ജീവനക്കാർ ഒന്നിച്ചിറങ്ങി, കൊയിലാണ്ടി മിനി സിവിൽസ്റ്റേഷൻ ക്ലീനായി

ജീവനക്കാർ ഒന്നിച്ചിറങ്ങി, കൊയിലാണ്ടി മിനി സിവിൽസ്റ്റേഷൻ ക്ലീനായി
ജീവനക്കാർ ഒന്നിച്ചിറങ്ങി, കൊയിലാണ്ടി മിനി സിവിൽസ്റ്റേഷൻ ക്ലീനായി
Share  
2024 Oct 23, 09:39 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം കാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ ജീവനക്കാരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. ചൊവ്വാഴ്ച മൂന്നിന് തുടങ്ങിയ ശുചീകരണത്തിൽ മുഴുവൻ ജീവനക്കാരും പങ്കെടുത്തു.


മിനി സിവിൽസ്റ്റേഷനിലെ 13 ഓഫീസുകളിലെ ഉപയോഗശൂന്യമായ പേപ്പറുകൾ, പ്ലാസ്റ്റിക് കവറുകൾ, തെർമോക്കോൾ എന്നിവ നീക്കംചെയ്ത് നഗരസഭ എം.സി.എഫിലേക്ക് മാറ്റി. പൊട്ടിപ്പൊളിഞ്ഞ ഫർണിച്ചർ അടുക്കിവെച്ചു. കോമ്പൗണ്ടിലെ പുല്ലുചെത്തി മനോഹരമാക്കി. ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്നത് ഉറപ്പാക്കുന്നതിനും അജൈവമാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറുന്നത് കാര്യക്ഷമമായി നടത്തുന്നതിനും ജീവനക്കാർക്ക് ചുമതല നൽകി.


ശുചീകരണത്തിന് തഹസിൽദാർ ജയശ്രീ എസ്. വാര്യർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ. സതീഷ് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ്, ഭൂരേഖ തഹസിൽദാർ സി. സുബൈർ, കൃഷി അസി. ഡയറക്ടർ വി.പി. നന്ദിത, എൽ.എ. തഹസിൽദാർ കല ഭാസ്കർ, മൈനർ ഇറിഗേഷൻ അസി. എക്സി. എൻജിനിയർ ഹാബി, ടൗൺ എംപ്ലോയിമെൻറ് ഓഫീസർ കെ.പി. സുരേഷ് ബാബു, അസി. എക്സി. എൻജിനിയർമാരായ കെ.കെ. ബിനീഷ്, മിഥുൻ ഡെപ്യൂട്ടി തഹസിൽദാർമാരായ ഇ.എം. ബിജു, ബി. ബബിത, കെ.കെ. ഹരിപ്രസാദ്, എ. മിനി, മനു ആറാട്ടുപറമ്പിൽ, പി.ടി. സുനന്ദ, കെ.വി. ഉഷ, എം. ഷാജി, സി.കെ. മൊയ്തീൻ എന്നിവർ നേതൃത്വം നൽകി.

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25