കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദി ജില്ലാ പഞ്ചായത്ത് പ്രസി. പി.പി. ദിവ്യയാണെന്ന് ആരോപിച്ചും, പ്രസ്തുത സംഭവത്തിൽ അവരെ അറസ്റ്റ് ചെയ്യണമെന്നും ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടും കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ കുറ്റ്യാടിയിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡണ്ടുമാരായ പി.കെ. സുരേഷ്, ദാമോദരൻ കണ്ണോത്ത്, പി.കെ. അജിത്ത്, കോൺഗ്രസ് യുത്ത് കോൺഗ്രസ് ഭാരവാഹികളായ എലിയാറ ആനന്ദൻ, കെ.പി. അബ്ദുൾമജീദ്, ടി. സുരേഷ് ബാബു, പി.പി.ആലിക്കുട്ടി, സി.കെ. രാമചന്ദ്രൻ, പി.പി.ദിനേശൻ, എസ്. ജെ.സജീവൻ,രാഹുൽ ചാലിൽ , എൻ. സി. കുമാരൻ, നൗഷാദ് കോവിലകത്ത്, ടി.അശോകൻ, ഇ. എം. അസ്ഹർ , പി കെ.സി. ചന്ദ്രൻ, പി.കെ. ഷമീർ,
കെ.പി. ഖാലീദ്, പത്മനാഭൻ ചെരാപുരം,
കെ.പി. ഖാലീദ്, കെ.പി. ബാബു, അരുൺ മൂയ്യോട്ട്, ഇ.എം. കുമാരൻ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group