പൊന്നാനി: പൊന്നാനി ബിയ്യം പാർക്കിലെ നവീകരണം ഒക്ടോബർ മാസത്തോടെ പൂർത്തിയാകും. കുട്ടികള്‍ക്ക് വേണ്ടിയുള്ള വിവിധ റൈഡുകളും ഉപകരണങ്ങളും ഉപയോഗിക്കാൻ പറ്റാത്തവിധം തുരുമ്പെടുത്ത് നശിച്ചതിനെത്തുടർന്നാണ് ജില്ല ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത്.
തുരുമ്ബെടുത്ത ഉപകരണങ്ങള്‍ കുട്ടികള്‍ അടക്കമുള്ളവർക്ക് വലിയ ഭീഷണിയായിരുന്നു. വർഷങ്ങളായി ഇവ ഉപയോഗിക്കാൻ കഴയാതിരുന്നിട്ടും അധികൃതർ സമയബന്ധിതമായി നന്നാക്കാൻ തയാറാകുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കീഴിലുള്ള പാർക്കിനോട് ചിറ്റമ്മ നയമാണ് ടൂറിസം വകുപ്പ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുയർന്നിരുന്നു. രണ്ട് സ്ഥിരം ജീവനക്കാരടക്കം നാല് പേരാണ് പാർക്കിലുള്ളത്.രണ്ട് സെക്യൂരിറ്റി ജീവനക്കാരും രണ്ട് ശുചീകരണ തൊഴിലാളികളുമുള്ള പാർക്ക് വേണ്ട രീതിയില്‍ പരിപാലിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൂർണമായും തകർന്ന ഉപകരണങ്ങള്‍ക്ക് പകരം പുതിയവ സ്ഥാപിച്ചും മറ്റുള്ളവ അറ്റകുറ്റപണി നടത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവൃത്തികള്‍ പൂർത്തീകരിക്കാനാണ് തീരുമാനം.
കടപ്പാട്: മാധ്യമം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group