കോഴിക്കോട് ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പരാതികൾ സമയബന്ധിതമായി തീർപ്പ് കല്പിക്കുന്നതിന് മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു

കോഴിക്കോട് ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പരാതികൾ സമയബന്ധിതമായി തീർപ്പ് കല്പിക്കുന്നതിന് മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു
കോഴിക്കോട് ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പരാതികൾ സമയബന്ധിതമായി തീർപ്പ് കല്പിക്കുന്നതിന് മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു
Share  
2023 Oct 20, 07:25 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25


 തദ്ദേശസ്വയംഭരണ വകുപ്പിൽ പരാതികൾ പരിഹരിക്കുന്നതിന് കോഴിക്കോട് ജില്ലയിൽ നടപടികൾ ആരംഭിച്ചു. 12 /5 /2017 ലെ 1558/ 2017 നമ്പർ സർക്കാർ മാനുവൽ പരാതി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചുവെങ്കിലും ധാരാളം പരാതികൾ പരിഹരിക്കപ്പെടാതെ തദ്ദേശസ്വയം സ്ഥാപനങ്ങളിൽ ഉള്ളതിനാൽ, പ്രസ്തുത പരാതികൾ തീർപ്പു കൽപ്പിക്കാൻ ബാക്കിയുള്ള ഫയലുകളായി മാറി തീരുമാനങ്ങൾ വൈകുന്നതിനാൽ പുതിയ മാർഗ്ഗ നിർദ്ദേശം തദ്ദേശ സ്വയം സ്ഥാപനങ്ങൾക്ക് നൽകി. നിലവിലുള്ള പരാതി സംബന്ധിച്ച ഫലുകളിൽ ഉടൻ തീരുമാനമെടുത്ത് ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും നിർദ്ദേശം നൽകി. പരാതികൾ പരിഹരിക്കുന്നതിന് ആവശ്യമായിട്ടുള്ള നിർദ്ദേശങ്ങളും നിയമപരമായ ബാധ്യതകളും ഉത്തരവാദിത്വങ്ങളും അടങ്ങുന്ന മാർഗരേഖ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകി .തദ്ദേശ സ്വയം സ്ഥാപനങ്ങളിൽ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അതോറിറ്റി രൂപീകരിച്ച്‌ ഉദ്യോഗസ്ഥന്മാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദാലത്ത് നടത്തി പരാതി തീർപ്പുകൽപ്പിച്ച്‌ ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണ്. നിലവിൽ വൈകിയ ഫയലുകളിൽ ഏതാണ്ട് 30 % വും വിവിധ പരാതികളാണ്, പരാതികൾ താഴെത്തട്ടിൽ തീർപ്പാക്കാത്തതിനാൽ തുടർ പരാതികൾ ജില്ലയിൽ ധാരാളം ഉണ്ടാകുന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പരാതി നിരീക്ഷണ രജിസ്റ്റർ ,തീരുമാനം രജിസ്റ്റർ എന്നിവ നിർബന്ധമായി സൂക്ഷിക്കണം, ഇതിനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപെടുത്തണം. പരാതികളുമായി ബന്ധപ്പെട്ട് ഒരു നയം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രൂപീകരിക്കേണ്ടതാണ്. കൂടുതൽ പരാതികൾ ഉള്ള തദ്ദേശ സ്ഥാപനത്തിൽ ഇന്റെർണൽ വിജിലൻസ് ഓഫീസർമാരുടെ പരിശോധന ഉണ്ടാവുന്നതാണ്. പരാതികളിൽ തീർപ്പു കൽപ്പിച്ച് നിയമപരമായ കാര്യങ്ങൾ ഉറപ്പുവരുത്തുകയും വൈകിയ ഫയലുകളിൽ ഉടൻ തീരുമാനമെടുക്കണമെന്ന് ജോയിന്റ് ഡയറക്ടർ ബന്ധപെട്ടവർക്ക് കർശന നിർദ്ദേശം നൽകി

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25