റോഡരികിൽ വിശ്രമകേന്ദ്രം‍; പദ്ധതിക്കു തുടക്കമായി

റോഡരികിൽ വിശ്രമകേന്ദ്രം‍; പദ്ധതിക്കു തുടക്കമായി
റോഡരികിൽ വിശ്രമകേന്ദ്രം‍; പദ്ധതിക്കു തുടക്കമായി
Share  
2024 Oct 15, 08:29 AM
MANNAN

എടത്തനാട്ടുകര: നാടിന്റെ സൗന്ദര്യവൽക്കരണത്തിനായി യുവജന കൂട്ടായ്മയുടെ കയ്യൊപ്പ് ചാർത്തി കോട്ടപ്പള്ളി ടൗണിനോടു ചേർന്നുള്ള ഗവ.ഹൈസ്കൂൾ മൈതാനത്തിന് അഭിമുഖമായുള്ള റോഡരികിൽ വിശ്രമ കേന്ദ്രം‍ ഒരുക്കാനുള്ള പദ്ധതിക്കു തുടക്കം കുറിച്ചു. കാപ്പുപറമ്പ് റോഡരികിൽ‍ മൈതാനത്തിന്റെ ഭാഗത്തെ 60 മീറ്റർ ഭാഗത്താണ് കട്ട‍ വിരിച്ച് ഇരിപ്പിടങ്ങൾ, സോളർ വാം ലൈറ്റുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവ സ്ഥാപിച്ച് പൊതു വിശ്രമ കേന്ദ്രമാക്കി മാറ്റുന്നത്.


പിഡബ്ല്യുഡി അധികൃതരുടെ അനുമതി ലഭിച്ചതോടെ ഇന്നലെ സ്ഥലം വൃത്തിയാക്കി. ഏകദേശം രണ്ട് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്തമാസം 15 നുള്ളിൽ പൂർത്തിയാക്കുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം എടത്തനാട്ടുകര വ്യാപാര ഭവനിൽ യോഗം ചേർന്ന് നിജാസ് ഒതുംക്കുംപുറത്ത് (പ്രസി) സി.വീരാൻകുട്ടി (സെക്ര), കെ.ടി.ജാഫർ (ട്രഷ) എന്നിവരടങ്ങുന്ന കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2