അഴിയൂർ :ഫെബ്രുവരി 26,27 തീയതികളിൽ അഴിയൂർ പഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടന്ന അഴിയൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഉണർവ് ശ്രദ്ധേയമായി.ഒന്നാം ദിവസം കായിക ഇന ങ്ങളും രണ്ടാം ദിവസം കലാപരിപാടികളും നടന്നു.
സമാപന പരിപാടി അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,സി ഡി എസ് ചെയർ പേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു.
ഐ സി ഡി എസ് സൂപ്പർവൈസർ ശാരി എം സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം നന്ദിയും പറഞ്ഞു.പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും ഉപഹാരവും നൽകി.
അഴിയൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഉണര്‍വ് സമാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group