അങ്കണവാടിക്ക് അടിസ്ഥാന സൗകര്യമൊരുക്കി വടകര ടൗൺ റോട്ടറി
Share
വടകര കസ്റ്റംസ് റോഡിലെ അങ്കണവാടിക്ക് ടോയിലറ്റ് അടക്കമുള്ള എല്ലാവിധ സൗകര്യങ്ങളും അതോടൊപ്പം കുട്ടികൾക്കാവശ്യമായ കളിക്കോപ്പുകളും വിതരണം ചെയ്തു. വടകര ടൗൺ റോട്ടറി പ്രസിഡൻ്റ് അശ്വിൻ പ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ എം.പ്രകാശ് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാസാഗർ, വാർഡ് കൗൺസിലർ സുരക്ഷിത, ടൗൺ റോട്ടറി സെക്രട്ടറി ബിജിത്ത് എം.കെ, പ്രദീപൻ , പ്രശാന്ത്. എ, ഡി.പി അജയകുമാർ , ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ടീച്ചർ ഗീത സ്വാഗതവും ആശ നന്ദിയും പറഞ്ഞു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group