ന്യൂമാഹി എം.എം ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ എം.എം. അലുംനി അസോസിയേഷൻ്റെ ഒന്നാം വാർഷികാഘോഷവും കുടുബസംഗമവും ഫെബ്രു. 25 ന് മലയാള കലാഗ്രാമത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാലത്ത് 10 മണിക്ക് ആരംഭിക്കുന്ന കൂട്ടായ്മയിൽ അലുംനി അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ, കരോക്കെ ഗാനലാപനം എന്നിവ നടക്കും. ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സെയ്‌തൂൻ ഉദ്ഘാടനം ചെയ്യും. ആർക്കിടെക്ട്സ് പ്രസിഡൻഷ്യൽ ദേശീയ പുരസ്‌കാര ജേതാവ് ഡോ. സി.നജീബ്, ദേശീയ മാസ്റ്റേഴ്‌സ് മീറ്റിൽ മെഡൽ ജേതാക്കളായ എം.എം.ഹൈസ്‌കൂൾ കായികാധ്യാപകരായ മുഫ്‌തിൽ മുനീർ, മുസമ്മിൽ കെ.പി, കോടിയേരി സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ.താഹിർ, സംസ്ഥാന - ദേശീയതല കായികമേളയിൽ മികവ് തെളിയിച്ച എം.എം ഹൈസ്‌കൂൾ വിദ്യാർത്ഥി പ്രതിഭകൾ എന്നിവരെ ആദരിക്കും. ഉച്ചഭക്ഷണവും വൈകീട്ട് തലശ്ശേരി റിഥം ഓർക്കെസ്ട്ര അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും.
വാർത്ത സമ്മേളനത്തിൽ ടി.എം.പി.റഫീഖ്, എം.ശ്രീജയൻ, എസ്.കെ.വിജയൻ, സവാഹിർ കക്കാട്ട് തുടങ്ങിയവർ സംബന്ധിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group