന്നു.


മാലിന്യം തള്ളുന്നവർക്കെതിരേ പഞ്ചായത്ത് ഭരണകൂടം പിഴചുമത്തണമെന്നും സാമൂഹികപ്രവർത്തകർ ആവശ്യപ്പെട്ടു.


MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam