പ്രവാസി ക്ഷേമനിധി പ്രായപരിധി നീക്കണം
പ്രവാസി ഫെഡറേഷൻ ജില്ലാ സമ്മേളനം
പ്രവാസി ക്ഷേമനിധിയിൽ ചേരുന്നതിന് 60 വയസ്സ് എന്ന നിലവിലുള്ള നിബന്ധന എടുത്തുകളയണമെന്നും, അഞ്ചു വർഷം അംശദായ അടവ് പൂർത്തിയാക്കിയ എല്ലാ പ്രവാസികൾക്കും ക്ഷേമ പെൻഷൻ ലഭിക്കത്തക്ക വിധം നിയമം ഭേദഗതി ചെയ്യണമെന്നും പ്രവാസി ഫെഡറേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ചെറുവണ്ണൂർ ടൗണിൽ നടന്ന പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം പി ഉസ്മാൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി ഉദ്‌ഘാടനം ചെയ്തു. പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ഇ വേണു അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ലോകകേരളസഭ അംഗം ബാബു വടകര, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം റീന മുണ്ടേങ്ങാട്ട്, ഐഎഎൽ സംസ്ഥാന സെക്രട്ടറി കെ സി അൻസാർ, ഇപ്റ്റ സ്റ്റേറ്റ് സെക്രട്ടറി അനിൽ മാരാത്ത്, എഐവൈഎഫ് ജില്ലാ ജോ. സെക്രട്ടറി റിയാസ് അഹമ്മദ് എ ടി, നൗഷാദ് വട്ടപ്പറമ്പ് എന്നിവർ സംസാരിച്ചു. 'പ്രവാസി എന്ന വിപ്ലവകാരി' എന്ന വിഷയത്തിൽ ഇപ്റ്റ സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ് പ്രഭാഷണം നടത്തി.
പ്രവാസി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി പി റഷീദ് പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ അഡ്വ. ഓ ദേവരാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
നോർക്ക റൂട്സ് കോഴിക്കോട് സെന്റർ മാനേജർ സി രവീന്ദ്രൻ, പ്രവാസി ക്ഷേമനിധി വകുപ്പ് കോഴിക്കോട് സെന്റർ അസി. ഡിഇഓ ബാബുരാജ് എന്നിവർ പ്രവാസികൾക്കുള്ള ആനുകൂല്യങ്ങളും പദ്ധതികളും എന്ന വിഷയത്തിൽ ക്ലസ്സെടുത്തു.
ജില്ലയിലെ മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഉസ്മാൻ, എൻ. ശ്രീധരൻ, കെ സി കണ്ണൻ എന്നിവരെ സത്യൻ മൊകേരി മെമന്റോ നൽകി ആദരിച്ചു. യുഎഇ പ്രതിനിധീകരിച്ച് ലോകകേരളസഭ അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ബാബു വടകരയെ ടി വി ബാലൻ പൊന്നാട അണിയിച്ചു ആദരിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ ഇസ്ഹാഖ് കടലുണ്ടി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം താജുദ്ദീൻ കടലുണ്ടി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ഇ വേണു (പ്രസിഡണ്ട്) ഇസ്ഹാക്ക് കടലുണ്ടി, വിശ്വൻ എം കെ (വൈസ് പ്രസിഡന്റ്), ടി പി റഷീദ് (സെക്രട്ടറി) മുഹമ്മദ് ബഷീർ, വാഹിദ് കൊളക്കാടൻ (ജോ. സെക്രട്ടറി) അഡ്വ. ഓ ദേവരാജൻ (ട്രഷറർ) എന്നിവരടങ്ങുന്ന 30 അംഗ കമ്മിറ്റിയെയും 20 അംഗ സംസ്ഥാന കമ്മിറ്റി പ്രതിനിധികളെയും തെരഞ്ഞെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group