ആലപ്പുഴ ജില്ലയിൽ ഇന്ന് (10-10-2024); അറിയാൻ, ഓർക്കാൻ

ആലപ്പുഴ ജില്ലയിൽ ഇന്ന് (10-10-2024); അറിയാൻ, ഓർക്കാൻ
ആലപ്പുഴ ജില്ലയിൽ ഇന്ന് (10-10-2024); അറിയാൻ, ഓർക്കാൻ
Share  
2024 Oct 10, 09:05 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

നഴ്സിങ് അപ്രന്റീസ്‌ ട്രെയിനി

ആലപ്പുഴ: ജില്ലയിലെ പഞ്ചായത്തുകളിൽ താമസിക്കുന്ന ബിഎസ്‌സി നഴ്സിങ്, ജനറൽ നഴ്സിങ് യോഗ്യതയുള്ള പട്ടികജാതി, വിഭാഗക്കാരായ വനിതകൾക്ക് ജില്ലാ പഞ്ചായത്ത് വഴി അപ്രന്റ‌ിസ് ട്രെയിനിയായി സ്റ്റൈപ്പൻഡോടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30നു മുൻപ് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നൽകണം. ഫോൺ: 0477 2252548.


എൻജിനീയറിങ് അപ്രന്റീസ്‌ ട്രെയിനി

ആലപ്പുഴ:  ജില്ലയിലെ പഞ്ചായത്തുകളിൽ താമസിക്കുന്ന,  സിവിൽ സ്ട്രീമിൽ ഐടിഐ, 3 വർഷ ഡിപ്ലോമ, ബിടെക് കോഴ്സുകൾ ജയിച്ച പട്ടികജാതി, വിഭാഗം യുവതീയുവാക്കൾക്ക് ജില്ലാ പഞ്ചായത്ത് വഴി അപ്രന്റ‌ിസ് ട്രെയിനിയായി സ്റ്റൈപ്പൻഡോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻജിനീയറിങ് വിഭാഗത്തിൽ നിയമനം നൽകുന്നു. അപേക്ഷ 30നു മുൻപ് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നൽകണം. ഫോൺ: 0477 2252548.


പാരാമെഡിക്കൽ അപ്രന്റീസ്‌ ട്രെയിനി

ആലപ്പുഴ: ജില്ലയിലെ പഞ്ചായത്തുകളിൽ താമസിക്കുന്ന എംഎൽടി, ഫാർമസി കോഴ്സുകൾ ജയിച്ച പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് ജില്ലാ പഞ്ചായത്ത് വഴി അപ്രന്റ‌ിസ് ട്രെയിനിയായി സ്റ്റൈപ്പെൻഡോടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30നു മുമ്പ് ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നൽകണം. ഫോൺ: 0477 2252548.


മേട്രൻ കം റസിഡന്റ് ട്യൂട്ടർ

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിൽ ജില്ലയിലെ ആര്യാട്, അമ്പലപ്പുഴ, പുലിയൂർ, കരിമുളയ്ക്കൽ എന്നിവിടങ്ങളിലുള്ള പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥികളുടെ രാത്രികാല പഠനത്തിനു മേൽനോട്ടം നിർവഹിക്കാനുള്ള മേട്രൻ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം നാളെ രാവിലെ 10.30ന് ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ. ഫോൺ: 0477-2252548.


കുടുംബശ്രീയിൽ അക്കൗണ്ടന്റ്

ആലപ്പുഴ: കുടുംബശ്രീ ജില്ലാ മിഷന്റെ മണ്ണഞ്ചേരി എംഇആർസി ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു. അപേക്ഷ 19നു വൈകിട്ട് നാലിനുള്ളിൽ കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിലോ മണ്ണഞ്ചേരി സിഡിഎസ് ഓഫിസിലോ നൽകണം. ഫോൺ: 0477-2254104.


സ്‌കിൽ സെന്റർ കോ ഓർഡിനേറ്റർ

ആലപ്പുഴ: സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ജില്ലയിലെ 10 സ്കൂളുകളിൽ തുടങ്ങുന്ന സ്‌കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്‌കിൽ സെന്റർ കോഓർഡിനേറ്റർമാരെ നിയമിക്കുന്നു. വോക് ഇൻ ഇന്റർവ്യ‌ൂ 18നു രാവിലെ 10.30നു സമഗ്രശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ ഓഫിസിൽ. ഫോൺ: 0477 2239655, ബ്ലോഗ്: http://ssaalappuzha.blogspot.com.


സഖി വൺ സ്റ്റോപ്  സെന്ററിൽ ഒഴിവ്

ആലപ്പുഴ: വനിത – ശിശു വികസന വകുപ്പിന്റെ സഖി വൺ സ്റ്റോപ്  സെന്ററിലെ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ വനിതകളെ നിയമിക്കുന്നു. സെന്റർ അഡ്മിനിസ്ട്രേറ്റർ (റസിഡൻഷ്യൽ-ഒരു ഒഴിവ്), കേസ് വർക്കർ (24 മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ- 2) എന്നിവയാണ് ഒഴിവുകൾ. 16നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. ഫോൺ: 0477 2960171.


സിഇഒ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ എഫ്പിഒ പ്രോത്സാഹന പദ്ധതിയിലെ വാട്ടർ ലോഗ്ഡ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ചീഫ് എക്സിക്യൂട്ട‌ീവ് ഓഫിസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തിപരിചയ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡേറ്റയും waterloggedcompany@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ 18നു വൈകിട്ട് 6നു മുൻപ് അയയ്ക്കണം. വാട്‌സാപ് 9037415509.


മത്സ്യബന്ധനം: ജാഗ്രതാ നിർദേശം

ആലപ്പുഴ: കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 12 വരെ മത്സ്യബന്ധനത്തിനു പോകരുതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ 35 – 45 കിലോമീറ്ററും ചിലപ്പോൾ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.


വനിതാ കമ്മിഷൻ അദാലത്ത് നാളെ

ആലപ്പുഴ: സംസ്ഥാന വനിതാ കമ്മിഷൻ അദാലത്ത് നാളെ രാവിലെ 10 മുതൽ ആലപ്പുഴ ജെൻഡർ പാർക്കിൽ നടക്കും. പുതിയ പരാതികളും സ്വീകരിക്കും.  എറണാകുളം നോർത്ത് പരമാര റോഡിൽ കോർപറേഷൻ ബിൽഡിങ്ങിലുള്ള കമ്മിഷൻ മധ്യമേഖലാ ഓഫിസിലും പരാതി നൽകാം. ഫോൺ: 0484-2926019, ഇ മെയിൽ: kwcekm@gmail.com.


ആധാർ സാധൂകരണം പൂർത്തിയാക്കണം

ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് ജില്ലാ എക്സിക്യൂട്ട‌ീവ് ഓഫിസറുടെ ഓഫിസിൽനിന്നു പെൻഷൻ വാങ്ങുന്നവർ ആധാർ സാധൂകരണം പൂർത്തിയാക്കണം. ഇല്ലെങ്കിൽ പെൻഷൻ മുടങ്ങുമെന്നു ജില്ലാ എക്സിക്യൂട്ട‌ീവ് ഓഫിസർ അറിയിച്ചു. ഫോൺ: 0477 2241455. പെൻഷൻ വിതരണം സേവന സോഫ്റ്റ്‌വെയർ വഴിയാക്കുന്നതിന്റെ ഭാഗമാണിത്.


അക്രഡിറ്റഡ് എൻജിനീയർ

പുലിയൂർ: പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. അഭിമുഖം 15നു രാവിലെ 11 ന്. സിവിൽ / അഗ്രികൾചർ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ കുറഞ്ഞ യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരെ പരിഗണിക്കും. ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ 13ന് അകം നേരിട്ടോ തപാൽ മുഖേനയോ നൽകണം. പ്രായം: 18-36.


താൽക്കാലിക നിയമനം

ചെങ്ങന്നൂർ: ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ഡെമോൺസ്‌ട്രേറ്റർ / വർക്‌ഷോപ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 14നു രാവിലെ 10.30 ന് കൂടിക്കാഴ്ച. വെബ്സൈറ്റ്: www.ceconline.edu.


ടെൻഡർ നൽകാം

കുട്ടനാട്: സംയോജിത ശിശുവികസന പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചമ്പക്കുളം ശിശുവികസന പദ്ധതി ഓഫിസ് ആവശ്യങ്ങൾക്കായി 7 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ പ്രതിമാസം 20,000 രൂപ നിരക്കിൽ ലഭ്യമാക്കുവാൻ താൽപര്യമുള്ളവർ മുദ്രവച്ച കവറിൽ ടെൻഡർ ഫോമുകൾ 15ന് 2നു മുൻപായി ചമ്പക്കുളം ഐസിഡിഎസ് ഓഫിസിൽ എത്തിക്കണം. 15ന് ഉച്ചയ്ക്ക് 12 വരെ ടെൻഡർ ഫോമുകൾ ഐസിഡിഎസ് ഓഫിസിൽ ലഭ്യമാണ്.


സൗജന്യ പരിശീലനം

കലവൂർ: എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി സൗജന്യ കോഴ്സ് നടത്തും. പതിനെട്ടിനും 45നും മധ്യേ പ്രായമുള്ള താൽപര്യമുള്ളവർ ഇന്ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. 8330011815.

ആലപ്പുഴ: ജില്ലയിലെ പഞ്ചായത്തുകളിൽ താമസിക്കുന്ന ബിഎസ്‌സി നഴ്സിങ്, ജനറൽ നഴ്സിങ് യോഗ്യതയുള്ള പട്ടികജാതി, വിഭാഗക്കാരായ വനിതകൾക്ക് ജില്ലാ പഞ്ചായത്ത് വഴി അപ്രന്റ‌ിസ് ട്രെയിനിയായി സ്റ്റൈപ്പൻഡോടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30നു മുൻപ് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നൽകണം. ഫോൺ: 0477 2252548.

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25