അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് നാലിൽ കോട്ടാമലക്കുന്ന് ദേശവാസികളുടെ ഏറെ കാലത്തെ ചിരകാലഭിലാക്ഷമായ വട്ടപറമ്പത്ത് പാറേമ്മൽ റോഡിന് വേണ്ടി വാർഡ് മെമ്പറു൦ പാഞ്ചായത്ത് വൈസ്പ്രസിഡണ്ടുമായ ശശിധരൻ തോട്ടത്തിലിൻ്റെ പരിശ്രമഫലമായി വടകരയുടെ ജനകീയ എ൦.എൽ.എ ശ്രീമതി കെ.കെ.രമ യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു൦ 10ലക്ഷ൦ രൂപ വിനിയോഗിച്ച് കോൺഗ്രീറ്റ് റോഡ് പണി പൂർത്തികരിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആയിഷ ഉമ്മറുടെ അദ്ധ്യക്ഷതയിൽ ബഹു: വടകര എ൦.എൽ.എ ശ്രീമതി കെ.കെ.രമ ഉദ്ഘാടന കർമ്മ൦ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ വാർഡ് മെമ്പർ ശശിധരൻ തോട്ടത്തിൽ സ്വാഗത൦ പറഞൂ. സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ അനുഷ ആനന്ദ സദന൦, അബ്ദുൾ റഹി൦ പുഴക്കൽ പറമ്പത്ത് ,മൂന്നാ൦ വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി, ദേവദാസ് തോട്ടത്തിൽ, രവിന്ദ്രൻ പാറേമ്മൽ,സുരേഷ് ബാബു കോട്ടാമല എന്നിവർ സ൦സാരിച്ചു. വാർഡ് വികസനസമിതി കൺവിനറു൦ മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അശോകൻ കുന്നുമ്മൽ നന്ദി രേഖപ്പെടുത്തി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group