കോഴിക്കോട് ജില്ലയിൽ മാലിന്യം നിർമാർജ്ജന പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി വലിയ രീതിയിൽ മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്ന വൻകിട സ്ഥാപനങ്ങളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് അംഗങ്ങൾ മിന്നൽ പരിശോധന നടത്തി, കോഴിക്കോട് കോർപ്പറേഷൻ, വടകര, മുക്കം, കൊടുവള്ളി, രാമനാട്ടുകര, ഫറോക്ക്, പയ്യോളി, കൊയിലാണ്ടി എന്നീ നഗരസഭകളിലും വാണിമേൽ, അഴിയൂർ, തിക്കോടി, ചെങ്ങോട്ടുകാവ്, കുരുവട്ടൂർ എന്നീ ഗ്രാമപഞ്ചായത്തിലുമാണ് പരിശോധന നടത്തിയത്. രണ്ട് ടീമായാണ് ഉദ്യോഗസ്ഥരെ ഹോസ്പിറ്റലുകൾ, ഓഡിറ്റോറിയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളുടെ ഉപയോഗം, മലിനജല സംസ്കരണ സംവിധാനം, അജൈവ മാലിന്യ സംസ്കരണം, പൊതുശുചിത്വം, ജൈവ മാലിന്യ സംസ്കരണം എന്നീ ഘടകങ്ങളാണ് പരിശോധിച്ചത്. ദിവസേന 100 ലതികം ആളുകൾ വന്നുപോകുന്ന സ്ഥലങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുണ്ടോ എന്ന പരിശോധനയും നടത്തി. പ്രതിദിനം 100 കിലോ മാലിന്യങ്ങൾ ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. നിയമപ്രകാരം പാലിക്കേണ്ട ശുചിത്വ പ്രോട്ടോകോൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. വിവിധ സ്ഥാപനങ്ങൾക്കായി 125000 രൂപ പരിശോധനയിൽ പിഴ ചുമത്തി. ഉറവിട മാലിന്യസംസ്കരണം കൃത്യമായി പാലിക്കുവാൻ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി, കൂടാതെ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ വിവിധ പരിപാടികളിൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ കാര്യത്തിൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഉത്തരവാദപ്പെട്ടവർക്ക് നേരിട്ട് മുന്നറിയിപ്പ് നൽകി, നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ 44 കിലോ വിവിധ സ്ഥാപനങ്ങളിൽ നിന്നു പിടിച്ചെടുക്കുകയും ചെയ്തു. പരിശോധനക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിലെ ജില്ലാ ഓഫീസ്, സൂപ്രണ്ടുമാരായ എ അനിൽകുമാർ, പി സി മുജീബ്, ഹെഡ് ക്ലാർക്ക് ഷനിൽകുമാർ, ശുചിത്വ മിഷൻ റിസോർഴ്‌സ് പേഴ്‌സണൽ പ്രനിത, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സ്റ്റിഫൻ, ആശതോമസ്, സനൽകുമാർ, വിജിന, പ്രജിഷ് എന്നിവർ നേതൃത്വം നൽകി. പിഴ സമയബന്ധിതമായി അടച്ചില്ലെങ്കിൽ റവന്യു റിക്കവറി നടപടിയിലൂടെ തുക ഈടാക്കുമെന്നും തുടർദിവസങ്ങളിലും പരിശോധന കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപിക്കുമെന്നും തദ്ദേശസ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group