ചോമ്പാല ഉപജില്ലാ സ്കൂൾകലോത്സവം നാളെ തുടങ്ങും
Share
വടകര : ചോമ്പാല ഉപജില്ലാ സ്കൂൾകലോത്സവം 20 മുതൽ 23 വരെ മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ നടക്കുമെന്ന് സംഘാടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. എട്ടുവേദികളിലായാണ് മത്സരം. 73 സ്കൂളുകളിലെ നാലായിരത്തോളം പ്രതിഭകൾ പങ്കെടുക്കും. 289 ഇനങ്ങളിലാണ് മത്സരം.
20-ന് രചനാമത്സരങ്ങൾ നടക്കും. അന്നുരാവിലെ 10 മണിക്ക് കെ. മുരളീധരൻ എം.പി. മേള ഉദ്ഘാടനംചെയ്യും. 21 മുതൽ സ്റ്റേജ്മത്സരങ്ങളാണ്. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്. എ.ഇ.ഒ. സപ്‌ന ജൂലിയറ്റ്, ജൗഹർ വെള്ളികുളങ്ങര, എ.കെ. അബ്ദുളള, കെ.പി. പ്രീജിത്ത് കുമാർ, പി.കെ. രാജേഷ്, കെ.കെ. റാഷിദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp GroupRelated Articles
1
2024 Dec 29, 11:01 PM