വിതുര മാങ്കാലയിൽ കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു

വിതുര മാങ്കാലയിൽ കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു
വിതുര മാങ്കാലയിൽ കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു
Share  
2024 Oct 12, 09:54 AM
VASTHU
MANNAN

വിതുര : പഞ്ചായത്തിലെ മാങ്കാലയിൽ കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ശനിയാഴ്ച രാത്രിയിൽ മാങ്കാല സൂര്യനയനത്തിൽ ബിന്ദുവിന്റെ പുരയിടത്തിലാണ് ആനകൾ ഇറങ്ങിയത്.


വാഴകളും അനുബന്ധ കൃഷികളും ഉൾപ്പെടെ നശിപ്പിച്ചു. പകലും രാത്രിയുമായി ആറുതവണയാണ് ഇവിടെ ആനയിറങ്ങിയത്. രാത്രി ഒൻപതുമണിയോടെ വിതുര-പേപ്പാറ റോഡിൽ ഇറങ്ങിയ ആനകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി ഓടിച്ചു. പുലർച്ചെ രണ്ടു മണിയോടെ വീണ്ടും ഇറങ്ങിയ ആനക്കൂട്ടമാണ് കൃഷി നശിപ്പിച്ചത്.

സമീപ പ്രദേശങ്ങളായ പേപ്പാറ, മേമല എന്നിവിടങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. മേമല വാഴക്കോണിൽ മാസങ്ങൾക്കു മുമ്പിറങ്ങിയ ആനക്കൂട്ടം വാഴയും പച്ചക്കറിയും ഉൾപ്പെടെയുള്ള കൃഷി നശിപ്പിച്ചിരുന്നു. സമീപ പ്രദേശമായ കുഴിപ്പാറയിലും ആനക്കൂട്ടം ഇറങ്ങിയിരുന്നു. വാഴ, മരച്ചീനി എന്നിവയ്ക്കൊപ്പം ഇടവിള കൃഷികളുമാണ് അന്ന് കുത്തിമറിച്ചത്. കുലച്ചതും കുലയ്ക്കാറായതുമായ വാഴകൾ, പാകമായ മരച്ചീനി, ഇടവിളകൾ എന്നിവ നശിപ്പിക്കുന്നതോടെ പ്രതിസന്ധിയിലായത് കടം വാങ്ങിയും ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകരാണ്.


കാട്ടാനശല്യം രൂക്ഷമായതോടെ നാട്ടുകാർക്കു പുറത്തിറങ്ങാൻ കഴിയാത്ത നിലയാണ്. രാത്രികാലങ്ങളിൽ ആനശല്യം കാരണം ഉറങ്ങാൻപോലും കഴിയാത്ത സ്ഥിതിയാണെന്ന് അവർ പറയുന്നു. വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2