മാഹി: രക്തദാനം നടത്തുന്നവരുടെ കൂട്ടായ്മയായ ബ്ലഡ് ഡോനേഴ്സ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാന സ്നേഹ സംഗമം സംഘടിപ്പിച്ചു. രക്തദാനം നൽകുന്നതിനും രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി രൂപീകൃതമായ സംഘടനയാണ് ബ്ലഡ് ഡോനേഴ്സ് കേരള. മാഹി നാണി അമ്മ കൺവെൻഷൻ സെന്ററിൽ നടന്ന സംഗമം പുതുച്ചേരി മുൻ ആഭ്യന്തര-ആരോഗ്യവകുപ്പ് മന്ത്രി ഇ. വൽസരാജ് ഉദ്ഘാടനം ചെയ്തു. ‘രക്തദാനം നടത്തുന്നതിലും ആതുരശുശ്രൂഷ മേഖലയിലും ബ്ലഡ് ഡോനേഴ്സ് കേരള നടത്തുന്ന സേവനങ്ങൾ അമ്പരപ്പിക്കുന്നതാണ്. വ്യക്തിപരമായി വിവിധ വിഷങ്ങളിൽ വിയോജിപ്പുകൾ പുലർത്തുമ്പോഴും പൊതുകാര്യങ്ങളിൽ നമ്മൾ ഒറ്റകെട്ടായി നിൽക്കണം. രാഷ്ടീയ-ജാതി-മത ചിന്തകൾക്കതീതമായ ഒരു തലമുറയെ സൃഷ്ടിക്കേണ്ടതും നമ്മുടെ കടമയാണ്’- ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിചേർത്തു.
ജനറൽ ബോഡി യോഗത്തിന്റെ ഉദ്ഘാടനം മാഹി മുൻ എം.എൽ.എ. ഡോ. വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സർക്കാർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ വിശിഷ്ടാതിഥിയായിരുന്നു. രക്തദാന കൂട്ടായ്മയിലെ അംഗങ്ങളായ ഒട്ടേറെ പേർ സംഗമത്തിൽ ഒത്തുചേർന്നു. ചടങ്ങിൽ വെച്ച് കേശദാനവും നടന്നു. കേശദാനവും ബ്ലഡ് ഡോനേഴ്സ് കേരളയുടെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്. തുടർന്ന്, നൃത്തമടക്കമുള്ള കലാപരിപാടികളും അരങ്ങേറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group