അണ്ടർ 13 ചെസ് 19ന്
പത്തനംതിട്ട : കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി പത്തനംതിട്ട ജില്ലാ ചെസ് ഓർഗനൈസിങ് കമ്മിറ്റിയും ചെസ് പത്തനംതിട്ടയും സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ 13 ഓപ്പൺ ആൻഡ് ഗേൾസ് സിലക്‌ഷൻ ചെസ് ചാംപ്യൻഷിപ് 19ന് ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ നടക്കും. ജില്ലാ നിവാസികളായ അണ്ടർ 13 കുട്ടികൾക്ക് പങ്കെടുക്കാം. മത്സരാർഥികൾ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, സ്റ്റാംപ് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. 17ന് മുൻപ് റജിസ്റ്റർ ചെയ്യണം. 9446345179.
സ്കൂൾ ഒളിംപിക്സ് അത്‌ലറ്റിക് മീറ്റ്
കൊടുമൺ: ഉപജില്ലാ സ്കൂൾസ് ആൻഡ് ഗെയിംസ് അസോസിയേഷൻ റാന്നി, കോന്നി സ്കൂൾ ഒളിംപിക്സ് അത്‌ലറ്റിക് മീറ്റ് ഇന്നും നാളെയും രാവിലെ 9 മുതൽ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ധന്യാദേവി അധ്യക്ഷയാകും.
അഭിമുഖം നാളെ
കുളനട: മാന്തുക ഗവ. യുപി സ്കൂളിൽ യുപി വിഭാഗത്തിലെ ജൂനിയർ ഹിന്ദി അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നാളെ 11ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group