ഇപ്റ്റ വടകര "സ്നേഹ സായാഹ്നം" സംഘാടക സമിതി രൂപീകരിച്ചു

ഇപ്റ്റ വടകര
ഇപ്റ്റ വടകര "സ്നേഹ സായാഹ്നം" സംഘാടക സമിതി രൂപീകരിച്ചു
Share  
2023 Dec 01, 01:53 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

വടകര: ധായ് ആഖർ പ്രേം (സ്നേഹമെന്ന രണ്ടക്ഷരം) എന്ന സന്ദേശവുമായി ഇപ്റ്റ ദേശീയ സാംസ്കാരിക ജാഥ സെപ്റ്റംബർ 28 ന് രാജസ്ഥാനിൽ തുടങ്ങി ജനുവരി 30 ന് ഡെൽഡി രാജ്ഘട്ടിൽ സമാപിക്കും. 22 സംസ്ഥാനങ്ങളിലൂടെ സ്നേഹ ജാഥ പര്യടനം നടത്തുകയാണ്. കേരളത്തിൽ നവംബർ 23 ന് വൈക്കത്ത് തുടങ്ങി 100 സ്നേഹ സന്ദേശ യാത്രകൾ വിവിധ പരിപാടികളോടെ നടക്കുകയാണ്.

അതിലൊരെണ്ണം ഡിസംബർ 23 ന് വടകരയിലാണ് തീരുമാനിച്ചത്.

വടകര പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് വിവിധ കലാ പരിപാടികളോടെ നടത്തുന്ന 'സ്നേഹ സായാഹ്നം' വിജയിപ്പിക്കുന്നതിന് ഇന്നലെ ചേർന്ന സ്വാഗത സംഘം യോഗം സംഘാടക സമിതി രൂപീകരിച്ചു. 

വടകര മുൻസിപ്പൽ വൈസ് ചെയർമാൻ പി സജീവ് കുമാർ ചെയർമാനായും സോമൻ മുതുവന, വി പി രമേശ്, ഡോ. ശശികുമാർ, ഗീത ചോറോട് എന്നിവർ വൈസ് ചെയർമാന്മാരായും ടി പി റഷീദ് ജനറൽ കൺവീനറായും ലത്തീഫ് മെഹഫില്‍, കെ വി ജയ്ദീപ്, സി പി ബാബു, മനോജ് കുയ്യാലിൽ എന്നിവർ കൺവീനർമാരായും പ്രോഗ്രാം, സ്റ്റേജ് & ഡെക്കറേഷൻ, ഫിനാൻസ് എന്നീ സബ്കമ്മിറ്റികളും ഉൾപ്പടെ 51 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. 


8fd87a01-4e7d-4f6a-8676-4335f6730409

യോഗത്തിൽ ഇപ്റ്റ വടകര മേഖല പ്രസിഡണ്ട് തയ്യുള്ളതിൽ രാജൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ടി കെ വിജയരാഘവൻ കലാ ജാഥയുടെ പ്രത്യേകതകളും അതിലൂടെ ലഭിക്കുന്ന മാനവിക തെളിമയും പരസ്പര സ്നേഹവും വിശദീകരിച്ചു. ദേശീയ പ്രസിഡണ്ട് ഡോ. പ്രസന്ന നയിക്കുന്ന ജാഥയുടെ ഭാഗമായി ഒരു ദിവസം പങ്കിട്ടപ്പോൾ തന്നെ തനിക്കുണ്ടായത് ഏറെ വ്യതിരിക്തമായ അനുഭവമായിരുന്നു എന്നും കൂട്ടിച്ചേർത്തു. സോമൻ മുതുവന, പ്രേംകുമാർ വടകര, പുറന്തോടത്ത് ഗംഗാധരൻ, വി പി രാഘവൻ, അഡ്വ. ദേവരാജ്, ആർട്ടിസ്റ്റ് രാംദാസ് വടകര, ഇ ടി കെ രാഘവൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി പി റഷീദ് സ്വാഗതവും ട്രെഷറർ വി മോഹൻദാസ് നന്ദിയും പറഞ്ഞു.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal