സി പി ഐ നേതാവ് എൻ കെ ശശീന്ദ്രൻ ചരമവാർഷികദിനാചരണം നാളെ
Share
സി പി ഐ നേതാവ്
എൻ കെ ശശീന്ദ്രൻ
ചരമവാർഷിക
ദിനാചരണം നാളെ
വേളം: പ്രമുഖ സി പി ഐ നേതാവും വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന എൻ കെ ശശീന്ദ്രൻ്റെ 9-ാം ചരമവാർഷികം വിവിധ പരിപാടികളോടെ നാളെ ആചരിക്കും. പ്രഭാത ഭേരി,പതാക ഉയർത്തൽ, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന തുടങ്ങിയവയാണ് നാളെ കാലത്ത് നടക്കുക. അനുസ്മരണ സമ്മേളനവും സി പി ഐ വേളം ലോക്കൽ കുടുംബ സംഗമവും സെപ്തംബർ 8 ഞായറാഴ്ച വൈകീട്ട് 3 ന് പൂളക്കൂൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ടി കെ രാജൻ മാസ്റ്റർ, പി സുരേഷ് ബാബു,കെ പി പവിത്രൻ എൻ എം വിമല എന്നിവർ പങ്കെടുക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
1
2024 Dec 29, 11:01 PM