കോഴിക്കോട് ജില്ലയിൽ ഹരിത കർമ്മ സേന യൂസർ ഫീ കളക്ഷൻ കൂടുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ റെക്കോർഡ് കളക്ഷൻ: -

കോഴിക്കോട് ജില്ലയിൽ ഹരിത കർമ്മ സേന യൂസർ ഫീ കളക്ഷൻ കൂടുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ റെക്കോർഡ് കളക്ഷൻ: -
കോഴിക്കോട് ജില്ലയിൽ ഹരിത കർമ്മ സേന യൂസർ ഫീ കളക്ഷൻ കൂടുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ റെക്കോർഡ് കളക്ഷൻ: -
Share  
2023 Dec 12, 03:06 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ അജൈവമാലിന്യം വാതിൽപ്പടി ശേഖരണത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി, നവംബർ മാസത്തെ കണക്ക് പ്രകാരം കോഴിക്കോട് ജില്ലയിൽ ഹരിത കർമ്മ സേന യൂസർ ഫീസ് 5തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ 100 % നേട്ടം കൈവരിച്ചു കഴിഞ്ഞ ഒക്ടോബറിൽ ഇത് ഒരു സ്ഥാപനം മാത്രം ആയിരുന്നു. വില്യപ്പള്ളി, ആയാഞ്ചേരി, ചോറോട്, കുന്നുമ്മൽ, കുടരഞ്ഞി, ഒഞ്ചിയം ആണ് മികച്ച പ്രവർത്തനം നടത്തിയത് കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ആറു മാസ കാലയളവിലെ ഏറ്റവും ഉയർന്ന ഫീ കലക്ഷൻ ആണ് കഴിഞ്ഞ മാസം ലഭിച്ചത്.അടുത്തവർഷത്തോടെ ജില്ല മാലിന്യമുക്ത മാകുന്നതിന്റെ ഭാഗമായി ഹരിത കർമ്മ സേന പ്രവർത്തനം ശാസ്ത്രീയമാക്കുന്നതിന് ഹരിത മിത്രം മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ ആസുത്രണം ചെയ്തിരുന്നു. ജില്ലാതലത്തിലും തദ്ദേശ സ്ഥാപന തലത്തിലും നടത്തിയ വിവിധ ഇടപെടലുകളും അവലോകനങ്ങളുടെയും ഫലമായാണ് ജില്ലയിൽ അഭിമാനകരമായ നേട്ടം നേടാൻ സാധിച്ചത്. ഹരിത കർമ്മ സേനയോടൊപ്പം ഒരുദിനം കാമ്പയിനും മാലിന്യ പരിപാലന കേന്ദ്രങ്ങളിലെ സോഷ്യൽ ഓഡിറ്റും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്നുവരുന്നുണ്ട്. കൂടാതെ ജില്ലാതല എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ പ്രവർത്തനത്തിൽ കോഴിക്കോട് ജില്ല സംസ്ഥാനത്തു ഒന്നാമതാണ് .

 ഹരിത കർമ്മ സേന യൂസർ ഫീ ശേഖരണത്തിൽ കോഴിക്കോട് കോർപ്പറേഷൻ 66.31% വും, ഗ്രാമപഞ്ചായത്തുകളിൽ ശരാശരി 56.24%വും മുനിസിപ്പാലിറ്റികളിൽ 60.41% വും കളക്ഷൻ കഴിഞ്ഞ മാസം നേടിയെടുത്തു. 2024 ജനുവരിയോട് കൂടി 100% കളക്ഷൻ നേടുക എന്ന ലക്ഷ്യവുമായിട്ടാണ് ജില്ല പ്രവർത്തിക്കുന്നത്. 50% ഹരിത കർമ്മ സേന യൂസർ ഫീ ലഭിക്കാത്ത 10 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കോഴിക്കോട് ഉണ്ട്, കൂടാതെ പിന്നോക്കം നിൽക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം മോണിറ്റർ ചെയ്യുന്നതിനും സഹായിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ചുമതല നൽകി ഉത്തരവായി, കഴിഞ്ഞ മാർച്ചിൽ ജില്ലയിൽ ഹരിത കർമ്മ യൂസർ ഫീസ് കളക്ഷൻ 27.56% മാത്രമായിരുന്നു, കഴിഞ്ഞ ഓഗസ്റ്റിൽ 44 % വും സെപ്റ്റംബറിൽ 47% വുമായി ഉയർന്ന് പടിപടിയായാണ് നവംബറിൽ യൂസർ ഫീ 24558121( രണ്ട് കോടി നാൽപ്പത്തിയഞ്ച് ലക്ഷത്തിഅന്പത്തിയേട്ടായ്യിരത്തി നുറ്റി ഇരുപതിയൊന്ന് രൂപ) ആയി ഉയർന്നത്. കോഴിക്കോട് ജില്ലയിൽ 10 ഗ്രാമ പഞ്ചായത്തുകളിൽ മാത്രമാണ് ഹരിത കർമ്മ സേന യൂസർ ഫീ 50% ത്തിൽ താഴെ ഉള്ളത്, എല്ലാ മുൻസിപ്പാലിറ്റികളിലും യൂസർ ഫീ കളക്ഷൻ 50% ത്തിന് മുകളിലാണ്. കഴിഞ്ഞ ഓഗസ്റ്റിൽ 46 തദ്ദേശ സ്ഥാപനങ്ങളിലും യൂസർ ഫീ കളക്ഷൻ 50% ത്തിൽ താഴെ ആയിരുന്ന സ്ഥാനത്താണ് ജില്ലയിൽ യൂസർ ഫീ കളക്ഷനിൽ 10 പഞ്ചായത്തായി ചുരുങ്ങിയത്. 

 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,ഹരിത കർമ്മ സേന പ്രവർത്തകർ, കുടുംബശ്രീ സന്നദ്ധ പ്രവർത്തകർ,മറ്റ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഫീൽഡ് ഉദ്യോഗസ്ഥർ എന്നിവരുടെ ഇടപെടലുകളും ജാഗ്രതയോടുള്ള പ്രവർത്തനവും കൊണ്ടാണ് ജില്ലക്ക് ചരിത്രനേട്ടം നേടാൻ സാധിച്ചത് എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ അറിയിച്ചു. ഭാവിയിൽ എല്ലാ സ്ഥാപങ്ങളും കലക്ഷൻ 100% എത്തിച്ചു കോഴിക്കോട് ജില്ലയെ മാലിനിയ മുക്തമാ ക്കുന്നതിനു മുഴുവൻ പേരുടെയും സഹായസഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു


100% യൂസർ ഫീ കളക്ഷൻ നേടിയ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത്‌ ഹരിത കർമ്മ സേന പഞ്ചായത്ത്‌ പ്രതിനിധികൾക്കൊപ്പം


8535d083-78c3-4c30-8541-a5ce98f0f53b

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ 

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

mannan-14-cm-x-21-cm-advt---jpg--revised-dec-5.2023-(1)
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal