കൊയിലാണ്ടി നിയോജകമണ്ഡലം സമ്പൂർണ്ണ ശുചിത്വത്തിലേക്ക് ഹരിത കർമ്മ സേനയുടെ പ്രവർത്തനം ശ്ലാഘനീയം :-കാനത്തിൽ ജമീല എം എൽ എ

കൊയിലാണ്ടി   നിയോജകമണ്ഡലം സമ്പൂർണ്ണ ശുചിത്വത്തിലേക്ക് ഹരിത കർമ്മ സേനയുടെ പ്രവർത്തനം ശ്ലാഘനീയം :-കാനത്തിൽ ജമീല എം എൽ എ
കൊയിലാണ്ടി നിയോജകമണ്ഡലം സമ്പൂർണ്ണ ശുചിത്വത്തിലേക്ക് ഹരിത കർമ്മ സേനയുടെ പ്രവർത്തനം ശ്ലാഘനീയം :-കാനത്തിൽ ജമീല എം എൽ എ
Share  
2023 Nov 28, 06:46 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden


കൊയിലാണ്ടി നിയോജകമണ്ഡലത്തിന് കീഴിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ ശുചിത്വ പ്രവർത്തനങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു .കൊയിലാണ്ടി ,പയ്യോളി മുനിസിപ്പാലിറ്റികൾ ,മേലടി ,പന്തലായി ബ്ലോക്ക് പഞ്ചായത്തുകൾ ,തിക്കോടി ,മൂടാടി ,ചെങ്ങോട്ട് കാവ് ,ചേമഞ്ചേരി എന്നീ ഗ്രാമ പഞ്ചായത്തുകളുടെ മാലിന്യമുക്ത നവകേരളം പ്രവർത്തനമാണ് അവലോകനം ചെയ്തത് .വീടുകൾ ,സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകിയതിന്റെ പുരോഗതി, യൂസർ ഫീ ശേഖരണം, ഹരിത കർമ്മ സേന അംഗങ്ങളുടെ പങ്കാളിത്തം ,മാലിന്യം വലിയതോതിൽ ഉൽപാധിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയുള്ള നടപടി,മാലിന്യം കൂട്ടിയിടുന്ന പ്രദേശങ്ങളുടെ കണക്ക് ,കോഴി കടയിലെ മാലിന്യനിർമ്മാണം ,ജലാശയത്തിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തി, മാലിന്യനിർമാർജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത പ്രവർത്തനങ്ങളുടെ പുരോഗതി എന്നിവയാണ് പരിശോധിച്ചത് .കഴിഞ്ഞ ജൂൺ മുതൽ ഒക്ടോബർ വരെ യൂസർഫീ ഇനത്തിൽ നിന്നും ശരാശരി പയ്യോളി മുനിസിപ്പാലിറ്റി 60.38 % ചേമഞ്ചേരി 50.42 % കൊയിലാണ്ടി മുനിസിപ്പാലിറ്റി 47.47 %ചെങ്ങോട്ടുകാവ് 45.82% തിക്കോടി 42.11 % മൂടാടി 32.41% ആണ് യൂസർ ഫീ കളക്ഷൻ ലഭിച്ചിട്ടുള്ളത്. കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ആകെ 77 കോഴി കടകളിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നു. 52 ജലാശയങ്ങളിൽ നിന്ന് മാലിന്യം നീക്കം ചെയ്തിട്ടുണ്ട് .2024 ജനുവരി 26 മാലിന്യമുക്ത നവകേരളം പ്രഖ്യാപനം നടത്തുന്നതിന് ഓരോ തദ്ദേശ സ്ഥാപനം നേരിടുന്ന പ്രശ്നങ്ങളും നിലവിൽ ഉള്ള പ്രവർത്തന പുരോഗതിയും യോഗം

വിശദമായി ചർച്ച ചെയ്തു. കൊയിലാണ്ടി നിയോജക മണ്ഡലം സമയബന്ധിതമായി മാലിന്യമുക്തമായി പ്രഖ്യാപിക്കുവാനും, ഹരിത കർമ്മ സേന അംഗങ്ങൾക്ക് പ്രതിമാസ വേതനം ഉറപ്പ് വരുത്തി സമയബന്ധിതമായി നൽകുവാൻ തദ്ദേശസ്വരണ സ്ഥാപനങ്ങൾ മോണിറ്ററിംഗ് പ്രവർത്തനം ഉർജിതപെടുത്തണമെന്നും, ഹരിത കർമ്മ സേന പ്രവർത്തനങ്ങളുടെ ശ്ലാഘനീയമാണെന്നും എംഎൽഎ അഭിപ്രായപെട്ടു. നിയോജകമണ്ഡലം മാലിന്യമുക്ത നവകേരളം മോണിറ്ററിംഗ് സമിതി യോഗം എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു ,കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് അധ്യക്ഷത വഹിച്ചു ,ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽഹമീദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്മാരായ സതി കിഴക്കയിൽ( ചേമഞ്ചേരി )ഷീബ മലയിൽ (ചെങ്ങോട്ടുകാവ്) സി കെ ശ്രീകുമാർ (മൂടാടി )പ്രജീഷ് കുമാർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പയ്യോളി നഗരസഭ ,കെ ഇന്ദിര തിക്കോടി അസിസ്റ്റൻറ് സെക്രട്ടറി ,മേലടി ബ്ലോക്ക് സെക്രട്ടറി ജോബി സലാഷ് ,കൊയിലാണ്ടി മുനിസിപ്പൽ സെക്രട്ടറി എസ് ഇന്ദു, പന്തലായനി ബ്ലോക്ക് ജി ഇ ഓ എം മനോജൻ, ജില്ല ഓഫീസ് സൂപ്രണ്ട് കെ വി കൃഷ്ണൻ എന്നിവർ സംസാരിച്ചു.പരിപാടി ആരംഭിക്കുന്നതിന് മുൻപ് എംഎൽഎ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു

mannan
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal