നടപ്പാത വാഹനങ്ങൾ കൈയേറി; യാത്രക്കാർ വലയുന്നു

നടപ്പാത വാഹനങ്ങൾ കൈയേറി; യാത്രക്കാർ വലയുന്നു
നടപ്പാത വാഹനങ്ങൾ കൈയേറി; യാത്രക്കാർ വലയുന്നു
Share  
2024 Oct 16, 06:41 AM
MANNAN

പരവൂർ : പരവൂർ-കല്ലുംകുന്ന് റോഡരികിലെ വാഹന പാർക്കിങ് കാരണം വഴിയാത്രക്കാർ ബുദ്ധിമുട്ടിലായി.


അഗ്നിരക്ഷാസേനാ ഓഫീസിനു മുൻവശത്തെ റോഡരികാണ് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെ പാർക്കിങ് സ്ഥലമായത്. കാറുകളും ബൈക്കുകളും ഉൾപ്പെടെ നൂറോളം വാഹനങ്ങളാണ് വീതികുറഞ്ഞ റോഡിന്റെ ഇരുവശത്തുമായി പാർക്ക്‌ ചെയ്യുന്നത്.


രാവിലെയും വൈകീട്ടും വിദ്യാർഥികളുൾപ്പെടെ റോഡിലിറങ്ങിനടക്കേണ്ട സ്ഥിതിയാണ്. ബസുകളും ഗ്യാസ് ഗോഡൗണിലേക്കുള്ള ചരക്കുലോറികളും എത്തുമ്പോൾ എതിരേ വരുന്ന വാഹനങ്ങൾക്ക് വശത്തേക്ക് ഒതുക്കാനാകുന്നില്ല.


വീടുകളുടെ ഗേറ്റുകൾക്കു മുന്നിൽ വാഹനം നിർത്തിയിട്ട് പോകുന്നതായും പരാതിയുണ്ട്. രാവിലെയും വൈകീട്ടും ഒട്ടേറെ സ്കൂൾ ബസുകൾ ഇതുവഴി പോകുന്നുണ്ട്. അതിരാവിലെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ രാത്രിയിലാണ് കൊണ്ടുപോകുന്നത്. അനധികൃത പാർക്കിങ് തടയണമെന്നാവശ്യപ്പെട്ട് പുഞ്ചിരക്കുളം വാർഡ് കൗൺസിലർ എസ്.രാജി പരവൂർ പോലീസിൽ പരാതി നൽകി.


ചിലർ കാറുകൾ റോഡിലേക്കിറക്കി നിർത്തിയിടാറുണ്ട്. ഇതുകാരണം ബസുകൾ കടന്നുപോകാൻ ഏറെ പ്രയാസപ്പെടുന്നുണ്ട്‌. അഗ്നിരക്ഷാസേനയുടെ വാഹനം നിർത്തിയിടേണ്ട സ്ഥലത്തേക്കും പാർക്കിങ് എത്തുന്നു. ഇവിടെ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് തടയാൻ ഉദ്യോഗസ്ഥർ കാവൽ നിൽക്കേണ്ട അവസ്ഥയാണ്.


അധികൃത പാർക്കിങ്ങിനെതിരേ മുൻപ്‌ പോലീസ് നടപടി സ്വീകരിച്ചിരുന്നു. പിന്നെയും ഇതാണ് അവസ്ഥ.കൗൺസിലർ പോലീസിൽ പരാതി നൽകി

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2