എൻ.ഡി.എ ജനപഞ്ചായത്ത് സംഘടിപ്പിച്ചു

എൻ.ഡി.എ ജനപഞ്ചായത്ത് സംഘടിപ്പിച്ചു
എൻ.ഡി.എ ജനപഞ്ചായത്ത് സംഘടിപ്പിച്ചു
Share  
2023 Nov 28, 04:03 PM
Dr Nishath


NDA കുന്നുമ്മക്കര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'പുതിയ കേരളം മോദിക്കൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേന്ദ്ര സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ വിവരിച്ച് ജന പഞ്ചായത്ത് പ്രകടനവും പൊതുസമ്മേളനവും നടത്തി.നരേന്ദ്ര മോദി ഗവൺമെൻ്റിൻ്റെ കഴിഞ്ഞ 9 വർഷത്തെ ഭരണ നേട്ടങ്ങൾ വിവരിച്ച് ജനപഞ്ചായത്ത് സംഘടിപ്പിച്ചു.ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഡ്വ: ശ്രീ വി.കെ സജീവൻ ഉദ്ഘാടനം ചെയ്യ്തു. കർഷക മോർച്ച സംസ്ഥാന സമിതി അംഗം കെ.കെ മോഹനൻ മുഖ്യ പ്രഭാഷണം നടത്തി.ഏരിയ പ്രസിഡൻ്റ് ടി.കെ സജീവൻ അധ്യക്ഷനായി. ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി വിനീഷ്, മണ്ഡലം ജന:സെക്രട്ടറി അഭിജിത്ത് കെ.പി, അനിൽകുമാർ വി.പി, പി.കെ സജീവൻ, പി.അനിത, തെറ്റത്ത് രവീന്ദ്രൻ മാസ്റ്റ്ർ, ജിതിൻ പ്രേം, രജീഷ് എം.കെ, ചന്ദ്രൻ ടി.ടി.കെ, രാജീവൻ കാവിൽ എന്നിവർ സംസാരിച്ചു.

തോട്ടുങ്ങൽ അയ്യപ്പ ഭജനമഠ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കാളികളായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan