ഇപ്റ്റയുടെ ആഭിമുഖ്യത്തിൽ ലോകോത്തര നാടക പ്രവർത്തകൻ ഡോ. പ്രസന്നയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 28 ന് രാജസ്ഥാനിൽ നിന്നും ആരംഭിച്ച ദേശീയ സാംസ്‌കാരിക കലാജാഥ "ധായ് ആഖിർ പ്രേം" ജനുവരി 30 ന് ദില്ലിയിൽ സമാപിക്കുന്നു. സംസ്ഥാന തല പര്യടനം ഡിസംബർ രണ്ടാം വാരത്തോടെ കേരളത്തിലെത്തുകയാണ്. ഇപ്റ്റ വടകര മണ്ഡലം കമ്മിറ്റി ഡിസംബർ 23 ന് ഒരുക്കുന്ന അനുബന്ധ പരിപാടിയെക്കുറിച്ച് ആലോചിക്കുന്നതിന് 'കളിക്കളം' ഹാളിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കെ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തയ്യുള്ളതിൽ രാജൻ അധ്യക്ഷത വഹിച്ചു. പുറന്തോടത്ത് ഗംഗാധരൻ, ആർ സത്യൻ, രജത് കുമാർ, അഡ്വ. ദേവരാജ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ടി പി റഷീദ് സ്വാഗതവും ട്രഷറർ വി മോഹൻദാസ് നന്ദിയും പറഞ്ഞു.
പരിപാടിയുടെ വിജയത്തിന് നവംബർ 18 ന് സംഘാടക സമിതി രൂപീകരണ യോഗം വിളിച്ചു ചേർക്കാൻ തീരുമാനമായി.
[3:23 pm, 25/10/2023] Rasheed parambath villyappalli: പടം: ഇപ്റ്റ മണ്ഡലം പ്രസിഡണ്ട് തയ്യുള്ളതിൽ രാജൻ കൂടിയാലോചന യോഗത്തിൽ സംസാരിക്കുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group