മാഹി മേഖലയിലെ മുഴുവൻ സർക്കാർ - സ്വകാര്യ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ച് പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന സ്കൂൾ കലോത്സവമായ മയ്യഴി മേളം സീസൺ 4 ഓഫ് സ്റ്റേജ് മത്സരങ്ങൾ ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ നടന്നു. ഇന്ദിരാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി മയ്യഴി മേളത്തിന്റെ ഉദ്ഘാടനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ മാസ്റ്റർ നിർവ്വഹിച്ചു. ചിത്രരചന മത്സരത്തിന്റെ ഉദ്ഘാടനം ചിത്രകാരി യാമനി നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. എം.എ.കൃഷ്ണൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.കെ.രാജീവ്, പി.എം.വിദ്യാസാഗർ മാസ്റ്റർ, ചാലക്കര പുരുഷു, ആനന്ദ് പറമ്പത്ത്, ശ്യാം സുന്ദർ, ഡോ.കെ.ചന്ദ്രൻ, പി.കെ.ശ്രീധരൻ, കെ.വി.ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം, ശോഭ.പി.ടി.സി, കെ.സുജിത്ത്, കെ.സുമിത്ത്, കെ.വി.സന്ദീപ് സംസാരിച്ചു. 500 ൽ പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ചിത്രം, കഥ, കവിത, പോസ്റ്റർ, കാർട്ടൂൺ, കളറിംങ്ങ്, ഉപന്യാസം തുടങ്ങിയ രചനാ മത്സരങ്ങളും പ്രസംഗ മത്സരങ്ങളുമാണ് നടന്നത്. സ്റ്റേജ് മത്സരങ്ങൾ നവം. 25, 26 ദിവസങ്ങളിൽ നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group